2049 ഒഴിവുകളിലേക്ക് എസ് എസ് സി അപേക്ഷ ക്ഷണിച്ചു

 

konnivartha.com: കേന്ദ്ര ​ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ തുടങ്ങിയവയിലെ 489 തസ്തികകളിൽ 2049 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെുടപ്പ്. കർണാടക, കേരള മേഖലയിൽ 25 തസ്തികകളിലേക്ക് 71 ഒഴിവുകളാണ് ഉള്ളത്.

ബിരുദം, ഹയർ സെക്കഡറി, പത്താം ക്ലാസ് തുടങ്ങിയവയാണ് വിദ്യാഭ്യാസ യോ​ഗ്യത. അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി 2024 മാർച്ച് 18. കൂടുതൽ വിവരങ്ങൾ https://ssc.gov.in, http://ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.