സി ആ‍‍ർ പി എഫ് മോണ്ടിസോറി സ്കൂളിൽ ടീച്ച‍ർ, ആയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

konnivartha.com: തിരുവനന്തപുരം പള്ളിപ്പുറം സി ആ‍ർ പി എഫ് ​ഗ്രൂപ്പ് സെൻ്ററിനു കീഴിലുള്ള സി ആർ പി എഫ് മോണ്ടിസോറി സ്കൂളിലേക്ക് നഴ്സറി, എൽ കെ ജി & യു കെ ജി ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 ജൂൺ ഒന്ന് മുതൽ 2025 ഏപ്രിൽ 30 വരെ പതിനൊന്നു മാസത്തേക്ക് താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം.

മെട്രിക്കുലേഷനും ഒപ്പം ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും നഴ്സറി ട്രെയിനിംഗ് ഡിപ്ലോമ സർട്ടിഫിക്കറ്റുമാണ് നഴ്സറി, എൽ കെ ജി, യു കെ ജി ടീച്ചർ തസ്തികയിലേക്ക് പരിഗണിക്കുന്ന ഒന്നാമത്തെ വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി, മ്യൂസിക്, ഡാൻസ്, പെയിൻ്റിംഗ് എന്നിവയിൽ അവഗാഹമുള്ള ഉദ്യോഗാർത്ഥികൾക്കായിരിക്കും ഇതിൽ മുൻഗണന. ജെ ബി ടി യോഗ്യതയുള്ള / പരിശീലനം നേടിയിട്ടുള്ള ബിരുദ-ബിരുദാനന്തര ബിരുദധാരികൾക്കാണ് രണ്ടാമതായി പരിഗണന ലഭിക്കുക. മേൽപ്പറഞ്ഞ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ, പരിശീലനം ലഭിച്ചിട്ടില്ലാത്ത, എന്നാൽ നഴ്സറി സ്കൂൾ അധ്യാപനത്തിൽ മതിയായ പ്രവൃത്തിപരിചയമുള്ള ബിരുദധാരികളെയും തസ്തികയിലേക്ക് പരിഗണിക്കും. ബിരുദധാരികളായ ഉദ്യോഗാർത്ഥികളില്ലെങ്കിൽ, മെട്രിക്കുലേഷൻ യോഗ്യതയും നഴ്സറി സ്കൂളിൽ മതിയായ പ്രവൃത്തിപരിചയവുമുള്ളവരെ നാലാമതായി പരിഗണിക്കും.

അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളെ പരിചരിച്ച് പ്രവൃത്തിപരിചയമുള്ളവർക്ക് ആയ തസ്തികയിലേക്ക് അപേക്ഷിക്കാം. മെട്രിക്കുലേഷൻ യോഗ്യതയുള്ളവർക്ക് മുൻഗണന.

ഹെഡ്മിസ്ട്രസ് കം ടീച്ചർ തസ്തികയിൽ പ്രതിമാസം 12,000 രൂപയും ടീച്ചർ തസ്തികയിൽ പ്രതിമാസം 10,000 രൂപയും ആയ തസ്തികയിൽ പ്രതിമാസം 7,000 രൂപയുമാണ് ഓണറേറിയം/പ്രതിഫലം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പുകൾ, ആധാർ, മൊബൈൽ നമ്പർ എന്നിവയുൾപ്പടെ അപേക്ഷ തയ്യാറാക്കി ഡി ഐ ജി പി, ജി സി, സി ആർ പി എഫ്, പള്ളിപ്പുറം, തിരുവനന്തപുരം, പിൻ – 695316 എന്ന വിലാസത്തിൽ 2024 ഏപ്രിൽ 23 നു മുൻപായി അയയ്ക്കേണ്ടതാണ്. കവറിനു മുകളിൽ ‘Application for the Post of Nursery, LKG & UKG Teacher and Ayah in CRPF, Montessory School, Pallipuram’ എന്ന് എഴുതിയിരിക്കണം.

error: Content is protected !!