പ്രായിക്കര പാപ്പാന് ശേഷം കോന്നിയില്‍ വീണ്ടും ആനക്കഥയുടെ ഷൂട്ടിംഗ് നടക്കും

 

konnivartha.com : 1995 ല്‍ കോന്നിയില്‍ വെച്ച് പൂര്‍ണ്ണമായും ചിത്രീകരിച്ച “പ്രായിക്കര പാപ്പാന്‍”‌ എന്ന ആനയുമായി ബന്ധപെട്ട സിനിമയ്ക്ക് ശേഷം അതേ സംവിധായകനായ റ്റി എസ് സുരേഷ് ബാബു പുതിയ സിനിമയുമായി എത്തുന്നു . “കുങ്കിപ്പട ” എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം കോന്നി ,മറയൂര്‍ ,വാഗമണ്‍ എന്നിവിടെയാണ്‌ ചിത്രീകരണം എന്ന് അറിയുന്നു .

ആനയുമായി ബന്ധപെട്ട കഥയാണ്‌ “കുങ്കിപ്പട ” . കോന്നി സുരേന്ദ്രന്‍ എന്ന കുങ്കി ആനയുടെയും കൂടെയുള്ള കുങ്കി ആനകളുടെയും അരിക്കൊമ്പന്‍ ആനയുടെയും വാര്‍ത്തകള്‍ ദിനമെന്നോണം വാര്‍ത്തകളില്‍ നിറയുന്ന സാഹചര്യത്തിലാണ് റ്റി എസ് സുരേഷ് ബാബു തന്‍റെ “കുങ്കിപ്പട “യുമായി കോന്നിയില്‍ എത്തുന്നത്‌ .

1995 ല്‍ കോന്നി ആനക്കൂട് മുഖ്യ കേന്ദ്രമാക്കിയായിരുന്നു റ്റി എസ് സുരേഷ് ബാബു പ്രായിക്കര പാപ്പാന്‍‌ എന്ന സിനിമ സംവിധാനം ചെയ്തത് . കോന്നിയിലെയും പരിസര പ്രദേശങ്ങളിലെയും നയന മനോഹര ദൃശ്യങ്ങള്‍ അഭ്ര പാളികളില്‍ ഇന്നും തിളങ്ങി നില്‍ക്കുന്നു . മുരളി , ജഗദീഷ് മധു ,ഗണേഷ് കുമാര്‍ ,സുകുമാരന്‍ , പപ്പു , മാമ്മുക്കോയ,ഇന്ദ്രന്‍സ് , ചിപ്പി , ചിത്ര , ഗീത തുടങ്ങിയ വലിയൊരു താര നിര അണി നിരന്ന ചിത്രമായിരുന്നു “പ്രായിക്കര പാപ്പാന്‍‌ “.മാതാപിതാക്കളെ കൊലപ്പെടുത്തിയ ക്രിമിനൽ നേതാവായ തെക്കനോട് പ്രതികാരം ചെയ്യാൻ പാപ്പാനായ അച്യുതൻ തീരുമാനിക്കുന്നു. എന്നാൽ തന്റെ യാത്രയിൽ അദ്ദേഹത്തിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുന്നു ഇതായിരുന്നു മൂല കഥ .

ആനയെ വാരിക്കുഴിയില്‍ വീഴ്ത്തി കോന്നി ആനകൂട്ടില്‍ എത്തിച്ചു ചട്ടം പഠിപ്പിക്കുന്ന രംഗം മനോഹരമായി ചിത്രീകരിച്ചിരുന്നു . മലയാളത്തിൻ്റെ വെള്ളിത്തിരയിൽ ആനയുടെ തലയെടുപ്പു പോലെ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ് പ്രായിക്കര പാപ്പാൻ. 1995 ൽ ടി.എസ്. സുരേഷ് ബാബുവിൻ്റെ തിരക്കഥയിൽ മുരളി ശക്തമായ നായകവേഷം അവതരിപ്പിച്ച സിനിമയായിരുന്നു അത്. ഒറ്റയാനെ പോലും തളയ്ക്കുന്ന അച്യുതൻ പാപ്പാനായിട്ടാണ് മുരളി ചിത്രത്തിൽ എത്തുന്നത്. മുരളിയുടെ കരിയറിലും ഏറെ ശ്രദ്ധേയമായിരുന്നു പ്രായിക്കര പാപ്പാൻ. അരിക്കൊമ്പനെ തളയ്ക്കുന്ന സംഭവത്തിനു സമാനമായി വാരിക്കുഴിയിൽ വീണ ഒറ്റയാനെ വാരിക്കുഴിയിൽ നിന്നും കൂട്ടിലെത്തിക്കാനും മെരുക്കിയെടുക്കാനുമായി ആനപ്പന്തിയിലെത്തുന്ന കഥാപാത്രമായിരുന്നു പ്രായിക്കര പാപ്പാനും.

പിന്നീട് പൂര്‍ണമായും ആനക്കഥകള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല . മാളികപ്പുറം സിനിമയ്ക്ക് ശേഷം കോന്നിയില്‍ ചിത്രീകരിക്കുന്ന അടുത്ത സിനിമയാണ് “കുങ്കിപ്പട “. നാളെ ( 21 /05/2023)വൈകിട്ട് അഞ്ചു മണിക്ക് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ നിര്‍മ്മാണ കമ്പനി പരസ്യപ്പെടുത്തും എന്ന് അറിയുന്നു .

കോന്നിയില്‍ വീണ്ടും ആനയുമായി ബന്ധപ്പെട്ട സിനിമ ചിത്രീകരണം നടക്കുന്ന വിവരം “കോന്നി വാര്‍ത്ത ഡോട്ട് കോം ” വായനക്കാരെ അറിയിക്കുന്നു .കൂടുതല്‍ വിവരങ്ങള്‍ നാളെ വൈകിട്ട് പ്രസിദ്ധീകരിക്കും

Konnivartha. Com :After Praikkara Papan, TS Suresh Babu returns with an elephant story. The brand new movie Kunkipada is being produced by Shahjahan Oasis for Oasis Productions. Konni, shot by Praikkara Papan, is the primary location of Kunkipada.

Directed by Suresh Babu, the movie is written by director Shabu Usman. The capturing of the movie will begin quickly. PRO- Aymanam Sajan.

error: Content is protected !!