കോന്നി ഇക്കോടൂറിസം തിങ്കളാഴ്ച പ്രവര്‍ത്തിക്കും

Spread the love

KONNIVARTHA.COM : കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് 23, 30 ഞായറാഴ്ചകളില്‍ കോന്നി ഇക്കോടൂറിസം, അടവി കുട്ടവഞ്ചിസവാരി എന്നിവ പ്രവര്‍ത്തിക്കുന്നതല്ല.  അതിനാല്‍ 24, 31 എന്നീ തിങ്കളാഴ്ച ദിവസങ്ങള്‍ കോന്നി ഇക്കോടൂറിസം പ്രവര്‍ത്തി ദിനങ്ങളായിരിക്കും.

 

കോന്നി ഇക്കോടൂറിസം കേന്ദ്രങ്ങളായ കോന്നി ആനക്കൂടും ,അടവി കുട്ട വഞ്ചി സവാരി കേന്ദ്രവും കോവിഡ് വ്യാപനം കുറയുന്നത് വരെ അടച്ചിടണം എന്നുള്ള ആവശ്യം കേന്ദ്രം നടത്തിപ്പുകാര്‍ ചെവിക്കൊണ്ടില്ല . കോന്നിയില്‍ കോവിഡ് വ്യാപനം അതി രൂക്ഷം ആണ്. കോന്നിയില്‍ ഇന്ന് 150 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത് .അടവി കുട്ടവഞ്ചി സവാരി ഉള്ള തണ്ണിത്തോട് 14 പേര്‍ക്കും രോഗം കണ്ടെത്തി . എന്നിട്ടും കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉള്ള നടപടി അങ്ങേയറ്റം പ്രതിക്ഷേധം ആണ് .

കഴിഞ്ഞ വര്‍ഷം ഇത്ര മാത്രം രോഗം രൂക്ഷം അല്ലാതെ ഇരുന്നിട്ടും കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ട് . ആരോഗ്യ വകുപ്പിന്‍റെ നടപടികള്‍ കോന്നിയില്‍ ഫലപ്രദം അല്ല എന്നാണ് ജനം പറയുന്നത് . ഒരു ബോധവത്കരണവും കോന്നിയില്‍ ഇല്ല . നൂറുകണക്കിന് ആളുകള്‍ വന്നു പോകുന്ന കോന്നി ആനകൂടും ,അടവി കുട്ട വഞ്ചി സവാരി കേന്ദ്രവും ഉടന്‍ അടയ്ക്കണം എന്നാണ് ആവശ്യം

error: Content is protected !!