സമകാലിക ലോകത്ത് എഴുത്തിന്‍റെ ഇടങ്ങൾ കൂടുതലായി തുറന്നുവരുന്നത്‌ സാധ്യതകളാണ് : മധുപാൽ

Spread the love

 

konnivartha.com : സിനിമ സാഹിത്യം എന്നിവയുടെ പാരസ്പര്യം നിലനിന്നിരുന്ന മുൻകാലങ്ങളിൽ പ്രശസ്ത കൃതികളിൽനിന്ന് ജനിച്ച ചലച്ചിത്രാഖ്യാനങ്ങൾ ഒരു പരിധിവരെ മലയാളിയുടെ സംവേദനത്തെ സാഹിത്യത്തിലേക്ക് അടുപ്പിച്ചിരുന്നതായി കഥാകാരനും നടനും സംവിധായകനുമായ കെ മധുപാൽ അഭിപ്രായപ്പെട്ടു .

സമകാലിക ലോകത്ത് എഴുത്തിന്റെ ഇടങ്ങൾ കൂടുതലായി തുറന്നുവരുന്നത് ഒരു സാധ്യതയാണെങ്കിലും സാഹിത്യത്തിന് ഒരു എഡിറ്റർ ഉണ്ടാകുന്നത് നല്ലതാണെന്നും മധുപാൽ പറഞ്ഞു .

മലയാളസര്‍വകലാശാലയിലെ എം . എ . ക്രിയേറ്റീവ് റൈറ്റിങ് വിദ്യാർത്ഥി ജിനു എഴുതിയ അഞ്ചാമത് പുസ്തകമായ “മണ്ണാങ്കട്ട കരീല ” എന്ന കവിതാസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കഥാകൃത്ത് കെ . പി . രാമനുണ്ണിക്ക് നൽകി പ്രകാശനം ചെയ്ത ചടങ്ങിൽ എഴുത്തുകാരായ ഡോ . അശോക് ഡിക്രൂസ് , ഡോ. സി. ഗണേഷ്, കവി ഡോ. രോഷ്നി സ്വപ്ന, ഡോ. അൻവർ അബ്ദുള്ള എന്നിവർ പ്രസംഗിച്ചു .

error: Content is protected !!