ലയണൽ മെസിയുടെ ഖത്തറിലെ മുറി ഇനി മ്യൂസിയം

 

ലയണൽ മെസി ലോകകപ്പ്​ വേളയിൽ താമസിച്ച മുറി മ്യൂസിയമായി പ്രഖ്യാപിച്ച്​ ഖത്തർ യൂണിവേഴ്​സിറ്റി. ലോകകപ്പ്​ ഫുട്​ബാൾ സമയത്ത് ലയണൽ മെസിയും സംഘവും താമസവും പരിശീലനവുമായി കഴിഞ്ഞ ഖത്തർ യൂണിവേഴ്​സിറ്റി ക്യാമ്പസിലെ ഹോസ്​റ്റലിൽ മെസി താമസിച്ച മുറിയാണ്​ മിനി മ്യൂസിയമായി പ്രഖ്യാപിച്ചത്​.

 

നവംബർ മൂന്നാം വാരം ഖത്തറിലെത്തിയത്​ മുതൽ ലോകകപ്പ്​ ജേതാക്കളായി ഡിസംബർ 19ന്​ രാവിലെ നാട്ടിലേക്ക്​ മടങ്ങുന്നത്​ വരെ 29 ദിവസവും അർജൻറീന ടീമിന്‍റെ താമസം ഖത്തർ യൂണിവേഴ്​സിറ്റിയിലായിരുന്നു. ടീമിന്​ വീടുപോലെ അന്തരീക്ഷം ഒരുക്കുന്നതിനായി മിനി അർജൻറീനയെ യൂണിവേഴ്​സിറ്റി ക്യാമ്പസിൽ പുനസൃഷ്​ടിച്ചായിരുന്നു ഖത്തർ യൂണിവേഴ്​സിറ്റി അധികൃതരും സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻറ്​ ലെഗസിയും താരങ്ങൾക്ക്​ താമസ​മൊരുക്കിയത്​.

error: Content is protected !!