പനിക്ക് ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു

 

പനിക്ക് ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശികളായ ദമ്പതികളുടെ അഹല്യ എന്ന് പേരായ ഒരു വയസുകാരി കുഞ്ഞാണ് മരിച്ചത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറച്ച് ദിവസമായി പനി ബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി. പനി മൂർച്ഛിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.

error: Content is protected !!