ഷിബു ബേബി ജോണിന്‍റെ സിനിമയില്‍ നായകനായി മോഹന്‍ലാല്‍ എത്തുന്നു

Spread the love

 

ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണിന്‍റെ പുതിയ സിനിമാ നിര്‍മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവില്‍ നടന്‍ മോഹന്‍ലാലും ഒന്നിക്കുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. മൂന്നര പതിറ്റാണ്ടിന്‍റെ സ്‌നേഹബന്ധമാണ് ഷിബു ബേബി ജോണുമായിട്ട്. യുവ സംവിധായകനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായിട്ടാണ് താന്‍ എത്തുകയെന്നും മോഹന്‍ലാല്‍ അറിയിച്ചു.

Mohanlal

ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിൻ്റെ സ്നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിൻ്റെ പുതിയ സിനിമ നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോൻ്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്സ് ലാബും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി ഞാൻ എത്തുകയാണ്. യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിൻ്റെ റാം എന്ന ചിത്രം പൂർത്തിയായതിനുശേഷം ഇതിൽ പങ്കുചേരും. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്..

error: Content is protected !!