കോന്നി ജോബ് സ്റ്റേഷന്‍ അറിയിപ്പ് : 35,000 തൊഴില്‍ അവസരങ്ങള്‍

  konnivartha.com: കേരളാ സർക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കേരളാ നോളഡ്ജ് ഇക്കോണമി മിഷൻ നിയന്ത്രിയ്ക്കുന്ന കോന്നി ജോബ് സ്റ്റേഷനിലൂടെ 35,000 തൊഴില്‍ അവസരങ്ങള്‍ ലഭ്യമാണ് എന്ന് കോന്നി ജോബ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു . കേരളത്തിന് അകത്തും പുറത്തുമായുള്ള ഏകദേശം 35,000 ഒഴിവുകൾ ആണ് ഇപ്പോൾ നിലവിലുള്ളത്. പ്ലസ് ടു / ഐ.ടി.ഐ മുതൽ വിദ്യാഭാസ യോഗ്യതയുള്ളവർക്ക് അവരുടെ യോഗ്യതക്ക് അനുസരിച്ചുള്ള തൊഴിലുകൾ തിരഞ്ഞെടുക്കാം. വീട്ടിലിരുന്ന് തന്നെ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ജോലികളും ലഭ്യമാണ്. കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ നിർമിച്ച DWMS Connect എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ തൊഴിലന്വേഷകർക്ക് അവർ ആഗ്രഹിക്കുന്ന തൊഴില്‍ സ്വയം തിരഞ്ഞെടുക്കാന്‍ ഉള്ള അവസരം ഉണ്ട് . ഇതിനു സഹായകരമാകുന്ന വിധത്തിൽ വ്യക്തിത്വ വികസനം, ഗ്രൂപ്പ് ചർച്ചകൾ, മോക്ക് ഇന്റർവ്യൂകൾ, കരിയർ കൗൺസെല്ലിങ് തുടങ്ങിയവയും കോന്നി ജോബ് സ്റ്റേഷനിന്‍റെ നേതൃത്വത്തിൽ സൗജന്യമായി…

Read More

തൊഴില്‍ അവസരം ( 04/05/2024 )

  കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ്  കണ്‍സള്‍ട്ടന്റുമാരുടെ അപേക്ഷ ക്ഷണിച്ചു konnivartha.com: കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന സൂക്ഷ്മ സംരംഭ പദ്ധതിയുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ ഒഴിവുള്ള ഗ്രാമപഞ്ചായത്ത്/ നഗരസഭ കുടുംബശ്രീ സിഡിഎസുകളില്‍ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ തെരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 – 45 വയസിന് മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കംപ്യൂട്ടര്‍ പരിഞ്ജാനം അഭികാമ്യം. കണക്കും ബിസിനസ് ആശയങ്ങളും മനസിലാക്കാനുള്ള അഭിരുചി ഉണ്ടായിരിക്കണം. ഹോണറേറിയം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കും. ഒഴിവുള്ള സിഡിഎസുകളിലെ സ്ഥിരതാമസക്കാര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന. കുടുംബശ്രീ അംഗമാണെന്ന് സിഡിഎസ് സാക്ഷ്യപ്പെടുത്തിയ കത്ത്, വിശദമായ ബയോഡോറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ താഴെപ്പറയുന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 13…

Read More

സി ആ‍‍ർ പി എഫ് മോണ്ടിസോറി സ്കൂളിൽ ടീച്ച‍ർ, ആയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

konnivartha.com: തിരുവനന്തപുരം പള്ളിപ്പുറം സി ആ‍ർ പി എഫ് ​ഗ്രൂപ്പ് സെൻ്ററിനു കീഴിലുള്ള സി ആർ പി എഫ് മോണ്ടിസോറി സ്കൂളിലേക്ക് നഴ്സറി, എൽ കെ ജി & യു കെ ജി ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 ജൂൺ ഒന്ന് മുതൽ 2025 ഏപ്രിൽ 30 വരെ പതിനൊന്നു മാസത്തേക്ക് താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. മെട്രിക്കുലേഷനും ഒപ്പം ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും നഴ്സറി ട്രെയിനിംഗ് ഡിപ്ലോമ സർട്ടിഫിക്കറ്റുമാണ് നഴ്സറി, എൽ കെ ജി, യു കെ ജി ടീച്ചർ തസ്തികയിലേക്ക് പരിഗണിക്കുന്ന ഒന്നാമത്തെ വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി, മ്യൂസിക്, ഡാൻസ്, പെയിൻ്റിംഗ് എന്നിവയിൽ അവഗാഹമുള്ള ഉദ്യോഗാർത്ഥികൾക്കായിരിക്കും ഇതിൽ മുൻഗണന. ജെ ബി ടി യോഗ്യതയുള്ള / പരിശീലനം നേടിയിട്ടുള്ള ബിരുദ-ബിരുദാനന്തര ബിരുദധാരികൾക്കാണ് രണ്ടാമതായി പരിഗണന ലഭിക്കുക. മേൽപ്പറഞ്ഞ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളുടെ…

Read More

വിജ്ഞാന പത്തനംതിട്ട : ആദ്യ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ഇന്ന്(16)

  നിയമനം ആസ്ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ konnivartha.com: വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ആദ്യ റിക്രൂട്ട്്മെന്റ് ഡ്രൈവ് ഇന്ന് (16) പത്തനംതിട്ട കാത്തോലിക്കേറ്റ് കോളജില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ നടക്കും. എഞ്ചിനീയര്‍/ ഡിപ്ലോമ ട്രെയിനി, സര്‍വീസ് ടെക്നീഷ്യന്‍, ഷീറ്റ് മെറ്റല്‍ ഫാബ്രിക്കേറ്റര്‍ ആന്‍ഡ് വെല്‍ഡര്‍, ഓട്ടോ ഇലക്ട്രീഷന്‍ വെല്‍ഡര്‍, ഫിറ്റര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള അഭിമുഖങ്ങളാണ് നടക്കുക. കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പത്തനംതിട്ട വിജ്ഞാന തൊഴില്‍ പദ്ധതിയില്‍ പ്രസ്തുത ജോലികളിലേക്ക് അപേക്ഷിച്ചിട്ടുള്ള തൊഴിലന്വേഷകരില്‍ നിന്ന് ഷോട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികളാണ് അഭിമുഖങ്ങളില്‍ പങ്കെടുക്കുക. ആസ്ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായിരിക്കും നിയമനം. ആകെ 1175 ഒഴിവുകളാണുള്ളത്. പദ്ധതി ആരംഭിച്ച ശേഷമുള്ള ആദ്യഘട്ട റിക്രൂട്ട്‌മെന്റ് ഡ്രൈവാണിത്. പദ്ധതിയില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമുളള തൊഴിലന്വേഷകര്‍ക്കായി രജിസ്ട്രേഷന്‍ സൗകര്യവും…

Read More

വിജ്ഞാന പത്തനംതിട്ട: റിക്രൂട്ട്മെന്റ് ഡ്രൈവ് : മാർച്ച് 16 ന്

  konnivartha.com: വിജ്ഞാന പത്തനംതിട്ട , ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി മാർച്ച് 16 (ശനിയാഴ്ച)നു രാവിലെ 10 മണിക്ക് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ വച്ച് താഴെ പറയുന്ന ജോലികളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. ജോലി : ഓട്ടോ ഇലക്ട്രീഷ്യൻ, വെൽഡർ, ഫിറ്റർ (പുരുഷന്മാർ) യോഗൃത : ഐ ടി ഐ -ഓട്ടോ ഇലക്ട്രീഷ്യൻ ,വെൽഡർ, ഫിറ്റർ ജോബ് ഐ ഡി : 28085 ഒഴിവുകൾ : 35 ജോലി സ്ഥലം : യു എ ഇ വയസ് : 18 മുതൽ 24 വരെ ജോലി : ഷീറ്റ് മെറ്റൽ ഫാബ്രിക്കേറ്റർ & വെൽഡർ (പുരുഷന്മാർ) നിർമ്മാണ മേഖല യോഗൃത : ഐ ടി ഐ /ഡിപ്ലോമ ജോബ് ഐ ഡി : 28320 ഒഴിവുകൾ : 1000 ജോലി സ്ഥലം : ഓസ്ട്രേലിയ മുൻപരിചയം :…

Read More

പത്തനംതിട്ട ജില്ലയില്‍ ജോലി ഉറപ്പ് :പ്രായം പ്രശ്നം അല്ല : ജോബ്‌ സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്യുക

  konnivartha.com: പ്രായം എന്തുമാകട്ടെ ജോലി ഇല്ലെന്നു കരുതി വിഷമിക്കണ്ട .പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഉള്ള ഏതൊരു പ്രായക്കാര്‍ക്കും ജോലി ഉറപ്പ് തരുന്നു . തൊഴിലന്വേഷകരും തൊഴിൽദായകരും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം ആണ് ഉറപ്പ് വരുത്തുന്നത് . ഇതിന് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിയമസഭാ മണ്ഡലം,ആറന്മുള നിയമസഭാ മണ്ഡലം,കോന്നി നിയമസഭാ മണ്ഡലം,റാന്നി നിയമസഭാ മണ്ഡലം,അടൂര്‍ നിയമസഭാ മണ്ഡലം എന്നിവിടെ ജോബ്‌ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട് .   കേരള നോളജ് ഇക്കോണമിഷൻ, കുടുംബശ്രീ, കില എന്നിവയുമായി ചേർന്ന് ‘വിജ്ഞാന പത്തനംതിട്ട , ഉറപ്പാണ് തൊഴിൽ’ എന്ന പദ്ധതി നടപ്പാക്കി വരികയാണ്. യോഗ്യതയ്ക്ക് അനുസരിച്ച് ജോലി ഉറപ്പ് വരുത്തുന്നു .വിദ്യാഭ്യാസം ലഭിച്ച തൊഴിൽരഹിതർക്ക് തൊഴിലവസരങ്ങൾ കണ്ടെത്തി കൊടുക്കുകയും പരിശീലനങ്ങളിലൂടെ തൊഴിൽ നേടുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് വിജ്ഞാന പത്തനംതിട്ടയുടെ ലക്ഷ്യങ്ങളിൽ ഒന്ന്.ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് സഹായകമായി…

Read More

2049 ഒഴിവുകളിലേക്ക് എസ് എസ് സി അപേക്ഷ ക്ഷണിച്ചു

  konnivartha.com: കേന്ദ്ര ​ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ തുടങ്ങിയവയിലെ 489 തസ്തികകളിൽ 2049 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെുടപ്പ്. കർണാടക, കേരള മേഖലയിൽ 25 തസ്തികകളിലേക്ക് 71 ഒഴിവുകളാണ് ഉള്ളത്. ബിരുദം, ഹയർ സെക്കഡറി, പത്താം ക്ലാസ് തുടങ്ങിയവയാണ് വിദ്യാഭ്യാസ യോ​ഗ്യത. അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി 2024 മാർച്ച് 18. കൂടുതൽ വിവരങ്ങൾ https://ssc.gov.in, http://ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.  

Read More

കോന്നി :ജൂനിയര്‍ അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് നിയമനം

konnivartha.com: കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) ഉടമസ്ഥതയിലുള്ള ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറി (എഫ്ക്യുഎംഎല്‍) യിലെ മൈക്രോബയോളജി വിഭാഗം ലാബിലേക്ക് ജൂനിയര്‍ അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 15000 രൂപ. യോഗ്യത: മൈക്രോബയോളജി വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്  30. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും www.supplycokerala.com, www.cfrdkerala.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0468 2961144

Read More

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം

konnivartha.com: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് എസ് സി) ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലും, വകുപ്പുകളിലും  489 തസ്തികകളിലായി നിലവിലുള്ള 2049 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തും.    കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി ബി ഇ) യുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.  യോഗ്യതാ മാനദണ്ഡങ്ങൾ, നിബന്ധനകൾ,  വ്യവസ്ഥകൾ, അപേക്ഷാ മാതൃക എന്നിവ https://ssc.gov.in, http://ssckkr.kar.nic.in എന്നീ ഓൺലൈൻ ലിങ്കുകളിൽ ലഭ്യമാണ്. ഓൺലൈനായി മാത്രമായിരിക്കും  അപേക്ഷ സ്വീകരിക്കുന്നത്. അവസാന തീയതി  മാർച്ച് 18. എല്ലാ സ്ത്രീകൾക്കും  സംവരണത്തിന് അർഹരായ ഉദ്യോഗാർത്ഥികൾക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

Read More

3000 ഉദ്യോഗാർത്ഥികൾക്കു കൂടി അപേക്ഷിക്കാൻ അവസരം

  konnivartha.com: തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയിൽകേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ) സൗജന്യ തൊഴിൽ പരിശീലന പദ്ധതിയിൽ ചേരാൻ 3000 ഉദ്യോഗാർത്ഥികൾക്ക് കൂടി അപേക്ഷിക്കാൻ അവസരം. നിലവിൽ ഒഴിവുള്ള സീറ്റിലേക്ക് ഗ്രാമീണ മേഖലയിലെ 18നും 35നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതി-യുവാക്കൾക്ക് അപേക്ഷിക്കാം. ഫുഡ് ആൻഡ് ബിവറേജ്, വെബ് ഡെവലപ്പർ, മൾട്ടി സ്‌കിൽ ടെക്‌നീഷ്യൻ, ഒപ്റ്റിക്കൽ ഫൈബർ ടെക്‌നീഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് സി.സി.ടി.വി സൂപ്പർവൈസർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ് ഏറോസ്‌പെയ്‌സ് സിഎൻസി തുടങ്ങി നാല്പതോളം കോഴ്‌സുകളിലാണ് നിലവിൽ ഒഴിവുള്ളത്. പത്താം ക്‌ളാസ് മുതൽ ബിരുദ്ധധാരികളായ ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യത അനുസരിച്ച് മൂന്ന് മുതൽ ഒൻപത് മാസംവരെയുള്ള കോഴ്‌സുകൾക്ക് അപേക്ഷിക്കാം. കോഴ്‌സിന് ചേരുന്ന ഉദ്യോഗാർത്ഥികൾക്ക് കോഴ്‌സ് ഫീ, താമസം, ഭക്ഷണം തുടങ്ങി എല്ലാ സൗകര്യങ്ങളും…

Read More