കോന്നി :ജൂനിയര്‍ അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് നിയമനം

konnivartha.com: കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) ഉടമസ്ഥതയിലുള്ള ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറി (എഫ്ക്യുഎംഎല്‍) യിലെ മൈക്രോബയോളജി വിഭാഗം ലാബിലേക്ക് ജൂനിയര്‍ അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ വേതനം 15000 രൂപ. യോഗ്യത: മൈക്രോബയോളജി വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്  30. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും www.supplycokerala.comwww.cfrdkerala.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0468 2961144