അങ്ങനെ ഒന്നും തകരുന്ന ആളല്ല പിണറായി വിജയന്‍

 

konnivartha.com : അങ്ങനെ ഒന്നും തകരുന്ന ആളല്ല പിണറായി വിജയന്‍ എന്നുംമുഖ്യമന്ത്രി പ്രതികരിച്ചു. അതും എട്ടു മാസത്തിന് ശേഷം ആണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് . വാര്‍ത്താ സമ്മേളനത്തില്‍ സ്വന്തം മകള്‍ വീണ വിജയന്‍റെ കമ്പനിയെ പറ്റിയുള്ള ചോദ്യത്തിന് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനി പണം കൈപറ്റിയെന്ന് ആരും കണ്ടെത്തിയിട്ടില്ല. നിയമപരമായ റിട്ടേണുകളിലുള്ള വിവരമാണ് പറഞ്ഞിരിക്കുന്നത്. പിണറായി വിജയനെ തകര്‍ത്താന്‍ മാധ്യമസ്ഥാപനങ്ങള്‍ ശ്രമിക്കുന്നത് ഇപ്പോഴല്ല. കുടുംബാംഗങ്ങളെ കൂടി കൂട്ടുകയാണെങ്കില്‍ അങ്ങനെ നടക്കട്ടെ. അങ്ങനെ ഒന്നും തകരുന്ന ആളല്ല പിണറായി വിജയന്‍ എന്നുംമുഖ്യമന്ത്രി പ്രതികരിച്ചു.

മാസപ്പടി ആരോപണത്തില്‍ തന്റെ ചുരുക്കപ്പേര്( പി വി ) ആരോപണപട്ടികയില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നായിരുന്നു പിണറായി വിജയന്റെ മറുപടി. പി.വി എന്നത് ആരുടെ ചുരുക്കപ്പേരുമാകാം. ഈ നാട്ടില്‍ എത്ര പി.വി മാരുണ്ടെന്നും ബിജെപിയുടെ ഉദ്യോഗസ്ഥര്‍ ഓരോന്ന് ചിന്തിക്കുന്നതിന് താന്‍ എന്ത് ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനായിരുന്നു പിണറായി വിജയന്‍ അവസാനമായി വാര്‍ത്താസമ്മേളനം നടത്തിയത്. ശബ്ദത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.മുഖ്യമന്ത്രിയുടെ പ്രതികരണം എന്തായാലും ആശ്വാസകരം എന്ന് ആ ഗ്രൂപ്പില്‍ ഉള്ളവര്‍ കരുതുന്നു .

 

error: Content is protected !!