ഡോ.എം .എസ്. സുനിലിന്‍റെ വിദ്യാകിരൺ പദ്ധതി ഉദ്ഘാടനം ചെയ്തു

  പത്തനംതിട്ട :സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ നടപ്പിലാക്കിവരുന്ന സാമൂഹിക സുരക്ഷ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 8 ജില്ലകളിലായി നിർമ്മിച്ചു കൊടുത്ത സ്നേഹ ഭവനങ്ങളിലെ വിദ്യാർത്ഥികൾക്കായി വിദ്യാകിരൺ പദ്ധതി പത്തനംതിട്ട ടൗൺ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഡോ.എം .എസ്. സുനിൽ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ മാസവും ദുബായ് ദിശയുടെ സഹായത്താൽ ഏറ്റവും അർഹരായ 100 കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകൾ നൽകുകയും ചെയ്തു . വിദ്യാർഥികൾക്ക് പഠന ഉപകരണങ്ങളും കുടകളും നൽകി .സ്നേഹ ഭവനങ്ങളിലെ പത്താം ക്ലാസിലും പ്ലസ് ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും ഫുൾ എ പ്ലസ് കിട്ടിയ രണ്ട് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുകയും ചെയ്തു. കെ .പി. ജയലാൽ, ആര്യ .സി .എൻ .ജിബി മാത്യു എന്നിവർ സംസാരിച്ചു

Read More

ഡോ.എം .എസ്. സുനിലിന്റെ 286 -മത് സ്നേഹഭവനം പാഞ്ചാലി കുഞ്ചന്റെ കുടുംബത്തിന്

konnivartha.com: സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന ഭവനരഹിതർക്ക് പണിത് നൽകുന്ന 286 മത് സ്നേഹ ഭവനം വിദേശ മലയാളിയായ സുനിലിന്റെയും ബിനുവിന്റെയും സഹായത്താൽ അവരുടെ മകനായ അജയ് സുനിലിന്റെ ജന്മദിന സമ്മാനമായി തിരുവില്വാമല ചീരക്കുഴി പൊരുതിക്കോട് ഭഗവത്തും പറമ്പ് വീട്ടിൽ പാഞ്ചാലി കുഞ്ചനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ചലച്ചിത്ര സംവിധായകനും നടനുമായ ലാൽ ജോസ് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായ ഒരു ഭവനം പൂർത്തീകരിക്കാൻ കഴിയാതെ ചോർന്നൊലിക്കുന്ന കുടിലിലായിരുന്നു വൃദ്ധരായ പാഞ്ചാലിയും കുഞ്ചനും മകൻ രാമചന്ദ്രനും ഗർഭിണിയായ ഭാര്യയും താമസിച്ചിരുന്നത്. രാമചന്ദ്രന്റെ തുച്ഛമായ വരുമാനം വൃദ്ധരായ മാതാപിതാക്കളുടെ ചികിത്സക്കും ഭാര്യയുടെ ചികിത്സക്കും വീട്ടുചിലവുകൾക്കും തികയാതെ ദുരിതമനുഭവിക്കുകയായിരുന്നു പ്രസ്തുത കുടുംബം. ഇവരുടെ അവസ്ഥ ബ്ലോക്ക് ഓഫീസറായ അംബി രാജ് ടീച്ചറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കി ടീച്ചർ ഇവർക്ക്…

Read More

തമിഴ് മ്യൂസിക്ക് വീഡിയോ “ലൈഫ് ഓഫ് മെന്റെ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

  konnivartha.com/എറണാകുളം: എൻ ബി പ്രൊഡക്ഷൻസിന്‍റെ ബാനറിൽനബിൻ നജീബ് നിര്‍മ്മിച്ച്‌ വിഷ്ണു രാംദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് മ്യൂസിക്ക് വീഡിയോ ആണ് “ലൈഫ് ഓഫ് മെൻ”. ഇതിന്‍റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. തികച്ചും വ്യത്യസ്തമായ രീതിയിൽ ആണ് ടൈറ്റിൽ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. അനന്തകൃഷ്ണ, അനീഷ് നിലക്കാമുക്ക്, നബിൻ നജീബ്, പ്രദീപ് ചന്ദ്രൻ, ജിജിത്ത്, അരുൺ, ഷബീർ കുളമുട്ടം, ശരത്ത് എന്നിവരാണ് ഈ മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. എഡിറ്റിംഗ്- ജിനു സോമശേഖരൻ, ഛായാഗ്രഹണം- വിനീഷ് വി മേക്ക്, മ്യൂസിക്ക് പ്രൊഡക്ഷൻ- നിക്സൺ ജോയ്, ക്രിയേറ്റീവ് കോൺട്രിബ്യുഷൻ- ഫാസിൽ വി സുബൈർ, പ്രോജക്റ്റ് ഡിസൈനർ- ആനന്ദ് കൊച്ചു വിഷ്ണു, ക്രിയേറ്റിവ് ഹെഡ്- അഭിജിത് ഉദയകുമാർ, ഗാനരചന & സംഗീതം- ശ്യാം പ്രസാദ് & വിജയ് സഞ്ചിത്ത്, സിംഗർ- രാഹുൽ രാജീവ്, സ്റ്റുഡിയോ- സ്ട്രിങ്‌സ് സൗണ്ട് ഹബ്…

Read More

അടൂര്‍ – കാന്തല്ലൂര്‍ പുതിയ ബസ് സര്‍വീസ് അനുവദിച്ചു

  konnivartha.com: അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് അടൂര്‍ നിന്നും കാന്തല്ലൂരിലേക്ക് പുതിയ ബസ് സര്‍വീസ് അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. മൂന്നാര്‍ വഴി കാന്തല്ലൂരിലേക്ക് നോണ്‍ എസി സൂപ്പര്‍ഫാസ്റ്റ് ആണ് അടൂരിനായി അനുവദിച്ചത്. തട്ട, പത്തനംതിട്ട, എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ, അടിമാലി, മൂന്നാര്‍, മറയൂര്‍ വഴിയാണ് ഈ സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.   ഉച്ചയ്ക്ക് 12.30ന് അടൂരില്‍ നിന്നും പുറപ്പെടുന്ന ഈ സര്‍വീസ് എട്ടു മണിക്കൂര്‍ 45 മിനിറ്റ് റണ്ണിംഗ് ടൈം എടുത്ത് രാത്രി 9.15 ന് കാന്തല്ലൂരില്‍ എത്തും. കാന്തല്ലൂരില്‍ നിന്നും രാവിലെ ഏഴിന് പുറപ്പെട്ടു വൈകുന്നേരം 3.45 ന്് അടൂരില്‍ തിരിച്ചെത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. ദേശീയ ടൂറിസം ഭൂപടത്തില്‍ ഇതിനകം ശ്രദ്ധേയമായി മാറിക്കഴിഞ്ഞ ജൈവവൈവിധ്യ മേഖലയായ കാന്തല്ലൂരിലേക്കുള്ള സര്‍വീസ് വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. ഈ സര്‍വീസ് ഉടന്‍ ഫ്ളാഗ് ഓഫ്…

Read More

ചിറക് പദ്ധതി അഞ്ചാം വര്‍ഷത്തിലേക്ക്

  konnivartha.com: കരുണയും നന്മയും നിറഞ്ഞ പ്രിയപ്പെട്ടവരുടെ സഹായത്തോടെ കോന്നി അട്ടച്ചാക്കല്‍ ഗോള്‍ഡന്‍ ബോയിസ് ചാരിറ്റബിള്‍ സംഘം  നടത്തിവരുന്ന ചിറക് പദ്ധതി അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.   നമ്മുടെ ചുറ്റുപ്പാടമുള്ള പഠിക്കാന്‍ മിടുക്കരായ സാബത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് മികച്ച പഠനം ലഭ്യമാക്കുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതിയാണ് ചിറക്.അഞ്ചുവര്‍ഷത്തിനുള്ളില്‍ അമ്പത് കുട്ടികളെയാണ് ചിറകുയര്‍ത്തി അറിവിന്റെ ആകാശത്തേക്ക് നയിച്ചത്.ഈ വർഷവും പദ്ധതിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അധ്വാനത്തിന്റെ ഒരു പങ്ക് കുട്ടികൾക്കായി മാറ്റിവെക്കാം ഒരു അധ്യായന വർഷത്തിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചെലവഴിക്കേണ്ട പി ടി എ ഫണ്ട് കമ്പ്യൂട്ടർ ഫീസ് ട്യൂഷൻ ഫീ, പഠനയാത്രകൾ വിനോദയാത്രകൾ നോട്ട് ബുക്ക് ബാഗ് ടിഫിൻ ബോക്സ് കുട ഇവയെല്ലാം കുട്ടികൾക്ക് നൽകുകയും വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന…

Read More

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA)പത്തനംതിട്ട ജില്ലാ ഭാരവാഹികൾ

  konnivartha.com/ പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്‍റെ ( JMA ) നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു സംസ്ഥാന വൈസ് പ്രസിഡണ്ട് അറുമുഖൻപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ഭാരവാഹികളായി വർഗീസ് മുട്ടം (പ്രസിഡണ്ട്, എല്‍സ ന്യൂസ്‌ ഡോട്ട് കോം ), ബാബു വെമ്മേലി (സെക്രട്ടറി,പമ്പ വിഷന്‍ ഡോട്ട് കോം  ), ജിബു ഇലവുംതിട്ട (ട്രഷറർ, പത്തനംതിട്ട മീഡിയ ഡോട്ട് കോം ), കൈലാസ് കലഞ്ഞൂർ (ജില്ലാ കോർഡിനേറ്റർ.കോന്നി വാര്‍ത്ത‍ ഡോട്ട് കോം ) എന്നിവരെ തിരഞ്ഞെടുത്തു . യോഗത്തിൽ നവമാധ്യമപ്രസ്ഥാനങ്ങൾ ലഹരി വിമുക്ത കേരളം എന്ന ശീർഷകം ഉൾക്കൊണ്ട് പ്രവർത്തിക്കാന്‍ സാധിക്കട്ടെ എന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി ഷിബു കൂട്ടുംവാതുക്കല്‍ പറഞ്ഞു.സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി . കൈലാസ്…

Read More

അരങ്ങ് 2023 : വള്ളിക്കോട് സിഡിഎസിന് ഓവറോള്‍ കിരീടം

  കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച അരങ്ങ് 2023 താലൂക്ക് തല കലാ മത്സരത്തില്‍ വള്ളിക്കോട് സിഡിഎസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്ന് സ്റ്റേജുകളിലായി നടന്ന വിവിധ മത്സരങ്ങളില്‍ വള്ളിക്കോട് സിഡിഎസിന് പതിനൊന്ന് ഒന്നാം സ്ഥാനവും, ആറ് രണ്ടാം സ്ഥാനവും, നാല് മൂന്നാം സ്ഥാനവും ലഭിച്ചു. 90 പോയിന്റുകളോടെ ഒന്നാം സ്ഥാനത്ത് എത്തിയ വള്ളിക്കോട് സിഡിഎസിന് ഓവറോള്‍ ട്രോഫി ലഭിച്ചു.

Read More

പ്രായിക്കര പാപ്പാന് ശേഷം വീണ്ടും ആനക്കഥ “കുങ്കിപ്പട”യുമായി ടി.എസ്.സുരേഷ് ബാബു

  konnivartha.com: മലയാള സിനിമയിൽ പ്രായിക്കര പാപ്പാൻ എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച ആനക്കഥ അവതരിപ്പിച്ച ടി.എസ്.സുരേഷ് ബാബു, വീണ്ടും മികച്ചൊരു ആനക്കഥയുമായി എത്തുന്നു. കുങ്കിപ്പട എന്ന് പേരിട്ട ഈ ചിത്രം, ഓയാസിസ് പ്രൊഡക്ഷൻസിനു വേണ്ടി ഷാജഹാൻ ഒയാസിസ് നിർമ്മിക്കുന്നു. ലൂയിസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഷാബു ഉസ്മാൻ ആണ് ചിത്രത്തിന്‍റെ രചന നിർവ്വഹിക്കുന്നത്. കാട്ടാനയായ അരിക്കൊമ്പന്‍റെയും , കുങ്കി ആനകളുടെയും വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്ന കാലത്താണ് സുരേഷ് ബാബു, ആനക്കഥയായ കുങ്കിപ്പടയുമായി എത്തുന്നത്. കുങ്കിയാനകളിൽ കേമനായ കോന്നി സുരേന്ദ്രന്‍റെ നാട്ടുകാരനായ, സംവിധായകൻ ഷാബു ഉസ്മാനാണ് കുങ്കിപ്പടയുടെ രചന നിർവ്വഹിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രായിക്കര പാപ്പാൻ ചിത്രീകരിച്ച കോന്നിയാണ് കുങ്കിപ്പടയുടെ പ്രധാന ലൊക്കേഷൻ. ഓയാസീസ് പ്രൊഡക്ഷൻസിനു വേണ്ടി ഷാജഹാൻ ഓയാസീസ് നിർമ്മിക്കുന്ന കുങ്കിപ്പട ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്നു. രചന – ഷാബു ഉസ്മാൻ ,പി.ആർ.ഒ-…

Read More

പ്രായിക്കര പാപ്പാന് ശേഷം കോന്നിയില്‍ വീണ്ടും ആനക്കഥയുടെ ഷൂട്ടിംഗ് നടക്കും

  konnivartha.com : 1995 ല്‍ കോന്നിയില്‍ വെച്ച് പൂര്‍ണ്ണമായും ചിത്രീകരിച്ച “പ്രായിക്കര പാപ്പാന്‍”‌ എന്ന ആനയുമായി ബന്ധപെട്ട സിനിമയ്ക്ക് ശേഷം അതേ സംവിധായകനായ റ്റി എസ് സുരേഷ് ബാബു പുതിയ സിനിമയുമായി എത്തുന്നു . “കുങ്കിപ്പട ” എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം കോന്നി ,മറയൂര്‍ ,വാഗമണ്‍ എന്നിവിടെയാണ്‌ ചിത്രീകരണം എന്ന് അറിയുന്നു . ആനയുമായി ബന്ധപെട്ട കഥയാണ്‌ “കുങ്കിപ്പട ” . കോന്നി സുരേന്ദ്രന്‍ എന്ന കുങ്കി ആനയുടെയും കൂടെയുള്ള കുങ്കി ആനകളുടെയും അരിക്കൊമ്പന്‍ ആനയുടെയും വാര്‍ത്തകള്‍ ദിനമെന്നോണം വാര്‍ത്തകളില്‍ നിറയുന്ന സാഹചര്യത്തിലാണ് റ്റി എസ് സുരേഷ് ബാബു തന്‍റെ “കുങ്കിപ്പട “യുമായി കോന്നിയില്‍ എത്തുന്നത്‌ . 1995 ല്‍ കോന്നി ആനക്കൂട് മുഖ്യ കേന്ദ്രമാക്കിയായിരുന്നു റ്റി എസ് സുരേഷ് ബാബു പ്രായിക്കര പാപ്പാന്‍‌ എന്ന സിനിമ സംവിധാനം ചെയ്തത് . കോന്നിയിലെയും പരിസര…

Read More

എന്റെ കേരളം മേള :പത്തനംതിട്ട /വാര്‍ത്തകള്‍ /ചിത്രങ്ങള്‍ (17/05/2023)

എന്റെ കേരളം മേള (മേയ് 18) പത്തനംതിട്ടയില്‍ സമാപിക്കും സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഏഴു ദിവസം നീണ്ട പ്രദര്‍ശന വിപണന സാംസ്‌കാരിക മേളയായ എന്റെ കേരളം (മേയ് 18) സമാപിക്കും.  വൈകുന്നേരം നാലിന് സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍,  ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്തനംതിട്ട ജില്ല കണ്ട…

Read More