ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിൻ വിജയം; ഇന്ത്യ 317 റൺസിന് ശ്രീലങ്കയെ തോൽപ്പിച്ചു

  കാര്യവട്ടത്ത് ഐതിഹാസികം വിജയം നേടി ഇന്ത്യ. പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 317 റണ്‍സിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 391 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ പോരാട്ടം 22-ാം ഓവറില്‍ അവസാനിച്ചു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനുള്ള വിജയമാണ് ലങ്കയ്ക്കെതിരെ ഇന്ത്യ തിരുവനന്തപുരത്ത് നേടിയത് . ഇതോടെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. ഏകദിന ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിക്കുറിച്ചത്‌.

Read More

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

  ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം   മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു. എഡ്‍സൺ ആരാന്‍റസ് ഡൊ നസിമെന്‍റോ എന്നായിരുന്നു യഥാർത്ഥ പേര്. തോമസ് എഡിസണിന്‍റെ പേര് മാതാപിതാക്കൾ അദ്ദേഹത്തിന് നൽകുകയിരുന്നു. പിന്നീട് വാസ്കോ ഗോൾകീപ്പർ ബിലേയിൽ നിന്നാണ് പെലെ എന്ന വിളിപ്പേര് വന്നത്. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ. പതിനഞ്ചാം വയസിൽ പ്രെഫഷണൽ ക്ലബായ സാന്റോസിനുവേണ്ടി പന്ത് തട്ടിയായിരുന്നു തുടക്കം. മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിനിടയിൽ പതിനാറാം വയസിലാണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജന്റീനയ്ക്കെതിരെയും. അന്ന് അർജന്റീനയോട് ബ്രസീൽ 1-2ന്…

Read More

ലയണൽ മെസിയുടെ ഖത്തറിലെ മുറി ഇനി മ്യൂസിയം

  ലയണൽ മെസി ലോകകപ്പ്​ വേളയിൽ താമസിച്ച മുറി മ്യൂസിയമായി പ്രഖ്യാപിച്ച്​ ഖത്തർ യൂണിവേഴ്​സിറ്റി. ലോകകപ്പ്​ ഫുട്​ബാൾ സമയത്ത് ലയണൽ മെസിയും സംഘവും താമസവും പരിശീലനവുമായി കഴിഞ്ഞ ഖത്തർ യൂണിവേഴ്​സിറ്റി ക്യാമ്പസിലെ ഹോസ്​റ്റലിൽ മെസി താമസിച്ച മുറിയാണ്​ മിനി മ്യൂസിയമായി പ്രഖ്യാപിച്ചത്​.   നവംബർ മൂന്നാം വാരം ഖത്തറിലെത്തിയത്​ മുതൽ ലോകകപ്പ്​ ജേതാക്കളായി ഡിസംബർ 19ന്​ രാവിലെ നാട്ടിലേക്ക്​ മടങ്ങുന്നത്​ വരെ 29 ദിവസവും അർജൻറീന ടീമിന്‍റെ താമസം ഖത്തർ യൂണിവേഴ്​സിറ്റിയിലായിരുന്നു. ടീമിന്​ വീടുപോലെ അന്തരീക്ഷം ഒരുക്കുന്നതിനായി മിനി അർജൻറീനയെ യൂണിവേഴ്​സിറ്റി ക്യാമ്പസിൽ പുനസൃഷ്​ടിച്ചായിരുന്നു ഖത്തർ യൂണിവേഴ്​സിറ്റി അധികൃതരും സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻറ്​ ലെഗസിയും താരങ്ങൾക്ക്​ താമസ​മൊരുക്കിയത്​.

Read More

കപ്പ് :അര്‍ജന്‍റീന തന്നെ 

ARGENTINA IS THE 2022 FIFA WORLD CUP CHAMPION അര്‍ജന്റീന. ഇതാ.മെസ്സി.ഇതാ ലോകകിരീടം. മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത് .നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് അര്‍ജന്റീന ലോകകിരീടം നേടുന്നത് അര്‍ജന്റീനയയ്ക്ക് വേണ്ടി മെസ്സി ഇരട്ട ഗോള്‍ നേടിയപ്പോള്‍ എയ്ഞ്ജല്‍ ഡി മരിയയും വലകുലുക്കി. ഫ്രാന്‍സിനായി എംബാപ്പെ ഹാട്രിക്ക് നേടി 17-ാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ് സ്വീകരിച്ച എയ്ഞ്ജല്‍ ഡി മരിയയ്ക്ക് ഓപ്പണ്‍ ചാന്‍സ് ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 20-ാം മിനിറ്റില്‍ ഫ്രാന്‍സിന് സുവര്‍ണാവസരം ലഭിച്ചു. ഗ്രീസ്മാന്റെ മനോഹരമായ ഫ്രീകിക്കിന് ജിറൂഡ് ഉയര്‍ന്നുചാടി ഹെഡ്ഡ് ചെയ്‌തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു

Read More

ലോകത്തെ അറിയാം ലോകകപ്പിലൂടെ: റാന്നി ബി.ആർ.സിയുടെ തനത് പരിപാടിക്ക് തുടക്കമായി

  konnivartha.com : കുട്ടികളുടെ ഫുട്ബോൾ ആവേശത്തെ അക്കാദമിക അനുഭവം ആക്കി മാറ്റാനുള്ള റാന്നി ബിആർസിയുടെ തനത് പരിപാടിയായി ‘ലോകത്തെ അറിയാം ലോകകപ്പിലൂടെ’ക്ക് തുടക്കമായി. കടുമീൻചിറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നാറാണം മൂഴി പഞ്ചായത്ത് പ്രസിഡണ്ട് ബീന ജോബി ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് മനോജ് ഇ കെ അധ്യക്ഷനായി. ബിപിസി ഷാജി എ സലാം വിഷയാതരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജൻ നീറംപ്ലാക്കൽ, സ്കൂൾ പ്രിൻസിപ്പൽ ബിനു എസ്,പ്രഥമാധ്യാപിക മീന പി,സി ആർ സി കോ-ഓർഡിനേറ്റർ ദീപ്തി എസ്,സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ വിഞ്ചു വി ആർ,സീമ എസ്. പിള്ള അധ്യാപകരായ സന്തോഷ് ബാബു ടി.ജി,ബിനിൽ കുമാർ എസ്. എൽ, റഹ്മത്തുല്ലാ ഖാൻ, ചാന്ദിനി ടി. എന്നിവർ സംസാരിച്ചു.   സ്കൂൾ സാമൂഹ്യശാസ്ത്രം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ക്ലാസുകൾ തയ്യാറാക്കിയ 75…

Read More

സംസ്ഥാന റോളർ സ്‌ക്കേറ്റിംഗ് വിജയികള്‍ക്ക് കോന്നി എംഎല്‍എ യുടെ ആദരവ്

konnivartha.com : ആലപ്പുഴയില്‍ നടന്ന സംസ്ഥാന സംസ്ഥാന റോളർ സ്‌ക്കേറ്റിംഗ് വിജയികള്‍ക്ക് കോന്നി എംഎല്‍എ യുടെ ആദരവ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കായിക താരങ്ങളെ കോന്നി എംഎല്‍എ അഡ്വ.കെ.യു.ജനീഷ് കുമാര്‍ ആദരിച്ചു.   കോന്നി മണ്ഡലത്തിലെ കായിക പ്രതിഭകളെ പരിശീലിപ്പിക്കുന്ന യുവ പ്രോജക്ടിന്റെ ഭാഗമായി വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ് വില്ലേജില്‍ പരിശീലിക്കുന്ന 49 കായിക താരങ്ങളാണ് ദേശീയ മല്‍സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.   ലോക ചാമ്പ്യന്‍ അഭിജിത്ത് അമല്‍ രാജ് പരിശീലനം നല്കുന്ന കായികതാരങ്ങള്‍ പത്താം തീയതി മുതല്‍ ബാംഗ്ലൂരില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കും. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കായിക താരങ്ങളെ പങ്കെടുപ്പിക്കുന്നത് വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ് വില്ലേജാണ്.   അനുമോദനചടങ്ങില്‍ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്‍ ആര്‍.മോഹനന്‍ നായര്‍,വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സുഭാഷ് നടുവിലേതില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗീതാകുമാരി,അഡ്വ.മാത്തൂര്‍ സുരേഷ് പിറ്റിഎ എക്സിക്യുട്ടീവ്…

Read More

പി.ടി.ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും

  ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പി.ടി.ഉഷ. ഇതിനായി നാമനിർദേശ പത്രിക നൽകും. അത്‌ലറ്റുകളുടെയും നാഷണൽ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും പി.ടി.ഉഷ പറഞ്ഞു പ്രസിഡന്റ് ഉൾപ്പെടെയുള്ള എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം റിട്ടേണിംഗ് ഓഫീസർ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മത്സരിക്കുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ കഴിഞ്ഞ ബുധനാഴ്ചയാണ് ആരംഭിച്ചത്. ഡിസംബർ 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നവംബർ 25 മുതൽ 27 വരെ നേരിട്ട് നാമനിർദേശ പത്രിക സമർപ്പിക്കാം. ഡിസംബർ ഒന്നുമുതൽ മൂന്നുവരെ പേര് പിൻവലിക്കാം.  

Read More

ഇംഗ്ലണ്ട്; ഇറാനെതിരെ 6-2 വിജയം

  2022 ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങിയ ഇറാന് വമ്പന്‍ തോല്‍വി. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്.   മത്സരത്തിന്റെ തുടക്കം മുതല്‍ അക്രമിച്ച് കളിച്ച ഇംഗ്ലണ്ട് 31-ാം മിനിറ്റ് മുന്നിലെത്തി. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ ഗോള്‍ കണ്ടെത്തിയ ഇംഗ്ലണ്ടിനെതിരെ ഇറാന് പിടിച്ചുനില്‍ക്കാനായില്ല.ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ഇറാന്‍റെ രണ്ട് ഗോളും മെഹദി ടെറാമിയുടെ വകയായിരുന്നു.

Read More

ഫിഫ ലോകകപ്പിന് ഖത്തറിൽ വർണാഭമായ തുടക്കം:ആദ്യ ജയം സ്വന്തമാക്കി ഇക്വഡോര്‍

  konnivartha.com : ഫിഫ ലോകകപ്പിന് ഖത്തറിൽ വർണാഭമായ തുടക്കം. ആതിഥേയരായ ഖത്തറും ദക്ഷിണഅമേരിക്കൻ ശക്തികളായ ഇക്വഡോറും തമ്മിലുള്ള ആദ്യ മത്സരത്തോടെ കളിത്തട്ടുണർന്നു. ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇക്വഡോര്‍. ഗ്രൂപ്പ് എയില്‍ നടന്ന ഏകപക്ഷീയമായ മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇക്വഡോര്‍ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകള്‍ നേടി ക്യാപ്റ്റന്‍ എന്നെര്‍ വലന്‍സിയയാണ് എക്വഡോറിനായി തിളങ്ങിയത്.16-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് വലൻസിയ ആദ്യ ഗോൾ നേടിയത്. 31-ാം മിനിട്ടിൽ തകർപ്പനൊരു ഹെഡറിലൂടെ വലൻസിയ രണ്ടാം ഗോൾ നേടി. പ്രെസിയാഡോ മറിച്ചുനൽകിയ ക്രോസിൽനിന്നായിരുന്നു വലൻസിയയുടെ ഗോൾ. ഈ ഗോളോടെ, ഇക്വഡോറിനുവേണ്ടി ലോകകപ്പിൽ അഞ്ച് ഗോളെന്ന നേട്ടത്തിലെത്താനും വലൻസിയയ്ക്ക് കഴിഞ്ഞു. ഇക്വഡോറിന് വേണ്ടി ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന നേട്ടവും വലൻസിയ സ്വന്തമാക്കി. സംഗീതവും നൃത്തവും മറ്റു കലാപ്രകടനങ്ങളും കൈകോർക്കുന്നതായിരുന്നു ഉദ്ഘാടനചടങ്ങ്. മുന്‍ ഫ്രാന്‍സ്താരം…

Read More