സംസ്ഥാന സർക്കാർ വനിതാ ശാക്തീകരണം, പട്ടികജാതി/ പട്ടികവർഗ്ഗ ക്ഷേമം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് 2021-22 സാമ്പത്തിക വർഷത്തിൽ വനിതകളുടെ സംവിധാനത്തിൽ രണ്ട് ഫീച്ചർ ഫിലിമും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വ്യക്തികളുടെ സംവിധാനത്തിൽ രണ്ട് ഫീച്ചർ ഫിലിമും നിർമ്മിക്കുന്നു. കെ.എസ്.എഫ്.ഡി.സിക്കാണ് നിർമ്മാണ ചുമതല. സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ ജനുവരി 17ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് കെ.എസ്.എഫ്.ഡി.സിയിൽ പ്രൊപ്പോസൽ സമർപ്പിക്കണം. ഇതിനകം പ്രൊപ്പോസൽ സമർപ്പിച്ചവർ വീണ്ടും പ്രൊപ്പോസൽ നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: www.ksfdc.in.
Read Moreവിഭാഗം: Entertainment Diary
റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു
റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു ഹോസ്റ്റല്‍ അന്തരീക്ഷം വിദ്യാര്‍ഥികള്‍ക്ക് കരുത്ത് പകരും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പരസ്പരം പങ്കു വയ്ക്കാനും, ഒരുമിച്ച് വളരാനും, എന്തിനെയും ധൈര്യത്തോടെ നേരിടാന്‍ കരുത്ത് ആര്‍ജിക്കാനും ഹോസ്റ്റല്‍ അന്തരീക്ഷം വിദ്യാര്‍ഥികളെ സഹായിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സമഗ്രശിക്ഷ കേരളം പത്തനംതിട്ടയുടെ നേതൃത്വത്തില്‍ പെരുനാട് പഞ്ചായത്തില്‍ എംറ്റിഎം ബഥനി ഹോസ്പിറ്റല്‍ കെട്ടിടത്തില്‍ റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. സഹവര്‍ത്തിത്തത്തോടെ വിദ്യാര്‍ഥികള്‍ കഴിയുമ്പോള്‍ ഇവര്‍ക്കിടയില്‍ ധൈര്യവും ആത്മ വിശ്വാസവും ശക്തിപ്പെടും. സന്ദര്‍ഭങ്ങളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാമെന്ന് ഹോസ്റ്റല്‍ അന്തരീക്ഷത്തില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നതായും എംഎല്‍എ പറഞ്ഞു. 2019 ല്‍ തുലാപ്പള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ഹോസ്റ്റലാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. തുലാപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം…
Read Moreമഴയാത്ര എന്ന ഹ്രസ്വ ചിത്രം ഗ്രാമീണ കാഴ്ച മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു
മഴയുടെ സംഗീതത്തിലൂടെ കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലേക്കുള്ള തിരിഞ്ഞു നടത്തമാണ് മഴയാത്ര : അഡ്വ അടൂർ പ്രകാശ് എം പി KONNIVARTHA.COM : നഷ്ടമാകുന്ന കുടുംബ ബന്ധങ്ങളുടെ നേർക്കാഴ്ചയാണ് മഴയാത്ര എന്ന ഹ്രസ്വ ചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നത്. മഴയുടെ താരാട്ടും കുടുംബ ബന്ധത്തിന്റെ ഇഴയടുപ്പവും ചേർത്തു വയ്ക്കുന്ന ഗ്രാമത്തിന്റെ വിശുദ്ധിയിലേക്ക് തിരിച്ചു വയ്ക്കുന്ന കണ്ണാടിയാണ് മഴയാത്ര എന്ന ഹ്രസ്വ ചിത്രം ഗ്രാമീണ കാഴ്ച മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന മഴയാത്ര നല്ല സന്ദേശമാണ് സമൂഹത്തിലേക്ക് നൽകുന്നത് എന്ന് അടൂർ പ്രകാശ് എം പി പറഞ്ഞു. പ്രവീൺ പ്ലാവിളയിൽ രചന നിർവ്വഹിച്ച മഴയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കിക്കുകയായിരുന്നു അദ്ദേഹം. അടൂർ യമുന ഹോട്ടൽ സമുച്ചയത്തിലെ കോൺഫ്രൻസ് ഹാളിൽ വെച്ചു നടന്ന മഴയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം അഡ്വ. അടൂർ പ്രകാശ് എം പി…
Read Moreമിസ്റ്റർ പത്തനംതിട്ട മോഡൽ ഫിസിക്കായി കോന്നി വകയാര്‍ നിവാസി അനന്ദു കൃഷ്ണനെ തിരഞ്ഞെടുത്തു
മിസ്റ്റർ പത്തനംതിട്ട മോഡൽ ഫിസിക്കായി കോന്നി വകയാര്‍ നിവാസി അനന്ദു കൃഷ്ണനെ തിരഞ്ഞെടുത്തു കോന്നി വാര്‍ത്ത ഡോട്ട് കോം KONNIVARTHA.COM : 37 മത് പത്തനംതിട്ട ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ മിസ്റ്റർ പത്തനംതിട്ട മോഡൽ ഫിസിക്കായി കോന്നി വകയാർ മുഞ്ഞനാട്ടു ഹൌസ്സില്‍ അനന്ദു കൃഷ്ണനെ(22) തിരഞ്ഞെടുത്തു . ഡിഗ്രി തലത്തില്‍ പഠനം നടത്തിയ അനന്ദു പത്തനംതിട്ട ഫിറ്റ്നസ് പാര്‍ക്ക് ജിമ്മില്‍ ആണ് പരിശീലനം നടത്തുന്നത് .ആദ്യമായാണ് അംഗീകാരം ലഭിക്കുന്നത് . ഈ സ്ഥാപനത്തിലെ പരിശീലകരായ കിഷോര്‍ ,കാര്‍ത്തിക്ക് എന്നിവര്‍ ചേര്‍ന്നാണ് അനന്ദു കൃഷ്ണനു കൃത്യമായ പരിശീലനം നല്‍കിയത് . രാവിലെയും വൈകിട്ടും ഫിറ്റ്നസ് സെന്‍ററില്‍ പോകും . ചിക്കന്‍ ഉപ്പില്ലാതെ മഞ്ഞള്‍ പൊടി ഇട്ടു വേവിച്ചു ദിനവും കഴിക്കും . ദിവസം ഇരുപത്തി അഞ്ചു മുട്ട മഞ്ഞക്കരു നീക്കി കഴിക്കും . എട്ടു ലിറ്റര്‍ ചൂട്…
Read Moreസ്വാഗതം 2022′- നമ്മള്‍ പുതുവത്സരം ആഘോഷിച്ചു
സ്വാഗതം 2022′- നമ്മള്‍ പുതുവത്സരം ആഘോഷിച്ചു ജോയിച്ചന്‍ പുതുക്കുളം KONNIVARTHA.COM : കാല്‍ഗറി : കാല്‍ഗറി ആസ്ഥാനമായുള്ള ‘നമ്മള്‍’ (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍) ക്രിസ്തുമസ്സും,പുതുവത്സരവവും സംയുക്തമായി, നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി ഒരു വിര്‍ച്വല്‍ ക്രിസ്തുമസ്സ് – പുതുവത്സര ആഘോഷം ‘സ്വാഗതം 2022’ സംഘടിപ്പിച്ചു. നോര്‍ത്ത് അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലെ നൂറിലധികം കലാകാരന്മാരും, ടീം പ്രയാഗും ചേര്‍ന്ന് ആസ്വാദ്യകരമായ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഡിസംബര്‍ 31, 9 .00 പി.എം (ഇ.എസ്.ടി) ആരംഭിച്ച പരിപാടികള്‍ പുതുവര്‍ഷം പുലര്‍ന്നതിന് ശേഷം ഒരുമണിക്കൂറോളം നീണ്ടുനിന്നു . കിഴക്കിന്റെ കാതോലിക്കായും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനുമായ അഭിവന്ദ്യ കാതോലിക്കാ ബാവാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃദീയന്റെ അനുഗ്രഹ പ്രഭാഷണത്തോട് കൂടി സ്വാഗതം 2022 ആരംഭിച്ചു. കാനഡയിലെ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന…
Read Moreഅറിവിന്‍റെ നിറവിൽ 4 വയസ്സുള്ള കുഞ്ഞിന് ഇന്‍റര്‍നാഷണല്‍ വേള്‍ഡ് റിക്കോര്‍ഡ് ലഭിച്ചു
അറിവിന്‍റെ നിറവിൽ 4 വയസ്സുള്ള കുഞ്ഞിന് ഇന്‍റര്‍നാഷണല്‍ വേള്‍ഡ് റിക്കോര്‍ഡ് ലഭിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :KONNIVARTHA.COM : 4 വയസ്സ് ഉള്ള നവമി ജിജിഷിനെ തേടി ഇന്‍റര്‍നാഷണല്‍ വേള്‍ഡ് റിക്കോര്‍ഡ് ലഭിച്ചു. കോന്നി വി കോട്ടയം കൊലപ്പാറ പുഷ്പമംഗലത്ത് ജിജിഷിന്‍റെ മകള്‍ക്ക് ആണ് ഈ അംഗീകാരം ലഭിച്ചത് . ജനറല്‍ നോളജില്‍ മികവ് തെളിയിച്ചതിനു ഉള്ള അംഗീകാരം ആണ് ലഭിച്ചത് . നേരത്തെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സും കലാം വേൾഡ് റെക്കോർഡ്‌സും ലഭിച്ചു . ഇന്ത്യയിലെ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും മറ്റ് പൊതുവിജ്ഞാന ചോദ്യങ്ങൾക്കുമുള്ള ഉത്തരവും തെറ്റുകൂടാതെ പറഞ്ഞാണ് നവമി പൊതുവിജ്ഞാനത്തിൽ നേരത്തെ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം പിടിച്ചത്. പ്രമാടം വി. കോട്ടയം കൊലപ്പാറ പുഷ്പമംഗലത്തിൽ പി.ആർ. ജിജേഷിന്റെയും അഞ്ജുവിന്റെയും രണ്ടാമത്തെ മകളാണ്. സഹോദരി നിവേദ്യ പഠിക്കുന്നതും അമ്മ പഠിപ്പിക്കുന്നതും…
Read More‘ദേശത്തുടി സാഹിത്യോത്സവം’ ജനുവരി ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍
konnivartha.com : പത്തനംതിട്ട ദേശത്തുടി സാംസ്‌കാരിക സമന്വയത്തിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മലയാളം വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശത്തുടി സാഹിത്യോത്സവം ജനുവരി ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. ഏഴിന് രാവിലെ 9.30തിന് നടക്കുന്ന സാംസ്‌കാരിക സെമിനാര്‍ പ്രഫ. കടമ്മനിട്ട വാസുദേവന്‍പിള്ള ഉദ്ഘാടനം ചെയ്യും. എ. ഗോകുലേന്ദ്രന്‍ അധ്യക്ഷതയും ബോബി ഏബ്രഹാം മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. രാജേഷ് എസ് വള്ളിക്കോട് വിഷായവതരണം നടത്തും. ഉച്ചയ്ക്ക് 1.30തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോന്നിയൂര്‍ ബാലചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഡോ. നെല്ലിക്കല്‍ മുരളീധരന്‍ സ്മാരക ദേശത്തുടി പുരസ്‌കാരം സമ്മാനിക്കും. പ്രദീപ് പനങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തും. 3.30തിന് സംഘടിപ്പിക്കുന്ന കവിയരങ്ങ് മനോജ് കുറൂര്‍ ഉദ്ഘാടനം ചെയ്യും. കണിമോള്‍ അധ്യക്ഷത…
Read Moreപുതുവത്സര സമ്മാനമായി ഡോ. എം. എസ്.സുനിലിന്റെ 232 -ആമത് സ്നേഹഭവനം രാജമ്മക്കും കുടുംബത്തിനും
KONNIVARTHA.COM : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 232-ാമത്തെ സ്നേഹ ഭവനം പുതുവത്സര സമ്മാനമായി കവിയൂർ പുതുമല രാജമ്മക്കും കുടുംബത്തിനുമായി വിദേശ മലയാളിയായ ജിഷയുടെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും തിരുവല്ല ആർ. ഡി.ഒ. ചന്ദ്രശേഖരൻ നായർ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീടില്ലാത്ത അവസ്ഥയിൽ തളർന്നുകിടക്കുന്ന ഭർത്താവായ തങ്കപ്പനുമായി മകൾ മഞ്ജുവിനൊപ്പം ചോർന്നൊലിക്കുന്ന ഒരു പ്ലാസ്റ്റിക് കുടിലിലായിരുന്നു തങ്കമ്മയുടെ താമസം. ഭർത്താവിന്റെ ചികിത്സയും വീട്ടു ചെലവുകളുമായി ഏറെ ബുദ്ധിമുട്ടിയിരുന്ന ഇവർക്ക് അടച്ചുറപ്പുള്ള ഒരു വീട് പണിയുക എന്നത് വെറും സ്വപ്നം മാത്രമായിരുന്നു. ഇവരുടെ ദുരവസ്ഥ അറിയുവാൻ ഇടയായ ടീച്ചർ ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഒരു വീട് പണിത് നൽകുകയായിരുന്നു . ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്…
Read Moreമുള്ളന്‍ പന്നിയുടെ ആക്രമണത്തിന് ഇരയായ പുലികുട്ടി കോന്നിയില്‍ വെച്ച് ചത്തു
മുള്ളന്‍ പന്നിയുടെ ആക്രമണത്തിന് ഇരയായ പുലികുട്ടി കോന്നിയില്‍ വെച്ച് ചത്തു കോന്നി വാര്‍ത്ത ഡോട്ട് കോം : കഴിഞ്ഞ ദിവസം ആങ്ങമൂഴി ജനവാസ കേന്ദ്രത്തില്‍ വീട്ടിലെ ആട്ടിന്‍ കൂട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയ ഒരു വയസ്സുള്ള പുലികുട്ടി കോന്നിയില്‍ വന പാലകരുടെ ചികിത്സയിലിരിക്കെ ചത്തു . മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ പുലികുട്ടിയ്ക്ക് പരിക്ക് ഏറ്റിരുന്നു . കൊല്ലത്ത് കൊണ്ട് പോയി ചികിത്സ നടത്തുകയും കോന്നി വനം വകുപ്പ് ഓഫീസില്‍ തുടര്‍ ചികിത്സ നല്‍കി വരവേ ആണ് പുലികുട്ടി ചത്തത് . ആങ്ങമൂഴി സ്വദേശി സുരേഷിന്റെ ആട്ടിന്‍ കൂടിനോട് ചേർന്നാണ് പുലിയെ കണ്ടെത്തിയത്. പരുക്കുകളോടെയാണ് പുലിയെ കണ്ടെത്തിയത്. പുലിക്ക് പരുക്കേറ്റ അവസ്ഥയിലായിരുന്നു. തൊഴുത്തിന് സമീപം അവശനിലയിലായിരുന്നു പുലി ഉണ്ടായിരുന്നത്.
Read Moreശിലാ മ്യൂസിയത്തിൽ പി എസ് സി ചോദ്യോത്തരബാങ്ക് ‘അറിവിന്‍റെ കലവറ’ തുറന്നു
konnivartha.com : അടൂർ മാഞ്ഞാലി വേൾഡ് റെക്കോർഡ് ശിലാ മ്യൂസിയം പി എസ് സി ഉദ്യോഗാർത്ഥികൾക്കായി മ്യൂസിയത്തിൽ പ്രത്യേകം തയാറാക്കിയ പി എസ് സി അറിവിന്റെ കലവറ ചോദ്യോത്തരനിധി കൃഷി മന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ് കലാരൂപത്തിന്റെ സൃഷ്ടാവ് ആരാണു എന്ന ചോദ്യോത്തരഫലകം അനാവരണം ചെയ്തും പി എസ് സി മുൻ വർഷ ചോദ്യങ്ങൾ ചോദിച്ചുമാണു മന്ത്രി പി പ്രസാദ് ശിലാ മ്യൂസിയത്തിന്റെ പൊതുവിജ്ഞാന കലവറയ്ക്ക് സമാരംഭം കുറിച്ചത്. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്റ്ററും അതിവേഗ ചിത്രകാരനുമായ ജിതേഷ്ജി, ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കൽ, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമ്മാൻ സുഗതൻ ശൂരനാട്, ശിലാ മ്യൂസിയം ഡയറക്റ്റർ ശിലാ സന്തോഷ്, മനുലാൽ, യു റ്റ്യൂബർ…
Read More