അഭിമുഖം 21 ന്

  konnivartha.com : പ്രമാടം ഗ്രാമപഞ്ചായത്തിലെ അഭ്യസ്ഥവിദ്യരായ യുവതിയുവാക്കളിൽ നിന്നും എസ് ബി ഐ ലൈഫ്-ലേക്ക് സെയിൽസ് ഓഫീസർ (പ്ലസ് ടു/ , 25 നും 35 നും മദ്ധ്യേ), ലൈഫ് മിത്ര ( പത്താം ക്ലാസ്, പ്രായം 30 നും 60 നും മദ്ധ്യേ ), പ്രോജക്ട് ശക്തി (പ്ലസ് ടു, സ്ത്രീകൾക്ക് മാത്രം, പ്രായം 25 നും 45 നും മദ്ധ്യേ) എന്നീ തസ്തികകളിലേക്ക് ജൂൺ 21, 11 മണി മുതൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അഭിമുഖം നടത്തുമെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഫോൺ: 0468 2242215,

Read More

അഗ്നിപഥ് സേവനം:അഞ്ച് അർധ സൈനിക വിഭാഗങ്ങളിലായി 73,000ൽ അധികം ഒഴിവുകള്‍

അഗ്നിപഥ് സേവനം പൂർത്തിയാക്കുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രായപരിധിയിൽ ആദ്യ ബാച്ചിന് 5 വർഷത്തെ ഇളവു നൽകും. അടുത്ത വർഷം മുതൽ മൂന്നുവർഷത്തെ ഇളവുണ്ടാകും. അസം റൈഫിള്‍സിലും സിഎപിഎഫുകളിലും (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്) പത്തുശതമാനം സംവരണം നല്‍കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. നടപടികളുമായി മുന്നോട്ട് പോകാൻ സായുധ സേനകൾക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വ്യോമസേന നടപടികൾ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികൾ ആരംഭിക്കും. അഞ്ച് അർധ സൈനിക വിഭാഗങ്ങളിലായി 73,000ൽ അധികം ഒഴിവുകളുണ്ട്. ബിഎസ്എഫ്, സിആർപിഎഫ്, ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസ്, സശസ്ത്ര സീമ ബൽ (എസ്എസ്ബി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് എന്നിവയിലാണ് ഇത്രയും ഒഴിവുകൾ. അതേസമയം, അഗ്നിപഥിനെച്ചൊല്ലിയുള്ള രാജ്യവ്യാപക പ്രതിഷേധം തുടർച്ചയായ നാലാം ദിവസവും…

Read More

റിസർച്ച് അസോസിയേറ്റ്, സീനിയർ റിസർച്ച് ഫെലോ, യങ് പ്രഫഷണൽ, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകൾ

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റ്, സീനിയർ റിസർച്ച് ഫെലോ, യങ് പ്രഫഷണൽ, ഓഫീസ് അസിസ്റ്റന്റ് എന്നിവരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത കോപ്പിയും nicracmfri22@gmail.com എന്ന വിലാസത്തിലേക്ക് ജൂലൈ 3ന് മുമ്പായി അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക – www.cmfri.org.in

Read More

2022-ലെ അഗ്നിപഥ് പദ്ധതിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഉയർന്ന പ്രായ പരിധി വർധിപ്പിച്ചു

  അഗ്നിപഥ്‌ പദ്ധതി ആവിഷ്കരിച്ചതിന്റെ ഫലമായി, സായുധ സേനയിലെ എല്ലാ പുതിയ റിക്രൂട്ട്‌മെന്റുകളുടെയും പ്രവേശന പ്രായം 17 ½ – 21 വയസ്സായി നിജപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടത്താൻ കഴിഞ്ഞില്ല എന്ന വസ്തുത കണക്കിലെടുത്തുകൊണ്ട് , 2022-ലേക്കുള്ള നിർദിഷ്ട റിക്രൂട്ട്‌മെന്റ് പരിപാടിക്ക് ഒറ്റത്തവണ ഇളവ് അനുവദിക്കാൻ കേന്ദ്ര ഗവൺമെൻറ് തീരുമാനിച്ചു. അതനുസരിച്ച്, 2022-ലെ അഗ്നിപഥ് പദ്ധതിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഉയർന്ന പ്രായപരിധി 23 വയസ്സായി ഉയർത്തി.   Raksha Mantri Shri Rajnath Singh today asserted that the AGNIPATH scheme is a golden opportunity for the Indian youth to join the Armed Forces and serve their motherland. In a statement, Shri Rajnath Singh, who is on a two-day visit…

Read More

ആകാശവാണി വാര്‍ത്താ വിഭാഗം അപേക്ഷ ക്ഷണിച്ചു

konnivartha.com : തിരുവനന്തപുരത്തെ ആകാശവാണിയുടെ പ്രാദേശിക വാര്‍ത്താ വിഭാഗം,  ക്യാഷ്വൽ / അസൈൻമെന്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിലേക്ക്‌  , ന്യൂസ് എഡിറ്റര്‍മാര്‍/റിപ്പോര്‍ട്ടര്‍മാര്‍ (മലയാളം), ന്യൂസ് റീഡേഴ്‌സ് -കം- ട്രാന്‍സ്ലേറ്റര്‍മാര്‍ (മലയാളം) എന്നിവരുടെ  ഒരു പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു .   തിരുവനന്തപുരം ആകാശവാണിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. എല്ലാ അപേക്ഷകരും എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകേണ്ടതാണ് . ന്യൂസ് റീഡര്‍-കം-ട്രാന്‍സ്ലേറ്ററായി കാഷ്വല്‍ എംപാനല്‍മെന്റിന് അപേക്ഷിക്കുന്നവര്‍ ശബ്ദപരിശോധനയ്ക്ക് വിധേയരാകണം . കൂടുതല്‍ വിവരങ്ങള്‍ക്ക്,  www.newsonair.gov.in (ഒഴിവുകളുടെ വിഭാഗത്തിന് കീഴില്‍) അല്ലെങ്കില്‍ https://prasarbharati.gov.in/pbvacancies/ സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 08.07.2022

Read More

സൗദി അറേബ്യയിലേക്ക് പുരുഷ നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യകേന്ദ്രത്തിലേക്കു രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി പുരുഷ നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 90,000 രൂപ. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ജൂൺ 20നു മുൻപ് recruit@odepc.in എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440, 41, 42, 43.

Read More

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഡേറ്റാ എന്‍ട്രി ഒഴിവ്

  konnivartha.com : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന താത്കാലികമായി ഡേറ്റാ എന്‍ട്രി  തസ്തികയിലേക്ക് നിയമനം നടത്തുന്നു.   പ്രായപരിധി 01.06.2022ല്‍ 35 വയസ്. യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9497 713 258

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍

കേരഫെഡിൽ ഒഴിവുകൾ കേരഫെഡിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാനേജർ (പ്ലാന്റ്‌സ്), ഡെപ്യൂട്ടി മാനേജർ (പ്ലാന്റ്‌സ്), അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ), അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ), അനലിസ്റ്റ്, ഓപ്പറേറ്റർ (മെക്കാനിക്കൽ), ഓപ്പറേറ്റർ (ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, ഫയർമാൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകർക്ക് 01.01.2022 ൽ 18 വയസ് പൂർത്തിയായിരിക്കണം. താത്പര്യമുളള ഉദ്യോഗാർഥികൾ നിശ്ചിത അപേക്ഷാഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം ജൂൺ 15 ന് വൈകിട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടർ, കേരാഫെഡ് ഹെഡ് ഓഫീസ്, കേരാ ടവർ, വെളളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kerafed.com, 0471-2320504, 0471-2322736. സീനീയർ പ്രോഗ്രാമർ കേരള സ്റ്റേറ്റ് ഐ.റ്റി മിഷനു വേണ്ടി സെന്റർ ഫോർ ഡവലപ്പ്‌മെന്റ് ഇഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) നടപ്പിലാക്കുന്ന സ്റ്റേറ്റ് പോർട്ടൽ പ്രോജക്ടിലേക്ക്…

Read More

തൊഴില്‍ അവസരങ്ങള്‍

പി.എം.എം.എസ്.വൈ പദ്ധതിയിൽ ഒഴിവുകൾ ഫിഷറീസ് ഡയറക്ടറേറ്റിലെ പ്രധാൻ മന്ത്രി മത്സ്യസമ്പദാ യോജന (PMMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ (SPU) സ്റ്റേറ്റ്  പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡാറ്റ കം എം.ഐ.എസ് മാനേജർ, മൾട്ടിടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് തസ്തികകളിലും ഒരോ ഒഴിവുകളാണുള്ളത്. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയ്ക്ക് ഫിഷറീസ് സയൻസിൽ ബിരുദാനന്തരബിരുദം/ എം.എസ്.സി സൂവോളജി/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് ഇകണോമിക്‌സിൽ ബിരുദാനന്തര ബരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജുമെന്റിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. ഇവയിൽ ഡോക്ടറേറ്റ്, മാനേജ്‌മെന്റിൽ ബിരുദം, അഗ്രി ബിസിനസ് മാനേജുമെന്റ് എന്നിവ ഉളളവർക്ക് മുൻഗണന. ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ ആപ്‌ളിക്കേഷൻ എന്നിവയിൽ പരിജ്ഞാനം അഭിലഷണീയം. ഫിഷറീസ്- അക്വാകൾച്ചറുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ ഏഴ് വർത്തെ പ്രവൃത്തിപരിചയവും…

Read More

ഒമാനിലെ പ്രമുഖ സ്‌കൂളിൽ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സുൽത്താനേറ്റ് ഓഫ് ഓമാനിലെ പ്രമുഖ സ്‌കൂളിൽ വിവിധ തസ്തികകളിൽ നിയമനത്തിന് ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. konnivartha.com : അസിസ്റ്റന്റ് പ്രിൻസിപ്പൽ (സ്ത്രീകൾ മാത്രം) തസ്തികയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലേതെങ്കിലുമുള്ള ബിരുദവും ബി.എഡും ആണ് യോഗ്യത. സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ  വൈസ് പ്രിൻസിപ്പളായി 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. പരമാവധി പ്രായം 48 വയസ്. പ്രൈമറി ഇൻ-ചാർജ് (സ്ത്രീകൾ മാത്രം) തസ്തികയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലേതെങ്കിലുമുള്ള ബിരുദവും ബി.എഡ് അഥവാ മോണ്ടിസ്സോറി സർട്ടിഫിക്കറ്റും, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ ഇൻ-ചാർജ് ആയി 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പരമാവധി പ്രായം 45 വയസ്. ഫിസിക്‌സ് ടീച്ചർ തസ്തികയിൽ ഫിസിക്‌സിൽ ബിരുദാനന്തര ബിരുദവും ബി.എഡും, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ ഹയർസെക്കണ്ടറി ക്ലാസുകളിൽ 5 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. എൻട്രൻസ് കോച്ചിങ്ങിലുള്ള പരിചയം അഭികാമ്യം. പരമാവധി…

Read More