konnivartha.com; മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല് ഓഫീസര് ഡോ എല് അനിതകുമാരി. കുടിവെള്ളം നന്നായി തിളപ്പിച്ച് ഉപയോഗിക്കുക. തണുത്തതും തുറന്നുവച്ചതുമായ ഭക്ഷണ സാധനങ്ങള് കഴിക്കരുത്.
ഭക്ഷണത്തിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിനു ശേഷവും കൈകള് വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. ശുദ്ധജല സ്രോതസുകള് കൃത്യമായ ഇടവേളകളില് ക്ലോറിനേറ്റ് ചെയ്യണം. മലമൂത്ര വിസര്ജനം കക്കൂസുകളില് മാത്രമാക്കുക. കുഞ്ഞുങ്ങളുടെ വിസര്ജ്യവും കക്കൂസുകളില് നിക്ഷേപിക്കുക.
പനി, ഓക്കാനം , ഛര്ദി, ശരീര വേദന , വയറുവേദന , മൂത്രത്തിനോ കണ്ണിനോ , ത്വക്കിനോ മഞ്ഞ നിറം എന്നിവയില് ഏതെങ്കിലും രോഗലക്ഷണങ്ങള് കണ്ടാല് തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആരോഗ്യപ്രവര്ത്തകരെയോ വിവരമറിയിക്കണം. രോഗലക്ഷണങ്ങള് കണ്ടാല് മൂന്നാഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്പര്ക്കം ഒഴിവാക്കി വിശ്രമിക്കണം. അശാസ്ത്രീയ ചികിത്സാ മാര്ഗം സ്വീകരിക്കരുത്.
