ലോകത്തില്‍ ആദ്യമായി പൂര്‍ണ നഗ്‌നരായി നടത്തിയ കല്യാണം

– ജോര്‍ജ് ജോണ്‍

ഫ്രാങ്ക്ഫര്‍ട്ട്: ഒരു കുഞ്ഞുമാലയും വെളുത്ത നെറ്റുകൊണ്ടുള്ള ഒരു മുഖപടവും വെളുത്ത നിറത്തിലുള്ള ഒരു ഷൂവുമാണ് മണവാട്ടിയുടെ ദേഹത്താകെയുണ്ടായിരുന്ന അലങ്കാരം. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നാണ് പ്രമാണം. സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം സെപ്ഷ്യലാകണം എന്ന് ആഗ്രഹിക്കുന്നവര്‍ സംഗതി കുറെ സാഹസികമാക്കാനും മടിക്കാറില്ല എന്നതാണ് ഈ കല്യാണത്തിന്റെ പ്രാധാന്യം. മലമുകളിലും ആകാശത്തും വെള്ളത്തിനടിയിലും വിവാഹം നടത്തി വ്യത്യസ്തരാവുന്ന ദമ്പതിമാരുടെ ഉള്ള കാലമാണിത്.

എന്നാല്‍ സാഹസിക പ്രിയരായ ചെറുപ്പക്കാരെ കടത്തിവെട്ടുന്ന കല്യാണമായിരുന്നു 54കാരനായ ജെഫ് ആഡംസിന്റെയും 47കാരി സ്യൂവിന്റെയും. ക്വീന്‌സ് ലാന്‍ഡിലെ ഒരു റിസോര്‍ട്ടില്‍ വെച്ച് നടന്ന വിവാഹചടങ്ങിന് വധൂവരന്മാരെത്തിയത് പരിപൂര്‍ണ നഗ്‌നരായിട്ടാണ്. ഒരു കുഞ്ഞുമാലയും വെളുത്ത നെറ്റുകൊണ്ടുള്ള ഒരു മുഖപടവും വെളുത്ത നിറത്തിലുള്ള ഒരു ഷൂവുമാണ് മണവാട്ടിയുടെ ദേഹത്താകെയുണ്ടായിരുന്ന അലങ്കാരം. മണവാളനാകട്ടെ വെളുത്ത നിറത്തിലുള്ള ചെരിപ്പുമാത്രമാണ് ധരിച്ചിരുന്നത്.

എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിനമായിരിക്കണം എന്റെ വിവാഹദിവസമെന്ന് ഞാനാഗ്രഹിച്ചിരുന്നു. എന്റെ ആദ്യവിവാഹം ഞാന്‍ ആഗ്രഹിച്ചിരുന്ന രീതിയിലായിരുന്നില്ല എന്നാല്‍ ഇന്ന് ഞാന്‍ വളരെയധികം സന്തോഷവതിയാണെന്ന് മൂന്ന് മക്കളുടെ അമ്മയായ സ്യൂ പറഞ്ഞു. എന്റേയും ജെഫിന്റെയും ബന്ധം പോലെ ഊഷ്മളമാണ് ഞങ്ങളുടെ വിവാഹവും അത് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവരുണ്ടായിരിക്കാം, പക്ഷേ ആ അഭിപ്രായം ഞങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല.

വസ്ത്രം നോക്കി ആളുകളെ വിലയിരുത്തുന്ന കാലമൊക്കെ കഴിഞ്ഞു. എല്ലാവരും തുല്യരാണെന്ന സന്ദേശമാണ് നഗ്‌നത നല്കുന്നത്. നഗ്‌നരാകുമ്പോള്‍ ആളുകള്‍ കുറേക്കൂടി സ്വതന്ത്രരും തുറന്നമനസ്സിന് ഉടമകളുമായി മാറും. ആത്മവിശ്വാസം ഉണര്‍ത്തുന്നതിനും ഇത് സഹായിക്കും, ജെഫ് പറയുന്നു. മണവാളനും മണവാട്ടിക്കും പുറമെ വിവാഹത്തിനെത്വിവാഹത്തിനെത്തിയവരില്‍ ഭൂരിഭാഗം പേരും നഗ്‌നരായിരുന്നു. 54കാരനായ ജെഫ് ബ്രിട്ടണിലാണ് ജനിച്ചുവളര്‍ന്നത്. സ്യൂ ന്യൂസിലാന്‍ഡിലും. ക്വീന്‍സ് ലാന്‍ഡില്‍ താമസിക്കുന്ന ഇരുവരും 2015ല് ഓണ്‍ലൈന്‍ വഴിയാണ് പരിചയപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!