കൊവിഡ് വ്യാപനം : അഗസ്ത്യാർകൂടം സന്ദർശനത്തിന് നിയന്ത്രണം: പൊന്മുടി അടച്ചു

 

കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി അടച്ചു. ചൊവ്വാഴ്ച്ച മുതൽ സന്ദർശകരെ അനുവദിക്കില്ല. നിലവിൽ പ്രവേശനത്തിന് ഓൺലൈൻ ബുക്ക് ചെയ്തവർക്ക് തുക ഓൺലൈനായിതന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

 

അഗസ്ത്യാർകൂടം സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി ജില്ലാ ഭരണകൂടം. ഇന്ന് മുതലുള്ള ബുക്കിങ്ങുകൾ റദ്ദ് ചെയ്യാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രവേശനം പ്രതിദിനം 50 പേർക്ക് മാത്രമായിരിക്കും. ഓൺലൈനിലൂടെ മാത്രമാണ് പാസ് അനുവദിക്കുക. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്.

error: Content is protected !!