പത്തനംതിട്ട ഡിപ്പോയില്‍ നിന്നുംകെ.എസ്.ആര്‍.ടി.സി പുതിയ  ടൂറിസം  സര്‍വീസ് ആരംഭിച്ചു

KONNIVARTHA.COM : കെ.എസ്.ആര്‍.ടി.സി-യുടെ  നൂതന ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ഡിപ്പോയില്‍ നിന്നും പുതിയ  ടുറിസം  സര്‍വീസ് ആരംഭിച്ചു.  രാവിലെ ആറിന് പത്തനംതിട്ടയില്‍ നിന്നും ആരംഭിച്ച് ചുട്ടിപ്പാറ -ലുലുമാള്‍ – കോവളം  ക്രാഫ്റ്റ് വില്ലേജ്  കോവളം  ബീച്ച് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 8:30-ന് തിരികെ  പത്തനംതിട്ടയില്‍  എത്തുന്ന പ്രകാരമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.  550 രൂപയാണ് ടിക്കറ്റ്  നിരക്ക്.

 

ഉടന്‍ ഗവി -വണ്ടിപ്പരിയാര്‍ – പരുന്തുംപാറ -കുട്ടിക്കാനം -പാഞ്ചാലിമേട്, ഗവി -വണ്ടിപ്പെരിയാര്‍ -സത്രം – വാഗമണ്‍ -തുടങ്ങിയ  ടൂറിസം  സര്‍വീസുകളും ആരംഭിക്കുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:-9495872381, 8547025070,9447801945

error: Content is protected !!