ചന്ദ്രോപരിതലത്തിലെ ആദ്യ പരിശോധനാഫലം ഐ എസ് ആര്‍ ഒ പുറത്തുവിട്ടു

 

konnivartha.com: ഇന്ത്യയുടെ ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ നടത്തിയ ആദ്യ പരിശോധനാഫലംഐ എസ് ആര്‍ ഒ പുറത്തുവിട്ടു . ചന്ദ്രനിലെ താപവ്യതിയാനം നിരീക്ഷിക്കാന്‍ വിക്രം ലാന്‍ഡറില്‍ സ്ഥാപിച്ച പേലോഡായ ചാസ്‌തെ (ChaSTE) നടത്തിയ ആദ്യ നിരീക്ഷണഫലങ്ങളാണ് ലഭിച്ചുതുടങ്ങിയത്.

ചന്ദ്രന്റെ ഉപരിതലത്തിലും 80 മില്ലിമീറ്റര്‍ വരെ ആഴത്തിലും താപനിലയില്‍ വലിയ വ്യത്യാസമുള്ളതായി ചന്ദ്രോപരിതലം കുഴിച്ച് ചാസ്‌തെ നടത്തിയ പഠനത്തില്‍ പറയുന്നു . ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍നിന്ന് ഇതാദ്യമായാണ് താപനില വ്യതിയാനം പഠനവിഷയമാക്കിയത്. വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങിയതിനുശേഷം ആദ്യ പരീക്ഷണ ഫലം കൂടിയാണിത്

error: Content is protected !!