റമദാന്‍ ക്വിറ്റുമായി പി എം എഫ് പ്രവര്‍ത്തകരെത്തി

റിയാദ് : റമദാന്‍ കാരുണ്യത്തിന്റെ പുണ്ണ്യവുമായി പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മരുഭൂമിയില്‍ ആടുകളെയും ഒട്ടകത്തെയും മേയ്ക്കുന്ന പാവപെട്ട പ്രവാസികളെ തിരഞ്ഞ് പ്രധാന റോഡില്‍ നിന്നും ഉള്‍പ്രദേശത്തേക്ക് യാത്ര ചെയ്താണ് റമദാന്‍ കിറ്റ് വിതരണം നടത്തിയത്. കിറ്റില്‍ 5 കിലോ അരി, എണ്ണ, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് ദിവസം നീണ്ട്‌നില്‍ക്കുന്ന ക്വിറ്റ് വിതരണമാണ് പി എം എഫ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വര്ഷം പ്രവാസി മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച റമദാന്‍ കിറ്റ് വിതരണം പല സംഘടനകളും മാതൃക ആക്കിയിരുന്നു.നോമ്പ് തുറയെന്ന ആഡംബര റംസാന്‍ വിരുന്നുകളില്‍ നിന്നും വ്യത്യസ്തമായി സൗദിയിലുടനീളം പി എം എഫ് യൂണിറ്റുകള്‍ റമദാന്‍ കിറ്റുകള്‍ വിതരണം നടത്തി വരുന്നതായി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോക്ടര്‍ അബ്ദുള്‍ നാസര്‍ അറിയിച്ചു. പി എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയും സൗദിയിലെ സിറ്റി…

Read More

റമദാന്‍ : വിശ്വാസിയുടെ വിളവെടുപ്പ് കാലം ഐ.സി.എഫ് റമദാന്‍ മുന്നൊരുക്കം നടത്തി

  ദമ്മാം : വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ്. നടത്തുന്ന റമദാന്‍ ക്യാമ്പിനോടനുബന്ധിച്ച് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്നൊരുക്കം നടത്തി വൃതാനുഷ്ടാനത്തിലൂടെ ആത്മാവിനേയും , ശരീരത്തെയും ശുദ്ധീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ എസ് വൈ എസ് സംസ്ഥാന ക്ഷേമകാര്യ പ്രസിഡന്റ് ഡോ : മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പറഞ്ഞു ദമ്മാം അല്‍ റയാന്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍ പരിപാടി ഉത്ഘാടനം ചെയ്തു , അബ്ദുല്‍ സമദ് മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു , മുഹമ്മദ് കുഞ്ഞി അമാനി പ്രാര്‍ത്ഥന നടത്തി , അബ്ദുല്‍ ബാരി നദ്‌വി , ഹസ്സന്‍ സഖാഫി മുക്കം , അഷ്‌റഫ് ആളത്ത് , എന്നിവര്‍ സംസാരിച്ചു , ശരീഫ് സഖാഫി കീച്ചേരി…

Read More

ഗുരുദേവ മാഹാത്മ്യം കഥകളി ..നവോത്ഥാനചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഒരേട്

റിപ്പോര്‍ട്ട്‌ ജിബു വിജയൻ ഇലവുംതിട്ട ( ദുബായ് ) അഗ്നി ആഗ്നസ് ജയന്‍    പത്തനംതിട്ട :  ത്രിപ്പയാർ കളിമണ്ഡലം അവതരിപ്പിക്കുന്ന ഗുരുദേവ മാഹാത്മ്യം കഥകളി ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നു . കേരളീയ   സാംസ്കാരിക മണ്ഡലങ്ങളിൽ ഏറെ ചർച്ചയാകപ്പെട്ട ഗുരുദേവ മാഹാത്മ്യം കഥകളി  ഇലവുംതിട്ട മൂലൂർ സ്മാരകത്തിലായിരുന്നു ആദ്യം അരങ്ങേറിയത് . ത്രിപ്പയാർ മഹാദേവ ക്ഷേത്ര അങ്കണത്തിൽ അനുമതി നിഷേധിക്കപ്പെടുകയും , നിയമ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടുകയും ചെയ്ത ഗുരുദേവ മാഹാത്മ്യം കഥകളി അവതരിപ്പിക്കപ്പെടുമ്പോൾ , കഥകളി എന്ന കേരളീയ സാംസ്കാരിക കലയിൽ കാലഘട്ടത്തിനനുസരിച്ചു കീഴ്വഴക്കങ്ങളിലും ,കേട്ടുപാടുകളിലും മാറ്റം വരേണ്ട ആവശ്യകതയാണ് ഓർമ്മപ്പെടുത്തുന്നത് .നവോത്ഥാനചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഒരേട്.കേരളചരിത്രം ഇന്നു വരെ കണ്ട യുഗപ്രഭാവന്മാരിലൊരാൾ. ആത്മീയാചാര്യനും, മഹാതപസ്വിയും, സാമൂഹ്യപരിഷ്കർത്താവുമായ ശ്രീനാരായണഗുരുദേവന്റെ ചരിതം കഥകളിയാക്കിയത് അടുത്തിടെയാണ്.തൃപ്രയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കളിമണ്ഡലം എന്ന കഥകളി സംഘമാണ് ഗുരുദേവ മാഹാത്മ്യം…

Read More

ദിലീപും കാവ്യാമാധവനും ഒരേ വേദിയില്‍ വീണ്ടും കണ്ടു മുട്ടി

സൗത്ത് ഫ്‌ളോറിഡ: കലാസ്വാദകര്‍ ഏറെ കാത്തിരുന്നു കടന്നു വന്ന ദിലീപ് ഷോ 2017 സൗത്ത് ഫ്‌ചോറിഡയില്‍ ആഘോഷമായി മാറി.നാദിര്‍ഷ സംവിധാനം ചെയ്ത് ദിലീപും ഇരുപത്തിയഞ്ചില്‍ പരം കലാകാരന്മാരും അണിനിരന്ന ദിലീപ് ഷോ കാണികള്‍ക്കു മൂന്നര മണിക്കൂര്‍ മനം നിറഞ്ഞു ആസ്വദിക്കാന്‍ ഉള്ള ചേരുവകള്‍ നിറഞ്ഞതായിരുന്നു.. നൃത്ത ഹാസ്യ – ഗാന സമന്വയമായി വേദി തകര്‍ത്താടിയ കലാകാരന്മാര്‍ക്കു കയ്യടികളോടെയാണ് കാണികള്‍ ആവേശം നല്‍കിയത്. ദിലീപ് – പിഷാരടി ധര്‍മജന്‍ കൂട്ടുക്കെട്ടിന്‍റെ മികവില്‍ ഹരിശ്രീ യൂസഫ് , സുധീര്‍ പറവൂര്‍ , ഏലൂര്‍ ജോര്‍ജ് , കൊല്ലം സുധി , സുബി സുരേഷ് എന്നിവര്‍ ചിരിയുടെ മലപടക്കത്തിന് തിരികൊളുത്തിയപ്പോള്‍, സ്വതസിദ്ധമായ ശൈലിയില്‍ ഗാനങ്ങളും , ഡയലോഗുകളുമായി റിമി ടോമി വേദി കൈയടക്കി. കാവ്യാ മാധവനും, നമിതാ പ്രമോദും, സൗത്ത് ഫ്‌ലോറിഡയിലെ യുവ ഡാന്‍സേര്‍സും പ്രശസ്ത കൊറിയോഗ്രാഫര്‍ ശ്രീജിത്തിന്റെ മികച്ച അവതരണത്തില്‍…

Read More

കലഞ്ഞൂരിന്‍റെ പ്രിയ പുത്രന്‍ ,കൊല്ലം ജില്ലയുടെ വിപ്ലവകാരി , മികച്ച പാർലമെന്റംഗം കെ എൻ ബാലഗോപാലിന് അഭിവാദ്യങ്ങള്‍

ഇന്ത്യയിലെ അതി പ്രശസ്തമായ പ്രൈം ഫൗണ്ടേഷൻ നൽകുന്ന2015- … 2016 വർഷത്തെ മികച്ച പാർലമെന്റംഗങ്ങൾക്കുള്ള സൻസദ് രത്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.പാർലമെന്റിലെ ചർച്ചകളിലെ പ്രകടനങ്ങൾ, അവതരിപ്പിച്ച ബില്ലുകൾ, പാർലമെന്റിലെ ഹാജര്‍ നില, എംപി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കൽ തുടങ്ങിയവയായിരുന്നു പുരസ്കാരത്തിന്റെ മാനദണ്ഡങ്ങൾ. രാജ്യസഭാംഗങ്ങൾക്കുള്ള സൻസദ് രത്ന അവാര്‍ഡ് സിപിഐഎമ്മിന്റെ കെ എൻ ബാലഗോപാൽ, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവര്‍ പങ്കു വച്ചു. മികച്ച ലോക്സഭാംഗത്തിനുള്ള സൻസദ് രത്ന ശിവസേനയിലെ ശ്രീരംഗ് അപ്പാ ബർനെ എംപി നേടി.മഹാരാഷ്ട്രയിലെ മാവൽ ലോക്സഭാ മണ്ഡലത്തിലെ എംപി ആണ് ബർനെ.രാജ്യസഭയിലെ മികച്ച വനിതാ എംപിയായി സിപിഐഎമ്മിലെ ശ്രീമതി ടി എൻ സീമ തെരഞ്ഞെടുക്കപ്പെട്ടു.മഹാരാഷ്ട്രയിലെ ഹിംഗോളി എംപിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെശ്രീ രാജീവ് സത്തവ് ആണ് ലോക്സഭയിലെ മികച്ച നവാഗത സാമാജികൻ. മഹാരാഷ്ട്രയിലെ തന്നെ കൊലാപൂർ എംപി ആയ ധനഞ്ജയ് ഭീംറാവു മഹാദിക്കിനാണ് ആണ് സഭയിൽ…

Read More

ധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിലൂടെ മാധ്യമങ്ങള്‍ ജനവിശ്വാസം നിലനിര്‍ത്തണം :ഗവര്‍ണര്‍

ധാര്‍മികതയുള്ള മാധ്യമപ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ധാര്‍മിക മാധ്യമപ്രവര്‍ത്തനത്തില്‍ പ്രസ് കൗണ്‍സിലിന്റെ പങ്ക് എന്ന വിഷയത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ സംരക്ഷണത്തിനും ധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിനും പ്രസ് കൗണ്‍സില്‍ മുന്‍കൈയെടുക്കണം. പ്രസ് കൗണ്‍സിലിനുകീഴില്‍ ബ്രോഡ്കാസ്റ്റ് മാധ്യമങ്ങളും ഉള്‍പ്പെടേണ്ടതുണ്ട്. ഇതിനായി മീഡിയാ കൗണ്‍സില്‍ പരിഗണിക്കണം. മാധ്യമരംഗത്തും സോഷ്യല്‍ മീഡിയയിലുമുള്ള അനഭിലഷണീയ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ സ്വയം നിയന്ത്രണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ സി.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രസ് കൗണ്‍സില്‍ അംഗം കെ. അമര്‍നാഥ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Read More

പിണറായി സര്‍ക്കാരിന്റെ ഒരുവര്‍ഷം: ഗുണദോഷ സമ്മിശ്രം

ചിന്തകള്‍ മരിക്കുന്നില്ല (പ്രതിവാര പംക്തി ) ഡി. ബാബുപോള്‍ ഐ.എ.എസ്) പാതി തടിയുടെ വളവും പാതി ആശാരിയുടെ പിഴവും എന്ന് പറയാമായിരിക്കും, ഇങ്ങനെ ഒരു ദുര്‍വിധി കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല, പിണറായി വിജയന്‍െറ മാതിരി. ‘ദേശാഭിമാനി’ എന്ന സി.പി.എം ജിഹ്വയും കൈരളി/പീപ്ള്‍ എന്ന പാര്‍ട്ടി ചാനലും ഒഴിച്ചാല്‍ ‘കേരളകൗമുദി’ വല്ലപ്പോഴും പിന്താങ്ങുന്നതൊഴിച്ചാല്‍ എല്ലാ മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് എതിരാണ്. മുഖ്യമന്ത്രിയുടെ മീഡിയ അഡ്വൈസറുടെ പിടിയില്‍ ഒന്നും നില്‍ക്കുന്നില്ല. സത്യത്തില്‍ ബ്രിട്ടാസിനെ അവിടെ നിയമിച്ചതുതന്നെ ശരിയായില്ല. നമ്മുടെ തോമസ് ജേക്കബിനെപ്പോലെ എതിര്‍ക്യാമ്പിലെ ഒരാളെ ചാക്കിടേണ്ടിയിരുന്നു. മൂപ്പരെ കിട്ടുകയില്ല എന്ന് നമുക്കറിയാം. എങ്കിലും, മാധ്യമമേഖലയിലെ മറ്റാരെയെങ്കിലുംഫകേശവമേനോന്‍, എം.ജി. രാധാകൃഷ്ണന്‍, ഗൗരീദാസന്‍ നായര്‍, വയലാര്‍ ഗോപകുമാര്‍, കേരളത്തിന് പുറത്തുനിന്ന് മറ്റൊരാള്‍ ഫനിയമിക്കുന്നത് കുറെക്കൂടി ശരിയായ സംഗതി ആകുമായിരുന്നു. അത് ബ്രിട്ടാസിന്‍െറ കുറ്റമോ പോരായ്മയോ കൊണ്ടല്ല. ബ്രിട്ടാസ് പിണറായിയുടെ ആള്‍ ആണ് എന്ന…

Read More

കൃത്രിമ വൃക്കകള്‍ ഉടൻ വിപണിയിൽ

വൃക്ക രോഗികൾക്ക്‌ ആശ്വാസമായി കൃത്രിമ വൃക്ക ഉടൻ വിപണിയിൽ. മൂന്ന്‌ വർഷത്തിനുള്ളിൽ ഇവ എത്തുമെന്നാണ്‌ വിദഗ്ധർ വിലയിരുത്തുന്നത്‌. അമേരിക്കയിൽ വികസിപ്പിച്ച്‌ എടുത്ത ഈ ഉപകരണം അവിടെത്തന്നെയുള്ള നൂറോളം രോഗികളിൽ പരീക്ഷിച്ചതിന്‌ ശേഷമേ എഫ്ഡിഎ അംഗീകരിക്കുള്ളു. ഹൃദയത്തിൽ നിന്നുള്ള ഊർജം ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഈ ഉപകരണം രക്തം ശുദ്ധീകരിക്കുക, ഹോർമോൺ ഉത്പാദനം, രക്തസമ്മർദ്ദ നിയന്ത്രണം, എന്നിവ അടക്കമുള്ള വൃക്കകളുടെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുന്ന രീതിയിലാണ്‌ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന്‌ കൃത്രിമ വൃക്ക രൂപകൽപന ചെയ്ത സംഘത്തിൽ ഉൾപ്പെട്ട കാലിഫോണിയ സർവകലാശാല ഗവേഷകനായ ഷുവോ റോയി പറയുന്നു. ചെന്നൈയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ്‌ ഷുവോ റോയി ഇക്കാര്യം വ്യക്തമാക്കിയത്‌.

Read More

‘പ്രകൃതിയുമായി ഒന്നിക്കുവാൻ ഒത്തുചേരൂ’

പ്രകൃതിയുമായി ഒന്നിക്കുവാൻ ഒത്തുചേരൂ’എന്ന ആഹ്വാനത്തോടെ 2017ലെ ലോക പരിസ്ഥിതിദിനം ആചരിക്കാൻ വനം വകുപ്പ്‌ വിപുലമായ ഒരുക്കങ്ങൾ നടത്തുന്നു. വിദ്യാർഥികൾ, യുവജനങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, മതസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ, തദ്ദേശ ഭരണസ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ 72 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃക്ഷാവരണം ഉയർന്നതായിക്കണ്ട സംസഥാനങ്ങളിൽ രണ്ടാമത്തേതാണ്‌ കേരളം. ഇത്‌ മുൻനിർത്തിയാണ്‌ ഈ വരുന്ന ജൂൺ അഞ്ചിന്‌ 72 ലക്ഷം വൃക്ഷത്തൈകൾ നടുക എന്ന ലക്ഷ്യത്തിലേക്ക്‌ വനം വകുപ്പ്‌ ചുവടുവയ്ക്കുന്നത്‌. ജലസ്രോതസുകളുടെ സംരക്ഷണം, പ്ലാസ്റ്റിക്‌ നിർമ്മാർജ്ജനം, മാലിന്യ സംസ്ക്കരണം തുടങ്ങിയ വകുപ്പിന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായ ഹരിതകേരളം മിഷന്‌ ഊർജ്ജം നൽകുന്നതാണ്‌. ഈ വർഷം സൗജന്യമായിട്ടാണ്‌ തൈകൾ വിതരണം ചെയ്യുന്നത്‌. വനംവകുപ്പിന്റെ 200 നഴ്സറികളിൽ തയ്യാറാക്കിയ വൃക്ഷത്തൈകൾ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുവാനാണുദ്ദേശിക്കുന്നത്‌. കുടുംബശ്രീയിൽ നിന്നും ലഭ്യമാക്കുന്ന തൈകളും പ്രാദേശികമായി വിതരണം…

Read More

കേരളം ഇനി ഇരുട്ടില്‍ അല്ല

  കേരളത്തിലെ എല്ലാ വീടുകളിലും അംഗനവാടികളിലും വൈദ്യുതി എത്തിച്ച്‌ കേരളം ചരിത്ര നേട്ടം സൃഷ്ടിച്ചതായി വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. സംസ്ഥാനം സമ്പൂർണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം മെയ്‌ 29ന്‌ കോഴിക്കോട്ട്‌ മാനാഞ്ചിറ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം 3.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത്‌ ആദ്യമായി സമ്പൂർണ വൈദ്യുതീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌. രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ലയായി പാലക്കാടിനെ 2009 ഫെബ്രുവരിയിൽ പ്രഖ്യാപിച്ചു. ഗ്രാമങ്ങളിൽ ഏതെങ്കിലും രണ്ട്‌ പബ്ലിക്‌ യൂട്ടിലിറ്റികൾ വൈദ്യുതീകരിക്കുകയും ആകെ വീടുകളിൽ പത്തു ശതമാനത്തിന്‌ വൈദ്യുതി നൽകുകയും ചെയ്താൽ സമ്പൂർണ വൈദ്യുതീകൃതമാകും എന്നതാണ്‌ കേന്ദ്ര സർക്കാർ മാനദണ്ഡം. ഈ നിലയിൽ കണക്കാക്കിയാൽ കേരളം എത്രയോ നേരത്തെ തന്നെ സമ്പൂർണ വൈദ്യുതീകൃതമാണ്‌. എന്നാൽ എല്ലാ വീടുകളിലും വൈദ്യുതി…

Read More