konnivartha.com : നെഹ്റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന് നടത്താൻ തീരുമാനം. നെഹ്റു ട്രോഫി സംഘാടക സമിതിയുടെ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്. കൊവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുന്നമടക്കായലിൽ വീണ്ടും നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക.കേരളത്തിലെ പ്രധാന ജലമേളകളിലൊന്നായ നെഹ്റു ട്രോഫി വള്ളംകളി ജവഹർലാൽ നെഹ്റുവിന്റെ കേരളാ സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകം ഒരുക്കിയ ചുണ്ടൻവള്ളംകളി മത്സരത്തോടെയാണ് ആരംഭിച്ചത്.
Read Moreവിഭാഗം: Entertainment Diary
സമകാലിക ലോകത്ത് എഴുത്തിന്റെ ഇടങ്ങൾ കൂടുതലായി തുറന്നുവരുന്നത് സാധ്യതകളാണ് : മധുപാൽ
konnivartha.com : സിനിമ സാഹിത്യം എന്നിവയുടെ പാരസ്പര്യം നിലനിന്നിരുന്ന മുൻകാലങ്ങളിൽ പ്രശസ്ത കൃതികളിൽനിന്ന് ജനിച്ച ചലച്ചിത്രാഖ്യാനങ്ങൾ ഒരു പരിധിവരെ മലയാളിയുടെ സംവേദനത്തെ സാഹിത്യത്തിലേക്ക് അടുപ്പിച്ചിരുന്നതായി കഥാകാരനും നടനും സംവിധായകനുമായ കെ മധുപാൽ അഭിപ്രായപ്പെട്ടു . സമകാലിക ലോകത്ത് എഴുത്തിന്റെ ഇടങ്ങൾ കൂടുതലായി തുറന്നുവരുന്നത് ഒരു സാധ്യതയാണെങ്കിലും സാഹിത്യത്തിന് ഒരു എഡിറ്റർ ഉണ്ടാകുന്നത് നല്ലതാണെന്നും മധുപാൽ പറഞ്ഞു . മലയാളസര്‍വകലാശാലയിലെ എം . എ . ക്രിയേറ്റീവ് റൈറ്റിങ് വിദ്യാർത്ഥി ജിനു എഴുതിയ അഞ്ചാമത് പുസ്തകമായ “മണ്ണാങ്കട്ട കരീല ” എന്ന കവിതാസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കഥാകൃത്ത് കെ . പി . രാമനുണ്ണിക്ക് നൽകി പ്രകാശനം ചെയ്ത ചടങ്ങിൽ എഴുത്തുകാരായ ഡോ . അശോക് ഡിക്രൂസ് , ഡോ. സി. ഗണേഷ്, കവി ഡോ. രോഷ്നി സ്വപ്ന, ഡോ. അൻവർ അബ്ദുള്ള…
Read Moreഷിബു ബേബി ജോണിന്റെ സിനിമയില്‍ നായകനായി മോഹന്‍ലാല്‍ എത്തുന്നു
ആര് എസ് പി നേതാവ് ഷിബു ബേബി ജോണിന്റെ പുതിയ സിനിമാ നിര്‍മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവില്‍ നടന് മോഹന്‍ലാലും ഒന്നിക്കുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. മൂന്നര പതിറ്റാണ്ടിന്റെ സ്നേഹബന്ധമാണ് ഷിബു ബേബി ജോണുമായിട്ട്. യുവ സംവിധായകനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായിട്ടാണ് താന്‍ എത്തുകയെന്നും മോഹന്‍ലാല്‍ അറിയിച്ചു. Mohanlal ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിൻ്റെ സ്നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിൻ്റെ പുതിയ സിനിമ നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോൻ്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്സ് ലാബും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി ഞാൻ എത്തുകയാണ്. യുവസംവിധായകനായ ശ്രീ വിവേക് ആണ്…
Read Moreമൂട്ടി പഴവര്‍ഗ്ഗങ്ങള്‍ കൂട്ടത്തോടെ വിളഞ്ഞു കിടക്കുന്ന കാഴ്ച കാണണമെങ്കിൽ വരിക ..കോന്നി ,റാന്നി വനത്തിലേക്ക്
konnivartha.com : വനം എന്നും ഒരു കൌതുകമാണ് .ഒപ്പം അമൂല്യ സസ്യങ്ങളുടെ ജീന്‍ കലവറ കൂടിയാണ് .വനത്തില്‍ മുട്ടി മരത്തില്‍ നിറയെ കായ്കള്‍ വിളഞ്ഞു പഴുത്തു .കാഴ്ചകള്‍ക്ക് ഒപ്പം ഔഷധഗുണമേറിയ മുട്ടി പ്പഴം നുകരാം .കോന്നി ,റാന്നി വനം ഡിവിഷനുകളില്‍ ഉ ള്‍ ക്കാടിന് ഉള്ളില്‍ ഏക്കര്‍ കണക്കിന് വരുന്ന മുട്ടി മരങ്ങളില്‍ നിറയെ കായ്കള്‍ വിളഞ്ഞു നില്‍ക്കുന്നത് ആരിലും കൌതുകം നിറയ്ക്കും . വലിയ കായ്കളില്‍ പുറം തോട് പിളര്‍ത്തിയാല്‍ ഉള്ളില്‍ കാണുന്ന പുളി നിറഞ്ഞ മാംസള ഭാഗം ഭക്ഷ്യ യോഗ്യ മാണ് .പുറം തൊലി അച്ചാര്‍ ഇടുവാന്‍ ഉത്തമമാണ് .വന വാസികളുടെ ഇഷ്ട വിഭവമാണ് മൂട്ടില് പഴം . ചോലവനങ്ങളില്‍ കൂടുതലായി മുട്ടി മരം കാണുന്നു . ജൂണ്‍ -ജൂലായ് മാസങ്ങളില്‍ പഴം പാകമാകും . പെരിയാര്‍ ടൈഗര്‍ വനം…
Read Moreവേദനകളെ പുഞ്ചിരിയോടെ നേരിടുന്ന പ്രിയപ്പെട്ടവൾ
konnivartha.com : വിവാഹ വാർഷിക ദിനത്തിൽ ഭാര്യ വീണ വിജയന് ആശംസയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘ഇന്ന് വിവാഹ വാർഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന,ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. ഭാര്യ വീണയ്ക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചത്. 2020 ജൂൺ 15 നാണ് മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും വിവാഹിതരായത്. കൊവിഡ് പ്രൊട്ടോക്കോൾ നിലനിൽക്കെ 50 പേരിൽ താഴെ മാത്രം പങ്കെടുത്ത ചടങ്ങ് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ് നടന്നത്.
Read Moreപുതിയ “ചിത്രം ” വെള്ളി ദിനം റിലീസ് : ആ രീതി മാറ്റുക :തിങ്കള്‍ നല്ല ദിവസം
പുതിയ “ചിത്രം ” വെള്ളി ദിനം റിലീസ് : ആ രീതി മാറ്റുക :തിങ്കള്‍ നല്ല ദിവസം konnivartha.com : മലയാള സിനിമ വെള്ളി ദിനം മാത്രം റിലീസ് ചെയ്താല്‍ വിജയിക്കും എന്ന് ആരോ എന്നോ പറഞ്ഞു . തിങ്കള്‍ നല്ല ദിനം എന്ന് മലയാളികള്‍ പറയുന്നു .അപ്പോള്‍ തിങ്കള്‍ അല്ലെ നല്ലത് . വ്യാഴം വെള്ളി ശനി റിലീസ് നിര്‍ത്തിക്കോ . അവിടെ ശനി അപഹാരം ,വ്യാഴം അപഹാരം . മലയാള സിനിമക്കാര്‍ക്ക് ഇടയില്‍ എന്നും അപഹാരം ആണ് . ഇന്ന ദിനം മാത്രം എന്ന് . വലിയ കൊടിയ മലയാള സിനിമയുടെ ജ്യോതിഷന് ആണ് വിളംബരം .അങ്ങനെ നടത്തിയ എത്ര മലയാളം സിനിമ വിജയിച്ചു ജ്യോതിഷാ . കഴിഞ്ഞ വര്‍ഷം അങ്ങ് നടത്തി പതിനേഴ് മലയാളം സിനിമ വിജയിച്ചു മൂന്നു എണ്ണം ബാക്കി എല്ലാം…
Read Moreപകരം:ലക്ഷം കാഴ്ചക്കാരുമായി ജനമനസിൽ
konnivartha.com : സാമൂഹിക പ്രസക്തിയുള്ള ശക്തമായൊരു വിഷയം ചർച്ച ചെയ്യുന്ന പകരം എന്ന ഷോർട്ട് ഫിലിം യൂടൂബിൽ ഒരു ലക്ഷം കാഴ്ചക്കാരുമായി മുന്നോട്ട് കുതിക്കുന്നു. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് മികച്ച സൃഷ്ടികളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ ട്രീ ബേർഡ്സ് എൻ്റർടെയിൻമെൻ്റ് അവതരിപ്പിക്കുന്ന പകരം, രചനയും, സംവിധാനവും നിർവ്വഹിക്കുന്നത് മുഖ്യധാര മലയാള സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന ജോൺ കെ.പോൾ ആണ്. സോഷ്യൽ മീഡിയയിലൂടെ മികച്ച കഥാപാത്രങ്ങളെ അവതരിച്ച് ശ്രദ്ധേയരായ അജോ സാമുവേൽ, അർച്ചിത അനീഷ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ കാലഘട്ടത്തിലെ കമിതാക്കളുടെ ഇഷ്ടാനുഷ്ടങ്ങളും, വിരഹവും, അപ്രത്യക്ഷ കണ്ടു മുട്ടലുകളും അവതരിപ്പിക്കുന്ന പകരം, കാലങ്ങളായി കടമായി കാത്ത് വച്ച ഒരു പകരം വീട്ടലിൻ്റെ കഥയും പറയുന്നു.കാലിക പ്രസക്തമായ വിഷയങ്ങളിലൂടെയാണ് പകരം പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുന്നത്. ട്രീ ബേർഡ്സ് എൻ്റർടെയിമെൻ്റിനുവേണ്ടി ജോൺ കെ.പോൾ രചന, സംവിധാനം നിർവ്വഹിക്കുന്ന…
Read Moreകോന്നി അരുവാപ്പുലത്തെ വാഴത്തോപ്പിലെ കോലത്തിന്റെ “കോലം “കണ്ടോ
konnivartha.com : കണ്ണ് തട്ടാതെ ഇരിക്കാന്‍ പണ്ട് സ്ഥാപിച്ചിരുന്ന കോലത്തിന്റെ രൂപം മാറി . തോക്കേന്തി നിൽക്കുന്ന സൈനികന്റെ രൂപവും ഹെൽമറ്റുമൊക്കെയായി പുതിയ കോലം . കോന്നി – കല്ലേലി റോഡിൽ അരുവാപ്പുലം സൊസൈറ്റിക്കു സമീപത്തെ വാഴത്തോട്ടത്തിലാണ് കൃഷിക്ക് കണ്ണുപെടാതിരിക്കാന്‍ ഉള്ള ഈ പുതിയ കോലം ശ്രദ്ധേയമായത് . വൈക്കോലും പാളയും മങ്കലവും കൊണ്ട് ഉണ്ടാക്കിയ കോലം ആയിരുന്നു നാടൊട്ടുക്ക് നമ്മള് കണ്ടത് . എന്നാല്‍ പുതിയ കോലം ഒരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍ . വകയാർ പതാലിൽ പുഷ്പവിലാസം ബാബു പി.രാജ് പാട്ടത്തിന് എടുത്ത സ്ഥലത്തെ കൃഷ്യ്ക്ക് കണ്ണ് തട്ടാതെ ഇരിക്കാന്‍ ആണ് പരിഷ്കാരിയായ കോലം സ്ഥാപിച്ചത് . ആരുടേയും നോട്ടം ഇതിലേക്ക് ആണ് ആദ്യം പതിയുന്നത് . കുടവയറില്ല, പാന്റ്സും ബെൽറ്റും ഷൂസും ഓവർകോട്ടും തലയിലൊരു ഹെൽമെറ്റും, പ്ലൈവുഡ് കൊണ്ട് നിർമിച്ച യന്ത്ര തോക്കും…
Read Moreകാഴ്ചയുടെ മഴക്കാലമൊരുക്കി ‘എൻ ഊര്’ മഴക്കാഴ്ച മേളയ്ക്ക് സമാപനമായി
konnivartha.com / വയനാട് : എൻ ഊര് ഗോത്ര പൈതൃക ഗ്രാമം പദ്ധതിയുടെ ഭാഗമായി രണ്ട് ദിവസമായി നീണ്ടു നിന്ന മഴക്കാഴ്ച മഴക്കാല ഗോത്രപാരമ്പര്യ ഉൽപന്ന പ്രദർശന വിപണന ഭക്ഷ്യകലാ മേള സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ.ടി സിദ്ധിഖ് എം.എൽ.എ നിർവഹിച്ചു.വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷനായി. മഴക്കാഴ്ച മേളയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അഡ്വ.ടി സിദ്ധിഖ് എം.എൽ എ നിർവ്വഹിച്ചു.എൻ ഊര് ആസ്പിരേഷൻ ഡിസ്ട്രിക്റ്റ് വയനാട് പരിശീലകർക്കുള്ള സർട്ടിഫിക്കറ്റ്, മൊമന്റോ എന്നിവയുടെ വിതരണവും ചടങ്ങിൽ നടന്നു. മഴക്കാലം ഗോത്ര സമൂഹത്തോടൊപ്പം അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മഴക്കാഴ്ച ഒരുക്കിയത്.ഗോത്ര മരുന്ന് പാരമ്പര്യത്തെ കാഴ്ചക്കാർക്ക് പരിചയപ്പെടുന്നുന്നുണ്ട് എൻ ഊരിൽ .മേപ്പാടി സ്വദേശി കൃഷ്ണൻ വൈദ്യരുടെ നേതൃത്വത്തിലാണ് വംശീയ വൈദ്യ ചികിത്സ ക്യാമ്പ് നടക്കുന്നത്. ആദിവാസി മരുന്നുകളാണ് ഇവിടെയുള്ളത്. താരൻ മുടി കൊഴിച്ചൽ എന്നിവയ്ക്കുള്ള…
Read Moreപ്രൊഫ. കെ.വി. തമ്പി അനുസ്മരണവും മാദ്ധ്യമപ്രവർത്തകൻ സാം ചെമ്പകത്തിലിനെ ആദരിക്കലും നടത്തി
konnivartha.com / പത്തനംതിട്ട : പ്രശസ്ത അദ്ധ്യാപകനും, സാഹിത്യക്കാരനും , നടനും,പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ കെ.വി തമ്പിയുടെ ഒൻപതാമത് അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദ വേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തിൽ നടന്നു. സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി.തമ്പിയുടെ ഓർമ്മകളുമായി സാഹിത്യ, മാദ്ധ്യമ, സുഹൃത്ത് മേഖലയിലെയും പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രതിഭാ ശേഷിയുണ്ടായിട്ടും അവഗണിക്കപ്പെട്ടവർ സമൂഹത്തിലുണ്ടെന്നും തമ്പിമാഷിനെ പ്പോലെയുള്ളവർ അതിന് ഉദാഹരണമാണ്. ഇതോടനുബന്ധിച്ച് മികച്ച പത്രപ്രവർത്തകനുള്ള ഒന്നാമത്തെ അവാർഡ് കേരള കൗമുദി കൊല്ലം സ്പെഷ്യൽ കറസ്പോണ്ടൻ്റ് സാം ചെമ്പകത്തിലിന് ദി ന്യൂ ഇന്ത്യൻ ഏക്സ്പ്രസ് മുൻ സീനിയർ ജേർണലിസ്റ്റ് ഏ..ജെ ഫിലിപ്പ് നൽകി.പത്തനംതിട്ട പ്രസ് ക്ലബ് നിയുക്ത ജില്ല പ്രസിഡൻ്റ് സജിത് പരമേശ്വരൻ പ്രൊഫ. കെ.വി തമ്പി അനുസ്മരണം നടത്തി. ചെയർമാൻ എ. ഗോകുലേന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ…
Read More