വരട്ടാര്‍ പുനരുജ്ജീവനം : വിളംബര യാത്ര നടന്നു

പത്തനംതിട്ട :വരട്ടാറിനെ പുനരുജ്ജീവിപ്പിച്ച് ജലസമൃദ്ധമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 29ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പുഴ നടത്തത്തിന്റെ മുന്നോടിയായുള്ള വിളംബര ജാഥ നടന്നു .കോയിപ്രം പഞ്ചായത്തിലെ പൂര്‍വ പമ്പാ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നുമാണ് ആരംഭിച്ചത് . എം.എല്‍.എമാരായ കെ.കെ രാമചന്ദ്രന്‍ നായര്‍, വീണാ ജോര്‍ജ്, ചെങ്ങന്നൂര്‍ നഗരസഭാ അധ്യക്ഷന്‍ ജോണ്‍ മുളങ്കാട്ടില്‍, ഇരവിപേരൂര്‍, കുറ്റൂര്‍ തുടങ്ങി വരട്ടാര്‍ കടന്നുപോകുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിളംബര യാത്ര നടന്നത് . കോയിപ്രം ഇടനാട് അതിര്‍ത്തിയിലെ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നും ആരംഭിച്ച യാത്ര വരട്ടാര്‍ ഉത്ഭവിക്കുന്ന പുതുക്കുളങ്ങര പടനിലത്തെത്തി അവിടെ നിന്നും ഇരവിപേരൂര്‍, കുറ്റൂര്‍ പഞ്ചായത്തുകളിലൂടെ തിരുവന്‍വണ്ടൂരിലെ വാളത്തോട്ടില്‍ സമാപിച്ചു. മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്, ഇ.ചന്ദ്രശേഖരന്‍, കെ.ടി ജലീല്‍, മാത്യു ടി.തോമസ് എന്നിവരാണ് 29ന് നടക്കുന്ന പുഴനടത്തം യാത്രയില്‍ പങ്കുചേരുക. വരട്ടാറിനെ പൂര്‍വസ്ഥിതിയിലാക്കുകയാണ് വരട്ടെ ആര്‍ എന്ന്…

Read More

സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫിലും അയല്‍ അറബ് രാജ്യങ്ങളിലും ശനിയാഴ്ച റംസാന്‍ വ്രതാരംഭം

സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫിലും അയല്‍ അറബ് രാജ്യങ്ങളിലും ശനിയാഴ്ച റംസാന്‍ വ്രതാരംഭം.ശഅ്ബാന്‍ 29 ന് രാജ്യത്ത് എവിടെയും മാസപ്പിറവി ദര്‍ശിച്ചതായി വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് സൗദി സുപ്രീംകോടതിയാണ് വ്രതാരംഭം ശനിയാഴ്ചയെന്ന് പ്രഖ്യാപിച്ചത്.ഒമാനില്‍ നാളെ ശഅബാന്‍ 29 ആണ്. അതിനാല്‍ റംസാന്‍ ആരംഭം എന്നാണെന്ന് നാളെ മാത്രമേ പ്രഖ്യാപിക്കൂ. ശഅ്ബാന്‍ 29ന് വ്യാഴാഴ്ച അസ്തമയത്തിന് ശേഷം റംസാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീംകോടതി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.നഗ്‌ന നേത്രം കൊണ്ടോ ബൈനോക്കുലര്‍ പോലുള്ള ഉപകരണത്തിൻ്റെ സഹായത്താലോ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്ത കോടതിയിലോ ഗവര്‍ണ്ണറേറ്റിലോ തങ്ങളുടെ സാക്ഷ്യം ബോധിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം.എന്നാല്‍ ഒരിടത്ത് നിന്നും മാസപ്പിറവി കണ്ട വിവരം ലഭിച്ചില്ല. വ്രതമാസത്തെ സ്വീകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്.മക്ക, മദീന ഉള്‍പ്പെടെയുള്ള പ്രധാന മസ്ജിദുകളില്‍ റംസാനില്‍ ലക്ഷണക്കിന് വിശ്വാസികളെത്തും.ഇവര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കുന്നതിനും നോമ്പ് തുറക്കുന്നതിനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.…

Read More

‘വാട്ടര്‍ ജേര്‍ണലിസം’ എന്ന വിഷയത്തില്‍ മാദ്ധ്യമ ശില്പശാല 2017 മെയ് 27, 28 തീയതികളില്‍ അതിരപ്പിള്ളിയില്‍

കേരളീയം മാസികയും ​​ചാലക്കുടി പുഴ സംരക്ഷണ സമിതിയും ​സംയുക്തമായി ‘വാട്ടര്‍ ജേര്‍ണലിസം’ എന്ന വിഷയത്തില്‍ ഒരു മാദ്ധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. 2017 മെയ് 27, 28 തീയതികളില്‍ അതിരപ്പിള്ളിയില്‍ വച്ചാണ് ശില്പശാല നടക്കുന്നത്. നഷ്ടമായിക്കൊണ്ടിരിക്കുന്ന ഉറവകളും നശിച്ചുകൊണ്ടിരിക്കുന്ന പുഴകളും എന്തുകൊണ്ടാണ് മലയാളികളെ അത്രമേല്‍ ആകുലപ്പെടുത്താത്തത്? ജലസംരക്ഷണത്തിന്റെ പ്രാധാന്യം കേരളീയ സമൂഹവുമായി പങ്കുവയ്ക്കുന്നതിനും ജലവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളെ മറികടക്കുന്നതിനും മാദ്ധ്യമങ്ങള്‍ക്ക് എന്ത് സഹായമാണ് .ചെയ്യാന്‍ കഴിയുന്നത്? ഇതാണ് ശില്പശാലയുടെ ആലോചനാ വിഷയം. ശില്പശാല, 2017 മെയ് 27ന് (ശനി) രാവിലെ 10.00 മണിക്ക് ആരംഭിച്ച് മെയ് 28ന് (ഞായര്‍) വൈകീട്ട് 4.00ന് അവസാനിക്കും. ക്യാമ്പ് അംഗങ്ങള്‍ക്ക് താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. എസ്. ശരത്,9446586943,രജനീഷ്, 9495995897

Read More

ലോകത്തില്‍ ആദ്യമായി പൂര്‍ണ നഗ്‌നരായി നടത്തിയ കല്യാണം

– ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഒരു കുഞ്ഞുമാലയും വെളുത്ത നെറ്റുകൊണ്ടുള്ള ഒരു മുഖപടവും വെളുത്ത നിറത്തിലുള്ള ഒരു ഷൂവുമാണ് മണവാട്ടിയുടെ ദേഹത്താകെയുണ്ടായിരുന്ന അലങ്കാരം. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നാണ് പ്രമാണം. സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം സെപ്ഷ്യലാകണം എന്ന് ആഗ്രഹിക്കുന്നവര്‍ സംഗതി കുറെ സാഹസികമാക്കാനും മടിക്കാറില്ല എന്നതാണ് ഈ കല്യാണത്തിന്റെ പ്രാധാന്യം. മലമുകളിലും ആകാശത്തും വെള്ളത്തിനടിയിലും വിവാഹം നടത്തി വ്യത്യസ്തരാവുന്ന ദമ്പതിമാരുടെ ഉള്ള കാലമാണിത്. എന്നാല്‍ സാഹസിക പ്രിയരായ ചെറുപ്പക്കാരെ കടത്തിവെട്ടുന്ന കല്യാണമായിരുന്നു 54കാരനായ ജെഫ് ആഡംസിന്റെയും 47കാരി സ്യൂവിന്റെയും. ക്വീന്‌സ് ലാന്‍ഡിലെ ഒരു റിസോര്‍ട്ടില്‍ വെച്ച് നടന്ന വിവാഹചടങ്ങിന് വധൂവരന്മാരെത്തിയത് പരിപൂര്‍ണ നഗ്‌നരായിട്ടാണ്. ഒരു കുഞ്ഞുമാലയും വെളുത്ത നെറ്റുകൊണ്ടുള്ള ഒരു മുഖപടവും വെളുത്ത നിറത്തിലുള്ള ഒരു ഷൂവുമാണ് മണവാട്ടിയുടെ ദേഹത്താകെയുണ്ടായിരുന്ന അലങ്കാരം. മണവാളനാകട്ടെ വെളുത്ത നിറത്തിലുള്ള ചെരിപ്പുമാത്രമാണ് ധരിച്ചിരുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിനമായിരിക്കണം…

Read More

കാന്‍ബറയിലെ ഇടുക്കിക്കാരി കണക്കിന്റെ നെറുകയില്‍

കാന്‍ബറാ: കാന്‍ബറ ആല്‍ഫ്രഡ് ഡീക്കിന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ്സുകാരിയായ കൊച്ചുമിടുക്കിയാണ് ഇന്റര്‍നാഷണല്‍ മാത്സ് മോഡല്ലിംഗ് ചലഞ്ചിംഗ് വിന്നറായി തെരഞ്ഞെടുക്കപ്പെട്ടു. കാന്‍ബറയില്‍ ഫിലിപ്പില്‍ താമസിക്കുന്ന ഇടുക്കി തടിയന്പാട് വെട്ടുകല്ലാം കുഴിയില്‍ റോയിയുടെയും റോസ് മേരിയുടെയും മകളായ ബ്രിന്‍ഡാ റോസ് റോയിയാണ് ഈ നേട്ടം കൊയ്ത മലയാളി. 2016ല്‍ ഓസ്‌ട്രേലിയായിലെത്തിയ ബ്രിന്‍ഡായുടെ ഈ ബഹുമതി വിദ്യാഭ്യാസത്തില്‍ പ്രത്യേകിച്ച് കണക്കിലുള്ള പ്രാവിണ്യത്തെ എടുത്തുകാണിക്കുന്ന ഒന്നാണ്. ബ്രിന്‍ഡാ ഒന്‍പതാം ക്ലാസുവരെ ഇടുക്കി കരിന്പന്‍ സെന്റ് തോമസ് പബ്‌ളിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ഓസ്‌ടേലിയായിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നടത്തിയ ഓണ്‍ലൈന്‍ മല്‍സരത്തില്‍ ഓരേ സംസ്ഥാനത്ത് നിന്നും വീണ്ടും തെരഞ്ഞെടുത്ത അഞ്ചുപേരില്‍ നിന്നുമാണ് ബ്രിന്‍ഡാ ഒന്നാമത് എത്തുന്നത്. വിജയിയുടെ സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവും ജൂണില്‍ നല്‍കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ ബ്രിന്‍ഡായെ അറിയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്‌

Read More

ശ്രീനാരായണ അസോസിയേഷന്‍ ടൊറോന്‍റോ, കനേഡിയന്‍ വൃക്ഷവത്ക്കരണത്തിന്റെ ഭാഗമാകുന്നു

ടൊറന്റോ: കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ പതിമ്മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശ്രീനാരായണ അസോസിയേഷന്‍ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിസ്സിസ്സാഗ നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന വൃക്ഷവത്ക്കരണപരിപാടിയില്‍ സജീവപങ്കാളിത്തം വഹിക്കുകയുണ്ടായി. പത്തുലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ഇതിന്‍റെ ആദ്യപടിയെന്നോണം നഗരസഭാ ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കായി വിശദീകരിച്ചുകൊടുത്തു. അതിനെത്തുടര്‍ന്ന് മിസ്സിസ്സാഗ യൂണിയന്‍ പാര്‍ക്കില്‍ 250 മരങ്ങള്‍ നട്ടുപിടിപ്പിക്കുകയുണ്ടായി. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീനാരായണ അസോസിയേഷന്‍ കമ്യൂണിറ്റി വോളന്‍റിയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജൂണ്‍ 11 ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ‘സൈബര്‍ സെക്യൂരിറ്റി’ എന്ന വിഷയത്തില്‍ ഒരു ബോധവല്‍ക്കരണ പരിപാടി നടത്താനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യാവിദഗ്ധനായ സംഗമേശ്വരന്‍ അയ്യര്‍ ആണു ഈ പരിപാടി നയിക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുക്കുന്ന ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. ഷമിത ഭരതന്‍ (647 983 2458), ശ്രീകുമാര്‍ ശിവന്‍ (289…

Read More

ഫൊക്കാന വിമന്‍സ് ഫോറം മാതൃദിനം ആഘോഷിച്ചു

  ന്യൂയോര്‍ക്ക്: ഫൊക്കാന വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന്‍ മെയ് 12-നു വെള്ളിയാഴ്ച 7 മണിയോടുകൂടി ക്യൂന്‍സിലുള്ള കേരളാ കിച്ചന്‍ റെസ്റ്റോറന്റില്‍ വച്ചു മാതൃദിനം സമുചിതമായി ആചരിച്ചു. ഫൊക്കാന വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രൂസിന്റെ അധ്യക്ഷതയില്‍ യോംഗം ആരംഭിച്ചു. ഡോ. സ്മിതാ പിള്ള മുഖ്യാതിഥിയായിരുന്നു. അമ്മമാരുടെ ത്യാഗം കഠിനാധ്വാനം, സ്‌നേഹം എന്നിവയെപ്പറ്റി ഊന്നിപ്പറയുകയും മാതൃസ്‌നേഹത്തെ പ്രതിപാദിക്കുന്ന കവിത ചൊല്ലുകയും ചെയ്തു. മോരിക്കുട്ടി മൈക്കിളിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് മീറ്റിംഗ് ആരംഭിച്ചത്. ഫൊക്കാന നാഷണല്‍ വിമന്‍സ് ഫോറം ചെയര്‍മാന്‍ ലീല മാരേട്ട്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, പ്രൊഫസര്‍ എന്‍.പി. ഷീല, ബോര്‍ഡ് മെമ്പര്‍ വിനോദ് കെയാര്‍കെ, നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് മേരി ഫിലിപ്പ്, മെറ്റ് ലൈഫ് സാബു ലൂക്കോസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. മാതൃദിന ആഘോഷമായി…

Read More

ഭാരതാംബ കരയുന്നു

മുടിയഴിച്ചിട്ടാടി , മുലകളില്‍ വിഷമേറ്റി യലറുന്നിയമ്മതന്‍ ദുഃഖം ! എവിടെയെന്‍ മക്കളിന്നെവിടെയെന്‍ മക്കളീ , ചുടലകള്‍ കത്തുന്ന മണ്ണില്‍? എവിടെ സനാതന ധര്‍മ്മത്തിന്‍ പിച്ചക ളടിവച്ച സൈന്ധവ തീരം ? എവിടെയഹിംസ കൊടിക്കൂറകള്‍ പേറി യുരുളും രഥ ,’ രവ ‘ കാരം? എവിടെ ദ്വയ്പായനന്‍ ,സിദ്ധാര്‍ത്ഥന്‍ ,കരള്‍നൊന്തു കരയുമശോകന്‍ ,വാല്മീകി ? എവിടെ നിഷാദ ശരത്തിന്റെ മുനയൊടി ച്ചുയരു ,മാ ,യിടിനാദ ശബ്ദം ? എവിടെ വേദങ്ങള്‍,ഇതിഹാസ ,മുപനിഷദ് ? എവിടെ ഖുറാന്‍ , സത്യ ബൈബിള്‍ ? കലികയറുന്നൊരു കാളിയെന്‍ ഭാരത പ്പെരുമകള്‍ കത്തിയമര്‍ന്നിടുമ്പോള്‍ ? എഴുപതു വര്‍ഷങ്ങള്‍ അധമരാം രാഷ്ട്രീയ പ്പരിഷകള്‍ കുത്തിത്തുളച്ച മണ്ണില്‍ , മത വര്‍ഗ്ഗ മൗലിക വാദികള്‍ തുണിയുരി ച്ചുഷസ്സിനെ കാട്ടിലെറിഞ്ഞ നാട്ടി ല്‍ , മുടിയഴിച്ചിട്ടാടി മുലകളില്‍ വിഷമേറ്റി യലറുന്നിയമ്മ തന്‍ ദുഃഖം ! എവിടെയെന്‍ മക്കളിന്നെവിടെയെന്‍…

Read More

വരയും ,പാട്ടും, പറച്ചിലുമായ് ചെങ്ങറ സമരഭൂമിയില്‍ നിന്നൊരു ചിരി വര

കോന്നി:ചെങ്ങറ എന്ന ഗ്രാമം.കോന്നിയുടെ രേഖാ ചിത്രമായ ചെങ്ങറ ഇന്ന് അറിയപ്പെടുന്നത് അതസ്ഥിത വിഭാഗ കുടിയേറി പാര്‍ക്കുന്ന സ്ഥലം .കുത്തക പാട്ട കമ്പനിയായ ഹാരിസ്സന്‍ അനധികൃതമായി കൈ വശം വച്ചനുഭവിച്ചു കൊണ്ട് കോടികണക്കിന് രൂപയുടെ റബര്‍ വരുമാനം വിദേശകാര്യ ഫണ്ടില്‍ നിക്ഷേപിക്കുന്ന മുതലാളിയുടെ “ഭൂമിയില്‍ “കടന്നുകയറി കുടില്‍ കെട്ടി സമരം ചെയ്തു കൊണ്ട് ജീവിക്കുന്ന കുറെ മനുഷ്യരുടെ ഭൂമി…. ചെങ്ങറ.ഇവിടെ യിതാ മറ്റൊരു സമരം അത് തൂലികയില്‍ വിരിഞ്ഞ വരകളുടെ സംഗമഭൂമി .ബിനു കൊട്ടാരക്കര എന്ന അനുഗ്രഹീത കലാകാരന്‍ ചെങ്ങറയിലെ നൂറു കണക്കിന് വരുന്ന കുരുന്നുകള്‍ക്ക് കറുപ്പും വെളുപ്പും ചേര്‍ന്ന വരകളില്‍ തീര്‍ത്ത ചിത്രങ്ങള്‍ എങ്ങനെ വരയ്ക്കാം എന്നുള്ള ബാലപാഠം പകര്‍ത്തി നല്‍കി .വരകളുടെ ലോകത്ത് കുരുന്നുകളുടെ രംഗ പ്രവേശനം .കുഞ്ഞുങ്ങളെ കാര്‍ട്ടൂണ്‍  രചനകളുടെ ആദ്യ പാഠം പഠിപിച്ച ബിനുവിനും ഇത് ആദ്യ പാഠം. ചെങ്ങറ എന്ന സമര…

Read More

നന്മയുടെ നേരറിവുകളിലൂടെ മാര്‍ ക്രിസോസ്റ്റം

  സജി പുല്ലാട് തിരുവല്ല: പമ്പയുടെ കൈവഴിയായ വരട്ടാറിന്റെ പുനരുജ്ജീവനത്തിലൂടെ മണ്‍മറഞ്ഞുപോകുന്ന നന്മകള്‍ നാട്ടില്‍ വീണ്ടും ഉണരുകയാണെന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ഓതറയില്‍ വച്ചു നടന്ന തന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് മെത്രാപ്പോലീത്ത മനസ്സു തുറന്നത്. ഓതറ ഇക്കോ സ്പിരിച്വാലിറ്റി സെന്ററില്‍ കാഴ്ച ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. മെത്രാപ്പോലീത്തയുടെ ബാല്യകാല അനുഭവങ്ങള്‍ ചേര്‍ത്ത് ഓതറ സ്വദേശിയും നോവലിസ്റ്റുമായ ഇ.വി. റെജിയാണ് “എന്റെ ബാല്യകാല സ്മരണകള്‍’ എന്ന കൃതി രചിച്ചത്. പ്രശസ്ത എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍, ചലച്ചിത്ര സംവിധായകന്‍ ബ്ലെസിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കി പ്രകാശന കര്‍മം നിര്‍വഹിച്ചു. റവ. തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വാമി സത് സ്വരൂപാനന്ദ മുഖ്യ പ്രഭാഷണം നടത്തി. സിനിമ സംവിധായകന്‍ കവിയൂര്‍ ശിവപ്രസാദ്, പ്രൊഫ. മാമ്മന്‍ ജോര്‍ജ്, സുകു,…

Read More