പ്രശസ്ത വയലിനിസ്റ്റ് ടി.എൻ. കൃഷ്ണൻ ((92))അന്തരിച്ചു

  പ്രശസ്ത വയലിനിസ്റ്റ് ടി.എൻ. കൃഷ്ണൻ(92) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. പത്മഭൂഷൻ, പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി വൈസ്... Read more »

തദ്ദേശതിരഞ്ഞെടുപ്പ് – ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം നിരോധിച്ച് ഉത്തരവായി

  കോന്നി വാര്‍ത്ത : തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സ്ഥലമാറ്റത്തിന് നവംബർ 2 മുതൽ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ വിലക്ക് ഏർപ്പെടുത്തുന്നതിന് ചീഫ് സെക്രട്ടറിക്കും മറ്റ് വകുപ്പ് തലവൻമാർക്കും നിർദ്ദേശം നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.... Read more »

നിയമസഭ തെരഞ്ഞെടുപ്പ് :അടൂർ പ്രകാശും , കെ.മുരളിധരനും മൽസരിക്കും

  കോന്നി വാര്‍ത്ത :ഏതാനും മാസങ്ങൾക്കുള്ളിൽ   കേരള നിയമസഭയിലേക്ക് നടക്കുന്ന  തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശും, കെ.മുരളീധരനും ഉൾപെടെയുള്ള പാർലമെന്റ് അംഗങ്ങൾ മൽസരിക്കാനുള്ള സാധ്യതകള്‍ തെളിയുന്നു. നിയമസഭ അംഗത്വം രാജിവെച്ച് പാർലെമെന്റിലേക്ക് മൽസരിച്ചു വിജയിച്ച നേതാക്കളിൽ പലർക്കും സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനായിരുന്നു താല്‍പര്യമെങ്കിലും ദേശീയ നേതൃത്വത്തിന്‍റെ... Read more »

അരുവാപ്പുലം ആവണിപ്പാറ കോളനിയില്‍ വൈദ്യുതി എത്തി; ഉദ്ഘാടനം നാലിന്

  കോന്നി വാര്‍ത്ത : അരുവാപ്പുലം ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റില്‍ വൈദ്യുതി എത്തിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്നും, ഉദ്ഘാടനം നവംബര്‍ നാലിന് നടക്കുമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും.വൈദ്യുതി വകപ്പ് മന്ത്രി എം.എം.... Read more »

തേക്കുതോട് രാജിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം

  കോന്നി വാര്‍ത്ത : തേക്കുതോട് സ്വദേശിനി ആയ രാജിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജിയുടെ കുടുംബം നടത്തുന്ന സമരത്തിൻ്റെ അഞ്ചാം ദിവസം സത്യാഗ്രഹ സമരം ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. ക്രിമിനൽ സംഘങ്ങൾ സിപിഎം ഭരണത്തിന്‍റെ മറവിൽ... Read more »

വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഒരു രൂപയുടെ പോലും അഴിമതി ഇല്ലാതെ: മന്ത്രി ജി. സുധാകരന്‍

ഒരു രൂപയുടെ പോലും അഴിമതി ഇല്ലാതെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് – രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് ഒരു പദ്ധതി പോലും നടത്താതിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ -തിരുവല്ല റോഡിന്റെ രണ്ടാംഘട്ടമായ പൊടിയാടി -തിരുവല്ല റോഡിന്റെ... Read more »

വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളെ ഉപയോഗിക്കാന്‍ പാടില്ല: മുഖ്യമന്ത്രി

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമം സര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് ഉള്‍പ്പെടെ സംസ്ഥാനത്ത് പുതിയതായി ആരംഭിച്ച 15 സൈബര്‍ പോലീസ് സ്റ്റേഷനുകളുടെയും മലക്കപ്പാറ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റേയും പോലീസിന്റെ... Read more »

തദ്ദേശ തെരഞ്ഞെടുപ്പ്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ പ്രഖ്യാപിക്കും

  തദ്ദേശ തെരഞ്ഞെടുപ്പ്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ ഒരാഴ്‌ചയ്‌ക്കുള്ളിൽ പ്രഖ്യാപിക്കും. തിങ്കളാഴ്‌ച പൊലീസ്‌ മേധാവിയുമായി സുരക്ഷാകാര്യങ്ങൾ സംബന്ധിച്ച്‌ കമീഷൻ ചർച്ച നടത്തും‌. പൊലീസ്‌ സേനയുടെ ലഭ്യത അനുസരിച്ചാകും വോട്ടെടുപ്പ്‌ എത്രഘട്ടമായി നടത്തണമെന്ന്‌‌ തീരുമാനമെടുക്കുക. തുടർന്ന്‌ ചീഫ്‌ സെക്രട്ടറിയുമായുള്ള ആശയവിനിമയത്തിനുശേഷം തീയതി പ്രഖ്യാപിക്കും. ഡിസംബർ പത്തിനുള്ളിൽ... Read more »

അരുവാപ്പുലത്തെ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം നടന്നു

കോന്നി വാര്‍ത്ത : അരുവാപ്പുലം പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു. ജെനിഷ് കുമാർ എം എൽ എ നിർവഹിച്ചു. നാളുകളായി തകർന്നു കിടക്കുന്ന റോഡുകളെ സംബന്ധിച്ച് നിരവധി പരാതികൾ എം എൽ എ യ്ക്ക് ലഭിച്ചിരുന്നു. പ്രധാനപെട്ട... Read more »

കോന്നിയില്‍ ഡ്രൈവിംഗ് ടെസ്റ്റ് സ്ഥലത്ത് സാമൂഹിക വിരുദ്ധ ശല്യം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആര്‍ ടി ഒ കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ പ്രമാടം പഞ്ചായത്ത് അനുവദിച്ച ഇളകൊള്ളൂരിലെ മിനി സ്റ്റേഡിയത്തിൽ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷം . സ്ത്രീകളടക്കമുള്ളവര്‍ക്ക് നേരെ അശ്ലീല പദ പ്രയോഗവും നടക്കുന്നു .... Read more »
error: Content is protected !!