അഞ്ചാമത് ശ്രീ നാരായണ കൺവെൻഷന്‍ :അമേരിക്കയില്‍ ജൂലൈ 11 മുതല്‍

  konnivartha.com:   2014 മുതൽ ഫിലാഡൽഫിയ , ഹ്യൂസ്റ്റൺ, ന്യൂ യോർക്ക് , വാഷിങ്ടൺ എന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീ നാരായണ ദേശീയ കൺവെൻഷന്റെ അഞ്ചാമത്തെ സമ്മേളനത്തിന് July 11 -14 തീയ്യതികളിൽ Hilton Stamford Hotel , Connecticut ൽ വേദിയൊരുങ്ങുകയാണ് .സന്യാസ ശ്രേഷ്ഠന്മാരും ,ദാർശനിക പ്രതിഭകളും നേതൃത്വം നൽകുന്ന പ്രഭാഷണങ്ങളും ചർച്ചകളും , വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. Brahmasree Sachidhananda Swamikal – President-Sivagiri Dharma Sangham , Swami Mukthananda Yati – Discipline of Nitya Chaithanya Yati , Director – School of Vedanda , Sree Shaukath Sahajotsu – Discipline of Nitya Chaithanya Yati , Writer & Orator ) തുടങ്ങിയവർ പങ്കെടുക്കുന്നു. ഡോ: കലാമണ്ഡലം ധനുഷാ സന്യാൽ നേതൃത്വം…

Read More

നമഹ വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

  എഡ്മിന്റൻ : ആൽബെർട്ട മലയാളി ഹിന്ദു അസോസിയേഷൻ (നമഹ) വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു . എഡ്മിന്റൻ മെഡോസ് എം.എൽ .എ, ജസ്‌വീർ ഡിയോൾ നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം ചെയ്തു. ക്രിസ്റ്റീന ഗ്രേ ( മിൽവുഡ് എം.എൽ. എ), സാംസ്‌കാരിക സാമൂഹ്യ രംഗത്തെ മാറിയ സപ്പേട്ട ,  ഗോമതി ബുറാഡാ,  ലോറ (ആൽബെർട്ട യൂണിവേഴ്സിറ്റി),  ബിനോജ് കുറുവായിൽ എന്നിവർ പ്രസ്തുത വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. നമഹ പ്രസിഡന്റ് രവി മാങ്ങാട്ടിന്റെ അദ്യക്ഷതയിൽ നടന്ന സെമിനാറിന് , നമഹ സെക്രട്ടറി അജയ് പിള്ള നന്ദി പ്രകടിപ്പിച്ചു. കുമാരി നീതു ഡാക്സ്, കുമാരി വിസ്മയ എന്നിവർ എം.സി ആയിരുന്ന ചടങ്ങിന് സിദ്ധാർഥ് ലാൽ , വിപിൻ കുമാർ , പ്രജീഷ് എന്നിവർ നേതൃത്വം നൽകി. വാർത്ത : ജോസഫ് ജോൺ കാൽഗറി .

Read More

മാപ്പിള സംസ്കാര ചിത്രീകരണം എന്ന വിഷയത്തില്‍ റിസർച്ച് ഫെല്ലോഷിപ്പ് നേടി

  konnivartha.com: നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ (എൻഎഫ്ഡിസി – എൻഎഫ്എഐ) പൂനെയിൽ നിന്നും ” മലയാള സിനിമയിലെ മാപ്പിളപ്പാട്ടുകളിലൂടെയുള്ള മാപ്പിള സംസ്കാര ചിത്രീകരണം ( 1950 – 2020 ) ” എന്ന വിഷയത്തിൽ ഗോപകുമാർ പൂക്കോട്ടൂർ റിസർച്ച് ഫെല്ലോഷിപ്പ് കരസ്ഥമാക്കി . സാവിത്രി ഫുലെ പുനെ യൂണിവേഴ്സിറ്റി- കമ്മ്യൂണിക്കേഷൻ & ജേർണലിസം ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ. മാധവി റെഡ്ഡിയുടെ കീഴിലായിരുന്നു ഗവേഷണം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തിരുനൽവേലി ഫീൽഡ് പബ്ലിസിറ്റി ഓഫീസറാണ്.മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ്.

Read More

കെ സി സി കോന്നി സോണിന്‍റെ അഭിമുഖ്യത്തിൽ നോമ്പ് പ്രാർത്ഥന നടത്തി

  konnivartha.com/ പത്തനംതിട്ട : കെ സി സി കോന്നി സോണിന്‍റെ അഭിമുഖ്യത്തിൽ നോമ്പ് പ്രാർത്ഥന നടത്തി.കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോണിന്‍റെ പരിധിയിൽ ഉള്ള ഇടവകളിലെ വികാരിമാർ നോമ്പ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി . റവ ഡോ ജോർജ് മാത്യു വചന പ്രഘോഷണം നടത്തി. വിവിധ ഇടവകളിലെ അംഗങ്ങൾ താവളപ്പാറ ചിൽഡ്രൻസ് ഹോമിലേ അംഗങ്ങൾ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു ഫാദർ സിനോയ്, റവ.ജോമോൻ റവ. രാജീവ് ഡാനിയേൽ, റവ. ഷാജികെ ജോർജ്.റവ. സജു തോമസ് ശൂശ്രൂഷകൾക്കു നേതൃത്വം നൽകി.

Read More

സിനിമ പ്രവർത്തകർക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ

  konnivartha.com: മലയാള സിനിമയിൽ ആദ്യമായി സിനിമാ പ്രവർത്തകർക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ,തയ്യൽ മെഷിൻ, ലാപ്ടോപ്പ് എന്നിവ നൽകി.ഇന്ത്യൻ ഫിലിം മേക്കേഴ്സ് അസോസിയേഷൻ, സൈൻ എൻ ജി ഒ, നാഷണൽ എൻ ജി ഒ, ഒബ്റോൺമാൾ എന്നിവ സംയുക്തമായി, ഒബ്റോൺ മാളിൽ സംഘടിപ്പിച്ച പ്രോഗ്രാമിൻ്റെ ഉദ്ഘാടനം സൈൻ എൻ ജി ഒ ചെയർമാൻ എ.എൻ.രാധാകൃഷ്ണൻ നിർവ്വഹിച്ചു.തുടർന്ന് സിനിമാ പ്രവർത്തകർക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ,തയ്യൽ മെഷിൻ, ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്തു.നൂറ് കണക്കിന് സിനിമാപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ ഫിലിം മേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സുനിൽ അരവിന്ദ് അദ്ധ്യഷനായിരുന്ന ചടങ്ങിൽ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.സൈൻ സംസ്ഥാന സെക്രട്ടറി രൂപേഷ് മേനോൻ ,കെ .പി.വിനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read More

തിരക്കഥാകൃത്ത് നിസാം റാവുത്തർ അനുസ്മരണം നടന്നു

  konnivartha.com; പത്തനംതിട്ട സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരക്കഥാകൃത്ത് നിസാം റാവുത്തർ അനുസ്മരണം നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കടമ്മനിട്ട കരുണാകരൻ ഉദ്ഘാടനം ചെയ്തു.എല്ലാ വർഷവും മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തിന് നിസാം റാവുത്തറിൻ്റെ പേരിൽ പുരസ്കാരം നൽകും . സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. രാജേശ്വരൻ , അഡ്വ പി.സി ഹരി , കെ.സി.വർഗ്ഗീസ്, ജോജി ചേന്തിയത്ത്, എ. ഗോകുലേന്ദ്രൻ , പി. സക്കീർ ശാന്തി എന്നിവർ പ്രസംഗിച്ചു .

Read More

പോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികള്‍ക്ക്പുരസ്‌കാര വിതരണം നടത്തി

konnivartha.com: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയും സംയുക്തമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികള്‍ക്ക് എഡിഎം ജി സുരേഷ് ബാബു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.   ഞങ്ങളുടെ ദുരന്ത നിവാരണം എന്ന വിഷയത്തില്‍ നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തില്‍ കോഴഞ്ചേരി സെന്റ് മേരീസ് ജിഎച്ച്എസിലെ അഖില റേച്ചല്‍ തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം കല്ലേലി ജിജെഎംയുപി സ്‌കൂളിലെ ശ്രീയ ഷിജുവും മൂന്നാം സ്ഥാനം തിരുവല്ല എംജിഎംഎച്ച്എസ്എസിലെ ഹെലെന ആന്‍ ജേക്കബും സ്വന്തമാക്കി.    

Read More

“എന്‍റെ പൊന്നായിരവില്ലൻ” : ഭക്തി ഗാന ആൽബം മാർച്ച് 16 ന് പ്രകാശനം ചെയ്യും

  konnivartha.com: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കവിയും സാഹിത്യകാരനുമായ പങ്കജാക്ഷൻ അമൃത രചിച്ച “എന്‍റെ പൊന്നായിരവില്ലൻ” എന്ന ഭക്തി ഗാന ആൽബം മാർച്ച് 16 രാത്രി 7 ന് ‘ പത്തനംതിട്ട വെട്ടൂർ ശ്രീ ആയിരവില്ലൻ ക്ഷേത്രസന്നിധിയിൽ വച്ച് പ്രശസ്ത ഗായിക പാർവ്വതി ജഗീഷ് ദേശ ദേവന് സമർപ്പിക്കും കലാ സാംസ്കാരിക ആധ്യാത്മിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.പ്രമുഖ സംഗീതജ്ഞൻ പി ഡി സൈഗാൾ, സുമേഷ് അയിരൂർ, ജോയ് മാധവം എന്നിവർ ഈണമിട്ടിരിക്കുന്ന ഗാനങ്ങൾ സുമേഷ് അയിരൂർ , പാർവ്വതി ജഗീഷ് , രാജേഷ് ആർ മങ്കൊമ്പ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്.വെട്ടൂർ പടയണി ഗ്രാമം അവതരിപ്പിക്കുന്ന ആൽബത്തിന്‍റെ ഏകോപനം രാജേഷ് മേപ്പള്ളിൽ ആണ്.

Read More

പ്രമാടം നാലാം വാര്‍ഡില്‍ പച്ചക്കറി വികസന പദ്ധതിയുടെ ഉദ്ഘാടനം നടന്നു

  konnivartha.com: പ്രമാടം ഗ്രാമപഞ്ചായത്തില്‍ വാർഷിക പദ്ധതി 2023 -24 ല്‍ ഉള്‍പ്പെടുത്തി വെട്ടൂര്‍ നാലാം വാര്‍ഡില്‍ പച്ചക്കറി വികസന പദ്ധതികളുടെ ഭാഗമായി പച്ചക്കറി തൈകളുടെയും ഫൈബർ ചട്ടികളുടെയും വിതരണം നടന്നു.   വാർഡ് മെമ്പർ വി ശങ്കർ ഉദ്ഘാടനം ചെയ്തു.ആർ രാമാനന്ദൻ നായർ, മേഴ്സി ടീച്ചർ, ലൗലി രാജൻ,ഉഷാകുമാരി, മോഹനൻ, ബാബു,ശ്രീകുമാരി അമ്മ എന്നിവർ നേതൃത്വം നൽകി

Read More

ജിതേഷ്ജിയ്ക്ക് ‘ഡി. ലിറ്റ്’ ബഹുമതി നൽകി ആദരിച്ചു

  konnivartha.com/ചെന്നൈ : ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ തനതുകലാരൂപം ‘വരയരങ്ങിന്റെ’ ഉപജ്ഞാതാവ് ജിതേഷ്ജിയെ യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര തമിഴ് സർവ്വകലാശാല ( International Tamil University ) ഓണററി ‘ഡോക്ടർ ഓഫ് ലെറ്റേഴ്സ്’ ( ഡി ലിറ്റ് ) ബഹുമതി നൽകി ആദരിച്ചു. ചെന്നൈ എഗ്മൂറിൽ നടന്ന കോൺവോക്കേഷൻ ചടങ്ങിൽ തമിഴ്നാട് ഹൈക്കോടതി റിട്ടയർഡ് ജഡ്ജ് ജസ്റ്റിസ് എസ് കെ കൃഷ്ണൻ, ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി ചെയർമാൻ ഡോ എസ് പി പെരുമാൾജി, പ്രശസ്ത തമിഴ് സാഹിത്യകാരൻ ഡോ : രവി തമിഴ്ബാണൻ, തമിഴ് സാഹിത്യ അക്കാദമി കവിതാ പുരസ്‌കാരജേതാവ് ഡോ: അനിത കെ കൃഷ്ണമൂർത്തി, സെൽവി പവിത്ര തുടങ്ങിയവർ സന്നിഹിതരായിരുന്നു. അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം, ഗായകൻ ഗംഗൈ അമരൻ, താളവിദ്വാൻ ശിവമണി, പിന്നണി ഗായകരായ കെ എസ് ചിത്ര, മനോ…

Read More