കേരളം ഇനി ഇരുട്ടില്‍ അല്ല

 


കേരളത്തിലെ എല്ലാ വീടുകളിലും അംഗനവാടികളിലും വൈദ്യുതി എത്തിച്ച്‌ കേരളം ചരിത്ര നേട്ടം സൃഷ്ടിച്ചതായി വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. സംസ്ഥാനം സമ്പൂർണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം മെയ്‌ 29ന്‌ കോഴിക്കോട്ട്‌ മാനാഞ്ചിറ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം 3.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്ത്‌ ആദ്യമായി സമ്പൂർണ വൈദ്യുതീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌. രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ലയായി പാലക്കാടിനെ 2009 ഫെബ്രുവരിയിൽ പ്രഖ്യാപിച്ചു. ഗ്രാമങ്ങളിൽ ഏതെങ്കിലും രണ്ട്‌ പബ്ലിക്‌ യൂട്ടിലിറ്റികൾ വൈദ്യുതീകരിക്കുകയും ആകെ വീടുകളിൽ പത്തു ശതമാനത്തിന്‌ വൈദ്യുതി നൽകുകയും ചെയ്താൽ സമ്പൂർണ വൈദ്യുതീകൃതമാകും എന്നതാണ്‌ കേന്ദ്ര സർക്കാർ മാനദണ്ഡം. ഈ നിലയിൽ കണക്കാക്കിയാൽ കേരളം എത്രയോ നേരത്തെ തന്നെ സമ്പൂർണ വൈദ്യുതീകൃതമാണ്‌. എന്നാൽ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന ദൗത്യമാണ്‌ സംസ്ഥാനം ഏറ്റെടുത്തത്‌.
മൊത്തം 174 കോടി രൂപ ചെലവഴിച്ച്‌ നടപ്പാക്കിയ ഈ പദ്ധതിയിൽ 127 എംഎൽഎമാരുടെ വികസന ഫണ്ടിൽ നിന്ന്‌ 37.34 കോടി ലഭ്യമാക്കി. പട്ടികജാതി വകുപ്പിൽ നിന്ന്‌ 11.78 കോടിയും പട്ടികവർഗ വകുപ്പിൽ നിന്ന്‌ 11.5 കോടിയും ലഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന്‌ 11.78 കോടി ലഭ്യമാക്കുന്നതിന്‌ ഉറപ്പു ലഭിച്ചിട്ടുണ്ട്‌. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യപടി ഇനിയും വൈദ്യുതി എത്താത്ത വീടുകളും അംഗനവാടികളും കണ്ടെïത്തുകയായിരുന്നു. സെക്്ഷൻ ഓഫീസ്‌ വഴിയും ജനപ്രതിനിധികൾ മുഖേനയും ഗുണഭോക്താക്കൾക്ക്‌ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാൻ അവസരം നൽകി. കൂടാതെ മിസ്ഡ്‌ കോൾ, വാട്ട്സാപ്പ്‌ വഴിയും രജിസ്റ്റർ ചെയ്യാൻ സംവിധാനമുണ്ടായിരുന്നു.
ഒരു ലക്ഷത്തോളം ഗുണഭോക്താക്കളെയാണ്‌ പദ്ധതിയിൽ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒന്നര ലക്ഷത്തിലധികം ഗുണഭോക്താക്കളെ കണ്ടെïത്തി വൈദ്യുതി എത്തിക്കാനായി. ഇതിൽ ഒന്നേകാൽ ലക്ഷത്തിനടുത്ത്‌ കുടുംബങ്ങൾ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്‌. 32,000 കുടുംബങ്ങൾ പട്ടികജാതിയിലും 17,500 കുടുംബങ്ങൾ പട്ടികവർഗത്തിലും പെടുന്നു. ലൈൻ വലിക്കാൻ നിർവാഹമില്ലാത്ത വനാന്തര പ്രദേശങ്ങളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചാണ്‌ വൈദ്യുതി എത്തിച്ചത്‌. ഇത്തരത്തിൽ ആകെ 22 കോളനികളിലായി 1600 ഓളം വീടുകളിൽ വൈദ്യുതി എത്തിച്ചു. ഇതോടെ കേസും മറ്റുമായി ലൈൻ കൊണ്ടുപോകാൻ തടസമുള്ള ഏതാനും വീടുകളൊഴികെ സംസ്ഥാനത്തെ മേറ്റ്ല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനായതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!