konnivartha.com: കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആറ് ഒഴിവുകളുണ്ട്. പ്ലസ്ടു, ഡി. ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. വയസ് 18 – 41. വേതനം (കൺസോളിഡേറ്റഡ്) 14,000. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 25നു രാവിലെ 11നു കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.
Read Moreവിഭാഗം: Featured
അങ്ങനെ ഒന്നും തകരുന്ന ആളല്ല പിണറായി വിജയന്
konnivartha.com : അങ്ങനെ ഒന്നും തകരുന്ന ആളല്ല പിണറായി വിജയന് എന്നുംമുഖ്യമന്ത്രി പ്രതികരിച്ചു. അതും എട്ടു മാസത്തിന് ശേഷം ആണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് . വാര്ത്താ സമ്മേളനത്തില് സ്വന്തം മകള് വീണ വിജയന്റെ കമ്പനിയെ പറ്റിയുള്ള ചോദ്യത്തിന് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്. കമ്പനി പണം കൈപറ്റിയെന്ന് ആരും കണ്ടെത്തിയിട്ടില്ല. നിയമപരമായ റിട്ടേണുകളിലുള്ള വിവരമാണ് പറഞ്ഞിരിക്കുന്നത്. പിണറായി വിജയനെ തകര്ത്താന് മാധ്യമസ്ഥാപനങ്ങള് ശ്രമിക്കുന്നത് ഇപ്പോഴല്ല. കുടുംബാംഗങ്ങളെ കൂടി കൂട്ടുകയാണെങ്കില് അങ്ങനെ നടക്കട്ടെ. അങ്ങനെ ഒന്നും തകരുന്ന ആളല്ല പിണറായി വിജയന് എന്നുംമുഖ്യമന്ത്രി പ്രതികരിച്ചു. മാസപ്പടി ആരോപണത്തില് തന്റെ ചുരുക്കപ്പേര്( പി വി ) ആരോപണപട്ടികയില് ഉണ്ടാകാന് സാധ്യതയില്ലെന്നായിരുന്നു പിണറായി വിജയന്റെ മറുപടി. പി.വി എന്നത് ആരുടെ ചുരുക്കപ്പേരുമാകാം. ഈ നാട്ടില് എത്ര പി.വി മാരുണ്ടെന്നും ബിജെപിയുടെ ഉദ്യോഗസ്ഥര് ഓരോന്ന് ചിന്തിക്കുന്നതിന് താന് എന്ത് ചെയ്യുമെന്നും…
Read Moreനിപ എന്തുകൊണ്ട് വീണ്ടും കോഴിക്കോട്? സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്തും
konnivartha.com: നിപ എന്തുകൊണ്ട് വീണ്ടും കോഴിക്കോട്? സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്തുമെന്നു മുഖ്യമന്ത്രി നിപ എന്തുകൊണ്ടു വീണ്ടും കോഴിക്കോട് എന്നതുമായി ബന്ധപ്പെട്ട് ഐ.സി.എം.ആർ. വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്നും, ഇതുമായി ബന്ധപ്പെട്ടു സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ വിശദമായ പ്രൊപ്പോസൽ തയാറാക്കാൻ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വവ്വാലുകളെ സംബന്ധിച്ച് ഐ.സി.എം.ആർ നടത്തിയ പഠനത്തിന്റെ വിവരങ്ങളും നമുക്ക് ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിൾ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കൽ വൈറളോജി ഇൻസ്റ്റിട്ട്യൂട്ടിൻറെ സഹായത്തോടെ നടപ്പാക്കും. 2018ൽ കോഴിക്കോടും 2019ൽ എറണാകുളത്തും 2021ൽ വീണ്ടും കോഴിക്കോടും നിപ രോഗബാധ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തു നിപ രോഗനിർണയത്തിനായി ലാബുകൾ സജ്ജമാണ്. തോന്നക്കലിലെ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയിൽ നിപ വൈറസ് രോഗം നിർണ്ണയിക്കാൻ സാമ്പിൾ പരിശോധനാ സംവിധാനമുണ്ട്. 2021 സെപ്റ്റംബർ…
Read Moreനിരവധി തൊഴിലവസരങ്ങള് ( 19/09/2023)
അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) ഒഴിവ് ക്ഷീരവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണൽ ഡെയറി ലാബിന്റെ പ്രവത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്. യോഗ്യത: ഡയറി സയൻസ് ആൻഡ് ടെക്നോളജിയിൽ ബി.ടെക്. ഈ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ എം.എസ്.സി കെമിസ്ട്രിക്കാരെയും പരിഗണിക്കും. കുറഞ്ഞത് ആറ് മാസം എൻ.എ.ബി.എൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 17,500 രൂപ. പ്രായം 21നും 35നും ഇടയിൽ. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ 29ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പൽ, ക്ഷീരപരിശീലന കേന്ദ്രം, ക്ഷീരവികസനവകുപ്പ്, ആലത്തൂർ, പാലക്കാട് 678541 (ഫോൺ-9544554288) എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ്…
Read Moreകോന്നി മെഡിക്കല് കോളേജ് : ലാബ് ടെക്നീഷ്യന് (ബ്ലഡ് ബാങ്ക്) നിയമനം
konnivartha.com: കോന്നി ഗവ. മെഡിക്കല് കോളജിലെ ബ്ലഡ് ബാങ്കില് കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് കരാര് അടിസ്ഥാനത്തില് ലാബ് ടെക്നീഷ്യന് (ബ്ലഡ് ബാങ്ക്) തസ്തികയിലേക്ക് താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.ഒഴിവുകളുടെ എണ്ണം ഒന്ന് . യോഗ്യത : ഡിഎംഎല്ടി (പ്ലസ് ടു പൂര്ത്തീകരിച്ചവര്), പാരാ മെഡിക്കല് കൗണ്സില് രജിസ്ട്രേഷന്, മൂന്നുവര്ഷത്തെ പ്രവര്ത്തി പരിചയം, ബ്ലഡ് ബാങ്കിംഗില് ഒരു വര്ഷത്തെ പ്രവര്ത്തി പരിചയം, കമ്പ്യൂട്ടര് പരിജ്ഞാനം അല്ലെങ്കില് ബിഎസ്സി എംഎല്ടി /എംഎസ്സി എംഎല്ടി, പാരാ മെഡിക്കല് കൗണ്സില് രജിസ്ട്രേഷന്, രണ്ട് വര്ഷത്തെ പ്രവര്ത്തി പരിചയം, ബ്ലഡ് ബാങ്കിംഗില് ആറ് മാസത്തെ പ്രവര്ത്തി പരിചയം, കമ്പ്യൂട്ടര് പരിജ്ഞാനം. അപേക്ഷകര് കേന്ദ്ര സര്ക്കാരിന്റെയോ, സംസ്ഥാന സര്ക്കാരിന്റെയോ അംഗീകാരമുളള സര്വകലാശാലകളില് നിന്നും പഠനം പൂര്ത്തീകരിച്ചവരായിരിക്കണം. അപേക്ഷകര് യോഗ്യത, വയസ്, പ്രവര്ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകള് അടക്കം ചെയ്ത…
Read Moreമൊറോക്കോ ഭൂകമ്പം: മരണം : 2,100
വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരണം 2,100 കഴിഞ്ഞു . ആയിരത്തിലധികം ആളുകള്ക്ക് പരിക്ക് ഉണ്ട് .രണ്ടായിരം ആളുകള്ക്ക് ഗുരുതര പരിക്ക് ഉണ്ട് . അൽഹൗസിലാണ് ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത്. ഇവിടെ 1293 പേർ മരിച്ചു. ടറൗഡന്റ് പ്രവിശ്യയിൽ 452 പേർ മരിച്ചു.ഭൂകമ്പം മൂലം വളരെ നാശം നേരിട്ടു . രക്ഷാ പ്രവര്ത്തനം തുടരുന്നു
Read Moreകേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിച്ച് ഇന്ത്യൻ റെയിൽവേ:ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും
konnivartha.com: കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ഇന്ന് അർധ രാത്രിയോടെ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയ പുതിയ വന്ദേഭാരതിന്റെ ആദ്യ റേക്ക് വൈകാതെ മംഗലാപുരത്തേക്ക് എത്തിക്കും.ദക്ഷിണ റെയില്വേയ്ക്കായാണ് നിലവില് റേക്ക് അനുവദിച്ചിരിക്കുന്നത്. മംഗലാപുരം–തിരുവനന്തപുരം, മംഗലാപുരം– കോയമ്പത്തൂര് റൂട്ടുകളാണ് പരിഗണനയിലുള്ളത്.കേരളത്തിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസര്കോടേക്കും തിരിച്ചുമാണ് സര്വീസ് നടത്തുന്നത്. വിഷുസമ്മാനമായാണ് 16 കോച്ചുകളുള്ള വന്ദേഭാരത് കേരളത്തിന് ആദ്യം അനുവദിച്ചത്. 25 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്തുടനീളം സർവീസ് നടത്തുന്നത്. 2019 ഫെബ്രുവരിയിലാണ് ആദ്യ വന്ദേഭാരത് ഓടിത്തുടങ്ങിയത്.
Read Moreലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് ഇന്ത്യയുടെ ആദ്യ സ്വര്ണം
നീരജ് ചോപ്ര ചരിത്രം കുറിച്ചു. ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് രാജ്യത്തിന് ആദ്യ സ്വര്ണ മെഡല് നേടി നീരജ്.88.17 മീറ്റര് ജാവലിന് എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്ണ മെഡല് സ്വന്തമാക്കിയത്. ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പിലും ഒളമ്പിക്സിലും സ്വര്ണ മെഡല് കരസ്ഥമാക്കുന്ന അത്യപൂര്വ്വ നേട്ടംകൂടിയാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്.
Read Moreചന്ദ്രോപരിതലത്തിലെ ആദ്യ പരിശോധനാഫലം ഐ എസ് ആര് ഒ പുറത്തുവിട്ടു
konnivartha.com: ഇന്ത്യയുടെ ചന്ദ്രയാന്-3 ചന്ദ്രോപരിതലത്തില് നടത്തിയ ആദ്യ പരിശോധനാഫലംഐ എസ് ആര് ഒ പുറത്തുവിട്ടു . ചന്ദ്രനിലെ താപവ്യതിയാനം നിരീക്ഷിക്കാന് വിക്രം ലാന്ഡറില് സ്ഥാപിച്ച പേലോഡായ ചാസ്തെ (ChaSTE) നടത്തിയ ആദ്യ നിരീക്ഷണഫലങ്ങളാണ് ലഭിച്ചുതുടങ്ങിയത്. ചന്ദ്രന്റെ ഉപരിതലത്തിലും 80 മില്ലിമീറ്റര് വരെ ആഴത്തിലും താപനിലയില് വലിയ വ്യത്യാസമുള്ളതായി ചന്ദ്രോപരിതലം കുഴിച്ച് ചാസ്തെ നടത്തിയ പഠനത്തില് പറയുന്നു . ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്നിന്ന് ഇതാദ്യമായാണ് താപനില വ്യതിയാനം പഠനവിഷയമാക്കിയത്. വിക്രം ലാന്ഡര് ചന്ദ്രനിലിറങ്ങിയതിനുശേഷം ആദ്യ പരീക്ഷണ ഫലം കൂടിയാണിത്
Read Moreകല്ലേലി കാവില് ഉത്രാടപ്പൂയലും തിരുവോണ സദ്യയും നടക്കും
konnivartha.com/കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന് കാവില് (മൂലസ്ഥാനം ) ( 2023 ആഗസ്റ്റ് 28 തിങ്കള്)ഉത്രാടപ്പൂയല് ,അപ്പൂപ്പന് തിരു : അമൃതേത്ത് ,ഉത്രാട സദ്യ എന്നിവ നടക്കും . തിരുവോണ സദ്യയും ഉണ്ടാകും . ( 2023 ആഗസ്റ്റ് 28 തിങ്കള്) രാവിലെ 4 മണിയ്ക്ക് മല ഉണര്ത്തി കാവ് ഉണര്ത്തി താംബൂല സമര്പ്പണം രാവിലെ 7 മണിയ്ക്ക് പ്രകൃതി സംരക്ഷണ പൂജയും മലയ്ക്ക് കരിക്ക് പടേനിയും .രാവിലെ 8 .30 ന് ഉപ സ്വരൂപ പൂജയും മീനൂട്ടും വാനര ഊട്ടും 9 മണിയ്ക്ക് പ്രഭാത പൂജ തുടര്ന്ന് ഉത്രാടപ്പൂയല് ,അപ്പൂപ്പന് തിരു : അമൃതേത്ത് ,ഉത്രാട സദ്യ എന്നിവ നടക്കും 11.30 ന് ഊട്ട് പൂജ ,വൈകിട്ട് 6.30 ന് സന്ധ്യാ വന്ദനം . തിരുവോണ ദിനത്തില് രാവിലെ 4 മണിയ്ക്ക് മല…
Read More