നിരവധി തൊഴില്‍ അവസരങ്ങള്‍

കേരഫെഡിൽ ഒഴിവുകൾ

കേരഫെഡിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാനേജർ (പ്ലാന്റ്‌സ്), ഡെപ്യൂട്ടി മാനേജർ (പ്ലാന്റ്‌സ്), അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ), അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ), അനലിസ്റ്റ്, ഓപ്പറേറ്റർ (മെക്കാനിക്കൽ), ഓപ്പറേറ്റർ (ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, ഫയർമാൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകർക്ക് 01.01.2022 ൽ 18 വയസ് പൂർത്തിയായിരിക്കണം.
താത്പര്യമുളള ഉദ്യോഗാർഥികൾ നിശ്ചിത അപേക്ഷാഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം ജൂൺ 15 ന് വൈകിട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടർ, കേരാഫെഡ് ഹെഡ് ഓഫീസ്, കേരാ ടവർ, വെളളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kerafed.com, 0471-2320504, 0471-2322736.

സീനീയർ പ്രോഗ്രാമർ

കേരള സ്റ്റേറ്റ് ഐ.റ്റി മിഷനു വേണ്ടി സെന്റർ ഫോർ ഡവലപ്പ്‌മെന്റ് ഇഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) നടപ്പിലാക്കുന്ന സ്റ്റേറ്റ് പോർട്ടൽ പ്രോജക്ടിലേക്ക് സീനിയർ പ്രോഗ്രാമർ (പി.എച്ച്.പി), സീനിയർ പ്രോഗ്രാമർ (ജാവ) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 18ന് വൈകിട്ട് അഞ്ചു മണി. അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും കുടൂതൽ വിവരങ്ങൾക്കും www.careers.cdit.orgwww.cdit.org എന്നിവ സന്ദർശിക്കുക.

പ്ലേസ്‌മെന്റ് ഡ്രൈവ്

തിരുവനന്തപുരം കേരള യുണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂൺ 17നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ബി.ടെക് (മെക്കാനിക്കൽ)/ ഐ.ടി.ഐ (ആട്ടോമൊബൈൽ)/ ഏതെങ്കിലും ഡിഗ്രി/ പി.ജി/ ബി.കോം/എം.കോം/എം.ബി.എ/ പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ സ്ഥാപനങ്ങളിലെ 327 ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്. താത്പര്യമുള്ളവർ ജൂൺ 15ന് ഉച്ചയ്ക്ക് രണ്ടിനു മുൻപ് https://bit.ly/3xpcLLv എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.

ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി (വനിത) തസ്തികയിൽ രണ്ട് ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തും. താൽപര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എക്‌സ്പീരിയൻസ്, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ പകർപ്പ് എന്നിവ സഹിതം 14ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്‌സ് വിജയിച്ചിരിക്കണം. രജിസ്‌ട്രേഷൻ രാവിലെ 10ന് ആരംഭിക്കും.

error: Content is protected !!