പ്രായിക്കര പാപ്പാന് ശേഷം വീണ്ടും ആനക്കഥ “കുങ്കിപ്പട”യുമായി ടി.എസ്.സുരേഷ് ബാബു

 

konnivartha.com: മലയാള സിനിമയിൽ പ്രായിക്കര പാപ്പാൻ എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച ആനക്കഥ അവതരിപ്പിച്ച ടി.എസ്.സുരേഷ് ബാബു, വീണ്ടും മികച്ചൊരു ആനക്കഥയുമായി എത്തുന്നു. കുങ്കിപ്പട എന്ന് പേരിട്ട ഈ ചിത്രം, ഓയാസിസ് പ്രൊഡക്ഷൻസിനു വേണ്ടി ഷാജഹാൻ ഒയാസിസ് നിർമ്മിക്കുന്നു. ലൂയിസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഷാബു ഉസ്മാൻ ആണ് ചിത്രത്തിന്‍റെ രചന നിർവ്വഹിക്കുന്നത്.

കാട്ടാനയായ അരിക്കൊമ്പന്‍റെയും , കുങ്കി ആനകളുടെയും വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്ന കാലത്താണ് സുരേഷ് ബാബു, ആനക്കഥയായ കുങ്കിപ്പടയുമായി എത്തുന്നത്. കുങ്കിയാനകളിൽ കേമനായ കോന്നി സുരേന്ദ്രന്‍റെ നാട്ടുകാരനായ, സംവിധായകൻ ഷാബു ഉസ്മാനാണ് കുങ്കിപ്പടയുടെ രചന നിർവ്വഹിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രായിക്കര പാപ്പാൻ ചിത്രീകരിച്ച കോന്നിയാണ് കുങ്കിപ്പടയുടെ പ്രധാന ലൊക്കേഷൻ.

ഓയാസീസ് പ്രൊഡക്ഷൻസിനു വേണ്ടി ഷാജഹാൻ ഓയാസീസ് നിർമ്മിക്കുന്ന കുങ്കിപ്പട ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്നു. രചന – ഷാബു ഉസ്മാൻ ,പി.ആർ.ഒ- അയ്മനം സാജൻ. മറ്റ് അണിയറ പ്രവർത്തകരെയും താരങ്ങളേയും, തീരുമാനിച്ചു വരുന്ന കുങ്കിപ്പട ഉടൻ ചിത്രീകരണം തുടങ്ങും.

Konnivartha. Com :After Praikkara Papan, TS Suresh Babu returns with an elephant story. The brand new movie Kunkipada is being produced by Shahjahan Oasis for Oasis Productions. Konni, shot by Praikkara Papan, is the primary location of Kunkipada.

Directed by Suresh Babu, the movie is written by director Shabu Usman. The capturing of the movie will begin quickly. PRO- Aymanam Sajan.

error: Content is protected !!