മഴയാത്ര എന്ന ഹ്രസ്വ ചിത്രം ഗ്രാമീണ കാഴ്ച മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു

മഴയുടെ സംഗീതത്തിലൂടെ കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലേക്കുള്ള തിരിഞ്ഞു നടത്തമാണ് മഴയാത്ര : അഡ്വ അടൂർ പ്രകാശ് എം പി

KONNIVARTHA.COM : നഷ്ടമാകുന്ന കുടുംബ ബന്ധങ്ങളുടെ നേർക്കാഴ്ചയാണ് മഴയാത്ര എന്ന ഹ്രസ്വ ചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നത്. മഴയുടെ താരാട്ടും കുടുംബ ബന്ധത്തിന്റെ ഇഴയടുപ്പവും ചേർത്തു വയ്ക്കുന്ന ഗ്രാമത്തിന്റെ വിശുദ്ധിയിലേക്ക് തിരിച്ചു വയ്ക്കുന്ന കണ്ണാടിയാണ് മഴയാത്ര എന്ന ഹ്രസ്വ ചിത്രം ഗ്രാമീണ കാഴ്ച മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന മഴയാത്ര നല്ല സന്ദേശമാണ് സമൂഹത്തിലേക്ക് നൽകുന്നത് എന്ന് അടൂർ പ്രകാശ് എം പി പറഞ്ഞു.

പ്രവീൺ പ്ലാവിളയിൽ രചന നിർവ്വഹിച്ച മഴയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കിക്കുകയായിരുന്നു അദ്ദേഹം. അടൂർ യമുന ഹോട്ടൽ സമുച്ചയത്തിലെ കോൺഫ്രൻസ് ഹാളിൽ വെച്ചു നടന്ന മഴയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം അഡ്വ. അടൂർ പ്രകാശ് എം പി തിരിതെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. വരദ് മൂവി ക്രിയേഷൻസ് 24@ എഫ് കമ്പനി സഹകരണത്തോടെ അമ്പിളി പ്രവീൺ നിർമ്മാണ മേൽനോട്ടം നിർവ്വഹിച്ച് അഭിജിത്ത് ഹരി സംവിധാനം ചെയ്ത മഴയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനമാണ് നടത്തിയത്. പ്രവീൺ പ്പാവിളയിൽ അദ്യക്ഷത വഹിച്ച ചടങ്ങിയിൽ അടൂർ പ്രകാശ് എം പി ആദ്യ പ്രദർശനം നിർവഹിച്ചു.

 

 

അണിയറ പ്രവർത്തകരെ റോബിൻ പീറ്റർ ആദരിച്ചു. എസ്.സന്തോഷ് കുമാർ, ഡി. അനിൽ കുമാർ, വി.ടി അജോമോൻ, ഹരികുമാർ പൂതങ്കര, ജി.ശ്രീകുമാർ, ആർ. ദേവകുമാർ, കെ.ആർ പ്രമോദ് , രാജീവ് മള്ളൂർ, അരുൺ രാജ്, അമ്പിളി പ്രവീൺ, പാർവ്വതി ജഗീഷ്, രേഷ്മ രവി, എന്നിവർ പ്രസംഗിച്ചു.

error: Content is protected !!