കോന്നിയടക്കം 60 ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി Konnivartha. Com: സംസ്ഥാനത്തെ ഇക്കോടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. വനം വകുപ്പിന് 60 ഇക്കോടൂറിസം കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ആദ്യമായാണ് ഈ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ഇന്ത്യാക്കാരായ പൗരൻമാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയത്. ജനുവരി മുതലാണ് ഈ പദ്ധതി തുടങ്ങിയത്. യുണൈറ്റെഡ് ഇന്ത്യ ഇൻഷുറസ് കമ്പനിയുമായി ചേർന്നാണ് വനം വകുപ്പ് ഇത് നടപ്പിലാക്കുന്നത്. ടിക്കറ്റ് എടുത്ത് ഇക്കോടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് അപകടങ്ങൾ ഉണ്ടായാൽ പരിരക്ഷ നൽകുന്നതാണ് ഇൻഷുറൻസ് സ്കീം. ഇക്കോടൂറിസം കേന്ദ്രത്തിൽ അപകടം ഉണ്ടായി മരണപ്പെട്ടാൽ അഞ്ചുലക്ഷം രൂപയും അംഗവൈകല്യം ഉണ്ടായാൽ രണ്ടരലക്ഷം രൂപയും സഹായമായി ലഭിക്കും. 1.75ലക്ഷം രൂപ ഒരുവർഷത്തെ പ്രീമിയമായി വനം വകുപ്പ് അടച്ചുകഴിഞ്ഞു. ഒരുവർഷം രണ്ടരക്കോടിരൂപ വരെ ഇൻഷുറൻസ് തുകയായി നൽകുമെന്ന് കരാറിൽ കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. വസ്തുക്കളുടെ നഷ്ടത്തിന് ഇൻഷുറസ് പരിരക്ഷ ലഭിക്കില്ല.…
Read Moreവിഭാഗം: konni vartha.com Travelogue
കോന്നി ഇക്കോടൂറിസം തിങ്കളാഴ്ച പ്രവര്‍ത്തിക്കും
KONNIVARTHA.COM : കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് 23, 30 ഞായറാഴ്ചകളില്‍ കോന്നി ഇക്കോടൂറിസം, അടവി കുട്ടവഞ്ചിസവാരി എന്നിവ പ്രവര്‍ത്തിക്കുന്നതല്ല. അതിനാല്‍ 24, 31 എന്നീ തിങ്കളാഴ്ച ദിവസങ്ങള്‍ കോന്നി ഇക്കോടൂറിസം പ്രവര്‍ത്തി ദിനങ്ങളായിരിക്കും. കോന്നി ഇക്കോടൂറിസം കേന്ദ്രങ്ങളായ കോന്നി ആനക്കൂടും ,അടവി കുട്ട വഞ്ചി സവാരി കേന്ദ്രവും കോവിഡ് വ്യാപനം കുറയുന്നത് വരെ അടച്ചിടണം എന്നുള്ള ആവശ്യം കേന്ദ്രം നടത്തിപ്പുകാര്‍ ചെവിക്കൊണ്ടില്ല . കോന്നിയില്‍ കോവിഡ് വ്യാപനം അതി രൂക്ഷം ആണ്. കോന്നിയില്‍ ഇന്ന് 150 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത് .അടവി കുട്ടവഞ്ചി സവാരി ഉള്ള തണ്ണിത്തോട് 14 പേര്‍ക്കും രോഗം കണ്ടെത്തി . എന്നിട്ടും കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉള്ള നടപടി അങ്ങേയറ്റം പ്രതിക്ഷേധം ആണ് . കഴിഞ്ഞ വര്‍ഷം ഇത്ര മാത്രം രോഗം രൂക്ഷം അല്ലാതെ ഇരുന്നിട്ടും കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ട് .…
Read Moreകൊവിഡ് വ്യാപനം : അഗസ്ത്യാർകൂടം സന്ദർശനത്തിന് നിയന്ത്രണം: പൊന്മുടി അടച്ചു
കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി അടച്ചു. ചൊവ്വാഴ്ച്ച മുതൽ സന്ദർശകരെ അനുവദിക്കില്ല. നിലവിൽ പ്രവേശനത്തിന് ഓൺലൈൻ ബുക്ക് ചെയ്തവർക്ക് തുക ഓൺലൈനായിതന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അഗസ്ത്യാർകൂടം സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി ജില്ലാ ഭരണകൂടം. ഇന്ന് മുതലുള്ള ബുക്കിങ്ങുകൾ റദ്ദ് ചെയ്യാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രവേശനം പ്രതിദിനം 50 പേർക്ക് മാത്രമായിരിക്കും. ഓൺലൈനിലൂടെ മാത്രമാണ് പാസ് അനുവദിക്കുക. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്.
Read Moreപത്തനംതിട്ട ഡിപ്പോയില്‍ നിന്നുംകെ.എസ്.ആര്‍.ടി.സി പുതിയ ടൂറിസം സര്‍വീസ് ആരംഭിച്ചു
KONNIVARTHA.COM : കെ.എസ്.ആര്‍.ടി.സി-യുടെ നൂതന ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ഡിപ്പോയില്‍ നിന്നും പുതിയ ടുറിസം സര്‍വീസ് ആരംഭിച്ചു. രാവിലെ ആറിന് പത്തനംതിട്ടയില്‍ നിന്നും ആരംഭിച്ച് ചുട്ടിപ്പാറ -ലുലുമാള്‍ – കോവളം ക്രാഫ്റ്റ് വില്ലേജ് കോവളം ബീച്ച് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 8:30-ന് തിരികെ പത്തനംതിട്ടയില്‍ എത്തുന്ന പ്രകാരമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 550 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉടന്‍ ഗവി -വണ്ടിപ്പരിയാര്‍ – പരുന്തുംപാറ -കുട്ടിക്കാനം -പാഞ്ചാലിമേട്, ഗവി -വണ്ടിപ്പെരിയാര്‍ -സത്രം – വാഗമണ്‍ -തുടങ്ങിയ ടൂറിസം സര്‍വീസുകളും ആരംഭിക്കുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:-9495872381, 8547025070,9447801945
Read Moreകോന്നി ടൂറിസം ഗ്രാമം പദ്ധതിയ്ക്ക് ഡി.റ്റി.പി.സിയുടെ പിന്തുണ:5000 തൊഴിലവസരം
കോന്നി ടൂറിസം ഗ്രാമം പദ്ധതിയ്ക്ക് ഡി.റ്റി.പി.സിയുടെ പിന്തുണ:5000 തൊഴിലവസരം KONNIVARTHA.COM : കോന്നി ടൂറിസം ഗ്രാമം പദ്ധതിക്ക് ഡി.റ്റി.പി.സിയും ജില്ലാ ഭരണകൂടവും പൂർണ്ണ പിൻതുണ നല്കുമെന്ന് ജില്ലാ കളക്ടർ ഡോ: ദിവ്യ എസ്.അയ്യർ പറഞ്ഞു. കരട് നിർദ്ദേശം മുൻനിർത്തിയുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കളക്ടർ. പ്രകൃതി മനോഹാരിതയിൽ സമ്പന്നമായ കോന്നി സഞ്ചാരികൾക്ക് മനം കവരുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഈ കാഴ്ചകൾ തേടിയെത്തുന്നവർക്ക് പ്രകൃതി സൗഹൃദമായ സൗകര്യങ്ങൾ സൃഷ്ടിക്കുന്ന ടൂറിസം വികസനമാണ് കോന്നി ടൂറിസം ഗ്രാമം പദ്ധതി വിഭാവനം ചെയ്യുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഇതിനോടകം തന്നെ നാല് പ്രധാന പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.ഒരു പഞ്ചായത്തിൽ രണ്ടിൽ കുറയാത്ത ടൂറിസം പദ്ധതികൾ എന്ന സർക്കാർ നയം മുൻനിർത്തി കോന്നി നിയോജക മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തിലും എം.എൽ.എ നേതൃത്വം നല്കി നടപ്പിലാക്കാൻ പോകുന്ന എല്ലാ പദ്ധതികൾക്കും പരമാവധി പിൻതുണ വാഗ്ദാനം…
Read Moreകോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും
KONNIVARTHA.COM : കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ചു. കോന്നി പാലത്തിനു സമീപമുള്ള സഞ്ചായത്ത് കടവിൽ വനം വകുപ്പ് വക സ്ഥലവും, പുറമ്പോക്കു ഭൂമിയുമുണ്ട്.ഇവിടമാണ് പുതിയ ടൂറിസം പദ്ധതിയ്ക്കായി ഉപയോഗിക്കുന്നത്. അച്ചൻകോവിൽ ആറിനെ പ്രധാന ആകർഷക കേന്ദ്രമാക്കിയുള്ള പദ്ധതികളാണ് നടപ്പിലാക്കുക. വിശദമായ പദ്ധതി തയ്യാറാക്കാൻ ടൂറിസം ഡിപ്പാർട്ട്മെൻ്റ് എം പാനൽ ചെയ്ത ആർക്കിടെക്റ്റിൻ്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. . ആനക്കൂടിനും, അടവിയ്ക്കും ശേഷം കോന്നിയിൽ ശ്രദ്ധാകേന്ദ്രമായ ടൂറിസം പദ്ധതിയായി സഞ്ചായത്ത് കടവ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോന്നി ടൗണിനു സമീപത്തുള്ള ഈ പദ്ധതി വളരെയധികം സഞ്ചാരികളെ കോന്നിയിൽ എത്തിക്കാൻ സഹായകരമാകും. എം. എൽ. എ യോടൊപ്പം ജില്ല…
Read Moreസായാഹ്ന സമയം ആനന്ദകരമാക്കാൻ വിശ്രമം സ്ഥലം ഒരുക്കി ചെങ്ങറയിലെ ചെറുപ്പക്കാർ
konnivartha.com : സായാഹ്ന സമയം ആനന്ദകരമാക്കാൻ വിശ്രമം സ്ഥലം ഒരുക്കുകയാണ് ചെങ്ങറയിലെ ഒരു കൂട്ടം ചെറുപ്പക്കാർ. അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ റേഷൻകട പടിക്കും അമ്പലം ജംഗ്ഷനും ഇടയിലുള്ള വ്യൂ പോയിന്റിലെ റോഡരികിലാണ് യുവാക്കൾ വിശ്രമ സ്ഥലമൊരുക്കിയത്. ചെമ്മാനി എസ്റ്റേറ്റിലെ കൈതചക്ക തോട്ടത്തിലെ മലനിരകളുടെ ഭംഗി ആസ്വദിക്കത്തക്കവിധത്തിൽ മിനി പാർക്കിന്റെ രൂപത്തിലാണ് വിശ്രമസ്ഥലത്തെ മാറ്റിയിരിക്കുന്നത്. ചുണ്ടൻ വള്ളത്തിന്റെ ആകൃതിയിലുള്ള കുടിലും, കണയുടെ ഇലകൾ കൊണ്ട് നിർമിച്ച മറ്റൊരു കുടിലും മുളകൊണ്ട് നിർമിച്ച ഓപ്പൺ എയർ ഇരിപ്പടവും നാട്ടുകാർക്കും സഞ്ചാരികൾക്കും കൗതുകമായി മാറുകയാണ്. കാടു പിടിച്ചു മാലിന്യങ്ങൾ തള്ളിയിരുന്നു സ്ഥലമാണ് യുവാക്കൾ ഇത്തരത്തിൽ മാറ്റിയെടുത്തത്. പുനലൂർ മുവാറ്റുപുഴ സംസ്ഥാനപാതയിൽ പണികൾ നടക്കുന്നതിനാൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നും, തമിഴ്‌നാട്ടിൽ നിന്നുമുള്ള ശബരിമല തീർഥാടകർ ഇതുവഴിയാണ് കടന്ന് പോകുന്നത്. ഇവർ ഇവിടെ വാഹങ്ങൾ നിർത്തിയിട്ട് വിശ്രമിക്കുന്നതും പതിവായി…
Read Moreജില്ലയിലെ ഏറ്റവും വലിയ ടൂറിസം പദ്ധതികളിലൊന്നായി പോളച്ചിറ അക്വാ അഡ്വഞ്ചര്‍ ടൂറിസം മാറും
കുളനട ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് വേഗം കൂട്ടാന്‍ പോളച്ചിറ ടൂറിസം പദ്ധതിക്ക് സാധിക്കുമെന്ന് മന്ത്രി വീണാജോര്‍ജ് ആറന്‍മുള നിയോജക മണ്ഡലത്തില്‍പ്പെട്ട കുളനട ഗ്രാമപഞ്ചായത്തിലെ നിര്‍ദിഷ്ട പോളച്ചിറ അക്വാ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി പ്രദേശത്തിന് വികസനനേട്ടം കൈവരിക്കാന്‍ സഹായിക്കുന്നതാണെന്നും കാലതാമസം കൂടാതെ നടപ്പാക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്ന് പദ്ധതി നടപ്പാക്കുന്നതിനും വകുപ്പുകളുടെ ഏകോപനത്തിനുമായി കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശസ്ഥാപനവും റവന്യൂവകുപ്പും തമ്മിലുള്ള ഭൂമിസംബന്ധമായ തര്‍ക്കം പരിഹരിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം പഞ്ചായത്തില്‍ നിലനിര്‍ത്തികൊണ്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് (ഡിടിപിസി) ഉപയോഗാനുമതി ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിലൂടെ ധാരാളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു പദ്ധതിയുടെ നിര്‍മാണം 2022 ജനുവരിയോടെ…
Read Moreചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ വകയാറിലെ “വലിയകാവിലേക്ക് “ഒരു പ്രയാണം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയൂര്‍ … ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജ വംശത്തിന്‍റെ കഥ പറയുന്ന നാട് . കോന്നിയുടെ പ്രധാന ഗ്രാമമായ വകയാര്‍ ഗ്രാമത്തിലെയും പരിസര പ്രദേശങ്ങളിലെയും പഴയ പേരുകളിലേക്ക് ഒരു എത്തി നോട്ടം .വകയാര്‍ പ്രദേശം എട്ടാംകുറ്റി എന്നപേര് പതിയുന്നതിനുമുമ്പ് “വലിയകാവ് ” എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പഴയ പ്രമാണങ്ങളിൽ രേഖപ്പെടുത്തിയിരുന്നത് അങ്ങനെ ആണ് . ഇന്നത്തെ വകയാറിലെ “കോട്ടയംമുക്ക് ” ഉൾപ്പടെയുള്ള പ്രദേശമായിരുന്നു വലിയകാവ്. വള്ളിക്കോടു കോട്ടയത്തേക്ക് പോകുന്നതിന് ഇന്നുകാണുന്ന റോഡ് പണ്ടുണ്ടായിരുന്നില്ല. കുളത്തുങ്കൽ എന്ന് പിൽക്കാലത്ത് അറിയപ്പെടാൻ തുടങ്ങിയ പേരൂർക്കുളത്തായിരുന്നു ചെറിയ ഇടവഴിപോലുള്ള പാത പത്തനാപുരം – കോന്നി റോഡിൽ വന്നുചേർന്നിരുന്നത്. കുളത്തുങ്കലിലെ പ്രൈമറിസ്കൂൾ ഇന്നും അറിയപ്പെടുന്നത് “പേരൂർക്കുളം എൽ. പി. സ്കൂൾ എന്നാണ്. വി.കോട്ടയത്തിന്റെ പഴയപേര് “കോട്ടയ്ക്കകം” എന്നായിരുന്നു. വായ്മൊഴികളിൽ അതു ലോപിച്ച് “കോട്ടയം” ആയിത്തീർന്നതാണ്. കൊല്ലവർഷം…
Read Moreമഴയിൽ കുളിച്ച് കോന്നി: മലയോരം കോട മഞ്ഞിലും പൊതിഞ്ഞു
കോന്നി വാര്‍ത്ത ഡോട്ട് കോം : മഴയിൽ കുളിച്ച് കോന്നി .കഴിഞ്ഞ പത്ത് മാസത്തിൽ കോന്നിയിൽ റിക്കാർഡ് മഴയാണ് ലഭിച്ചത്.ഇതിൽ മൂന്നു തവണയോളം കേരളത്തിൽ ഏറ്റവും മഴ ലഭിച്ചത് കോന്നിയിൽ തന്നെ. ജനുവരി മുതൽ ജൂലൈ മാസം ഒഴികെ ഇന്ന് രാവിലെ എട്ടര വരെ 3564.99 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ജനുവരിയിൽ 246 മില്ലിമീറ്ററും, ഏപ്രിലിൽ 420 മില്ലീമീറ്ററും, മേയ് മാസത്തിൽ 92l മില്ലിമിറ്റും, ജൂണിൽ 447, ആഗസ്റ്റിൽ 478, സെപ്റ്റംബറിൽ 379, ഒക്ടോബർ ഒന്നുമുതൽ ഇന്ന് രാവിലെ എട്ടര വരെ 627 മില്ലിമീറ്റർ മഴയുമാണ് കോന്നിയിൽ ലഭിച്ചത്. മനോജ് പുളിവേലില്‍ @കോന്നി വാര്‍ത്ത
Read More