അടൂര്‍ ശ്രീമൂലം ചന്ത ജൂണ്‍ 29 ന് ഉദ്ഘാടനം ചെയ്യും: ഡെപ്യൂട്ടി സ്പീക്കര്‍

  അടൂര്‍ ശ്രീമൂലം ചന്ത ജൂണ്‍ 29 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മത്സ്യബന്ധന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂരിന്റെ മുഖഛായ മാറ്റി കെട്ടിലും മട്ടിലും പുതുമ നല്‍കി അടൂര്‍ ശ്രീമൂലം ചന്ത കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.32 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഷട്ടറുളള 22 മുറികള്‍, മീന്‍, പച്ചകറി സ്റ്റാളുകള്‍,സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശൗചാലയം, മത്സ്യചന്തയ്ക്കായി പ്രത്യേകം ഹാള്‍ എന്നിവയോടുകൂടിയാണ് ചന്ത നിര്‍മിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയ്ക്കായിരുന്നു നിര്‍വഹണ ചുമതല. ആധുനിക രീതിയില്‍ നിര്‍മാണം നടത്തിയ മാര്‍ക്കറ്റ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മുന്‍ ചെയര്‍മാന്‍ ഡി.സജി എന്നിവരുടെ ശ്രമഫലമായാണ് യാഥാര്‍ഥ്യമായത്. മാര്‍ക്കറ്റിന്റെ ഉദ്ഘാടനം വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതിയോഗം ചേര്‍ന്നു. ചിറ്റയം ഗോപകുമാര്‍ രക്ഷാധികാരിയും…

Read More

ചൊവ്വാഴ്ച കോളേജുകളിൽ വിദ്യാഭ്യാസ ബന്ദ് നടത്തും : കെ എസ് യു

  konnivartha.com: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കോളേജുകളിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു. എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദമടക്കം ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ ബന്ദ്.ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ. തകർക്കുമ്പോൾ സർക്കാർ മൗനം വെടിയണമെന്നും കെ.എസ്.യു. ഫേസ്ബുക്കിൽ പങ്കുവെച്ച വിദ്യാഭ്യാസ ബന്ദ് ആഹ്വാന പോസ്റ്ററിൽ കുറിച്ചു.

Read More

മഴ മുന്നറിയിപ്പ് ; മഞ്ഞ ജാഗ്രതയും

  konnivartha.com: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. (ജൂൺ 19) ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ; (ജൂൺ 20) ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ; 21ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ ജാഗ്രതയാണ് നൽകിയിട്ടുള്ളത്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കുണ്ട്. സംസ്ഥാനത്ത് ആകെ 4 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ഇവയിൽ 63 കുടുംബങ്ങളുണ്ട്. എല്ലാ ജില്ലയിലും താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്. 3071 കെട്ടിടങ്ങളിൽ 423080 പേരെ ഉൾക്കൊള്ളാവുന്ന വിധത്തിലുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

Read More

ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ജൂൺ 19 മുതൽ

konnivartha.com: ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്‌മെന്റ് www.admission.dge.kerala.gov.inഎന്ന അഡ്മിഷൻ വെബ് സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജിൽ ജൂൺ 19 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. First Allotment Results എന്ന ലിങ്കിലെ Candidate Login-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്സ് വേർഡും നൽകി അപേക്ഷകർക്ക് അലോട്ട്‌മെന്റ് വിവരങ്ങൾ മനസിലാക്കുന്നതിനും അലോട്ട്‌മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. ഒന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 19 മുതൽ ജൂൺ 21, വൈകീട്ട് നാലു വരെ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. ഇവർക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ളതെങ്കിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാർത്ഥിക്ക് താത്കാലിക പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി ജൂൺ 21, വൈകുന്നേരം 4 മണിക്ക് മുമ്പ് അലോട്ട്‌മെന്റ് ലഭിച്ച…

Read More

അരുവാപ്പുലം കൃഷിഭവന്‍: സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

  konnivartha.com: സംസ്ഥാനത്തെ ആദ്യ സ്മാര്‍ട്ട്കൃഷി ഭവന്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ യാഥാര്‍ഥ്യമാവുമ്പോള്‍, സേവനങ്ങള്‍ സുതാര്യമായി കര്‍ഷകരുടെ വിരല്‍ത്തുമ്പിലെത്തിക്കുകയാണ്. നൂതനമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവര സാങ്കേതികവിദ്യ, ഫ്രണ്ട് ഓഫീസ് സേവന സംവിധാനം എന്നിവയുടെ പ്രയോജനം ഇതുവഴി കര്‍ഷകന് ലഭ്യമാകും. കൂടാതെ കൃഷി സ്ഥലങ്ങളുടെ ഫാം പ്ലാനിന്റെ ഡിജിറ്റലൈസേഷന്‍, വിള ഇന്‍ഷുറന്‍സ്, പി.എം. കിസാന്‍ അപ്‌ഡേഷന്‍, വിള നഷ്ടപരിഹാരം, എയിംസ് പോര്‍ട്ടല്‍ തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയവ സ്മാര്‍ട്ട്കൃഷി ഭവനിലൂടെ ലഭ്യമാകും. കര്‍ഷകര്‍ക്ക് ശാസ്ത്രീയമായ ഉപദേശങ്ങള്‍ നല്‍കുന്നതിനും രോഗകീടാക്രമണങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നതിനുമായി പോസ്റ്ററുകളും മാതൃകകളും കൃഷിഭവനോട് ചേര്‍ന്നുള്ള വിള ആരോഗ്യ പരിപാലനകേന്ദ്രത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. മണ്ണിന്റെ പുളിരസം ടെസ്റ്റ് ചെയ്യുന്നതിന് പി.എച്ച്. മീറ്റര്‍, കീടാരോഗങ്ങളെ സൂക്ഷമമായി നിരീക്ഷിച്ച് മനസ്സിലാക്കുന്നതിനായി മൈക്രോസ്‌കോപ്പും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കാര്‍ഷിക സമഗ്ര സുസ്ഥിര വികസന പരിപാടിയുടെ ഭാഗമായി അരുവാപുലം ഗ്രാമപഞ്ചായത്തിലെ എല്ലാ കര്‍ഷകരുടേയും ഓണ്‍ലൈന്‍ വിവര…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 17/06/2023)

വായനാപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന് കാരംവേലിയില്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും : ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന് രാവിലെ 9.30ന് കാരംവേലി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന്‍ വായനാദിന സന്ദേശം നല്‍കും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ ഡോ. ഏബ്രഹാം മുളമ്മൂട്ടില്‍ വായനാദിന പ്രതിജ്ഞ ചൊല്ലും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി. നായര്‍ വായന അനുഭവം പങ്കുവയ്ക്കും. രാവിലെ 10.30ന് ഉന്നതപഠനവും വായനയും എന്ന…

Read More

പനിക്ക് ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു

  പനിക്ക് ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശികളായ ദമ്പതികളുടെ അഹല്യ എന്ന് പേരായ ഒരു വയസുകാരി കുഞ്ഞാണ് മരിച്ചത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറച്ച് ദിവസമായി പനി ബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി. പനി മൂർച്ഛിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.

Read More

അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയ് ഗുജറാത്ത് തീരംതൊട്ടു

  അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയ് ഗുജറാത്ത് തീരംതൊട്ടു. അര്‍ധരാത്രിവരെ ചുഴലിക്കാറ്റിന്‍റെ പ്രഭാവം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറുമണിക്കൂറോളം ഇത് തുടരും. ഗുജറാത്ത് തീരത്ത് ശക്തമായ കാറ്റും കടല്‍ക്ഷോഭവും അനുഭവപ്പെടുന്നുണ്ട്.സൗരാഷ്ട്ര- കച്ച് തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള പാകിസ്താനിലെ മാണ്ഡവി- കറാച്ചി പ്രദേശത്തിനിടയിലും കാറ്റിന്‍റെ തീവ്രത അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം.ചുഴലിക്കാറ്റിന്റെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍നിന്നുള്ള ചിത്രം യു.എ.ഇയിലെ ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ അല്‍ നെയാദി പുറത്തുവിട്ടു. അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമ്പോള്‍ രണ്ടുദിവസം മുമ്പ് പകര്‍ത്തിയ ചിത്രമാണ് പുറത്തുവിട്ടത്. Cyclone Warning for Saurashtra & Kutch Coasts: RED MESSAGE.VSCS BIPARJOY

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 15/06/2023)

ഹെല്‍ത്ത് പ്രൊമോട്ടര്‍ ഒഴിവ് konnivartha.com :സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ  കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ.ടി.ഡി പ്രോജക്ട് ഓഫീസുകള്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുള്ള പട്ടികവര്‍ഗ പ്രൊമോട്ടര്‍ ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ 1182 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സേവനസന്നദ്ധരായ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.ടി.ജി / അടിയ / പണിയ/  മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാവും. പ്രായപരിധി 20നും 40നും മധ്യേ. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വേദം പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന.  നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അതത് ജില്ലകളിലെ പ്രോജക്ട് ഓഫീസ്, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് മുഖന സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ താമസ പരിധിയില്‍പ്പെട്ട ട്രൈബല്‍…

Read More

കുപ്രസിദ്ധ മോഷ്ടാവ് ബിജു പോലീസ് പിടിയിൽ

konnivartha.com/പത്തനംതിട്ട : മോഷണം നടത്തി ജയിലിൽ പോകുകയും മോചിതനായശേഷം വീണ്ടും മോഷണം നടത്തുകയുംചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരംവെമ്പായം പോത്തൻകോട് സെന്റ് തോമസ് യു പിസ്കൂളിന് സമീപം ജൂബിലി ഭവൻ വീട്ടിൽ സൈറസിന്റെ മകൻ സെബാസ്റ്റ്യൻ എന്ന് വിളിക്കുന്ന ബിജു (53)അറസ്റ്റിൽ. വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽനിരവധി മോഷണകേസുകളിൽ പ്രതിയായ ഇയാളെകീഴ്‌വായ്‌പ്പൂർ പോലീസ് ആണ്ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽപിടികൂടിയത്. മല്ലപ്പള്ളി കിഴക്ക് മുരണി മൂർത്തിപ്ളാക്കൽ വീട്ടിൽ വേണുഗോപാലിന്റെ മകൾ ബിന്ദു വേണുഗോപാലിന്റെ പരാതിപ്രകാരം കീഴ്‌വായ്‌പ്പൂർ പോലീസ് എടുത്ത കേസ് ആണ് ആദ്യത്തേത്. ബിന്ദു ഫാർമസി അസിസ്റ്റന്റ് ആയി ജോലിനോക്കുന്ന മല്ലപ്പള്ളി ജോർജ്ജ് മാത്തൻ ആശുപത്രി ഫാർമസി റൂമിൽ മാർച്ച് 29 പുലർച്ചെ 5 മണിക്ക് അതിക്രമിച്ചുകടന്ന് ഇവരുടെ 80000 രൂപ വിലവരുന്ന രണ്ട് പവൻ സ്വർണമാല കവരുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രതിക്കായുള്ള അന്വേഷണം വ്യാപകമാക്കുകയും,…

Read More