നമഹ വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

 

എഡ്മിന്റൻ : ആൽബെർട്ട മലയാളി ഹിന്ദു അസോസിയേഷൻ (നമഹ) വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു . എഡ്മിന്റൻ മെഡോസ് എം.എൽ .എ, ജസ്‌വീർ ഡിയോൾ നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം ചെയ്തു.

ക്രിസ്റ്റീന ഗ്രേ ( മിൽവുഡ് എം.എൽ. എ), സാംസ്‌കാരിക സാമൂഹ്യ രംഗത്തെ മാറിയ സപ്പേട്ട ,  ഗോമതി ബുറാഡാ,  ലോറ (ആൽബെർട്ട യൂണിവേഴ്സിറ്റി),  ബിനോജ് കുറുവായിൽ എന്നിവർ പ്രസ്തുത വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.

നമഹ പ്രസിഡന്റ് രവി മാങ്ങാട്ടിന്റെ അദ്യക്ഷതയിൽ നടന്ന സെമിനാറിന് , നമഹ സെക്രട്ടറി അജയ് പിള്ള നന്ദി പ്രകടിപ്പിച്ചു. കുമാരി നീതു ഡാക്സ്, കുമാരി വിസ്മയ എന്നിവർ എം.സി ആയിരുന്ന ചടങ്ങിന് സിദ്ധാർഥ് ലാൽ , വിപിൻ കുമാർ , പ്രജീഷ് എന്നിവർ നേതൃത്വം നൽകി.

വാർത്ത : ജോസഫ് ജോൺ കാൽഗറി .

error: Content is protected !!