ലോകത്തെ അറിയാം ലോകകപ്പിലൂടെ: റാന്നി ബി.ആർ.സിയുടെ തനത് പരിപാടിക്ക് തുടക്കമായി

Spread the love

 

konnivartha.com : കുട്ടികളുടെ ഫുട്ബോൾ ആവേശത്തെ അക്കാദമിക അനുഭവം ആക്കി മാറ്റാനുള്ള റാന്നി ബിആർസിയുടെ തനത് പരിപാടിയായി ‘ലോകത്തെ അറിയാം ലോകകപ്പിലൂടെ’ക്ക് തുടക്കമായി. കടുമീൻചിറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നാറാണം മൂഴി പഞ്ചായത്ത് പ്രസിഡണ്ട് ബീന ജോബി ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് മനോജ് ഇ കെ അധ്യക്ഷനായി. ബിപിസി ഷാജി എ സലാം വിഷയാതരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജൻ നീറംപ്ലാക്കൽ, സ്കൂൾ പ്രിൻസിപ്പൽ ബിനു എസ്,പ്രഥമാധ്യാപിക മീന പി,സി ആർ സി കോ-ഓർഡിനേറ്റർ ദീപ്തി എസ്,സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ വിഞ്ചു വി ആർ,സീമ എസ്. പിള്ള അധ്യാപകരായ സന്തോഷ് ബാബു ടി.ജി,ബിനിൽ കുമാർ എസ്. എൽ, റഹ്മത്തുല്ലാ ഖാൻ, ചാന്ദിനി ടി. എന്നിവർ സംസാരിച്ചു.

 

സ്കൂൾ സാമൂഹ്യശാസ്ത്രം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ക്ലാസുകൾ തയ്യാറാക്കിയ 75 ൽ പരം കൊളാഷുകൾ പ്രദർശിപ്പിച്ചു.പതാക ക്വിസ്,പതാക പ്രദർശനം, ഗോളടി മത്സരം,ഫുട്ബോൾ പ്രവചന മത്സരം എന്നിവ നടന്നു. ഭൂപട വായന, 32 രാജ്യങ്ങളിൽ നിന്ന് 192ലേക്ക് (രാജ്യങ്ങളുടെ പ്രാഥമിക വിവരശേഖരണം) തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ വിവിധ വിദ്യാലയങ്ങൾ നടക്കുന്നു.ഫുട്ബോൾ മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപ് തന്നെ സബ്ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകർക്ക് ഓൺലൈൻ പരിശീലനം നൽകിയിരുന്നു. ഇടവേളകളിലും ഒഴിവ് ദിവസങ്ങളിലും കുട്ടികൾക്ക് സ്വയം ചെയ്യാവുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്.

 

error: Content is protected !!