റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു

റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഹോസ്റ്റല്‍ അന്തരീക്ഷം വിദ്യാര്‍ഥികള്‍ക്ക് കരുത്ത്
പകരും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

 

പരസ്പരം പങ്കു വയ്ക്കാനും, ഒരുമിച്ച് വളരാനും, എന്തിനെയും ധൈര്യത്തോടെ നേരിടാന്‍ കരുത്ത് ആര്‍ജിക്കാനും ഹോസ്റ്റല്‍ അന്തരീക്ഷം വിദ്യാര്‍ഥികളെ സഹായിക്കുമെന്ന്
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സമഗ്രശിക്ഷ കേരളം പത്തനംതിട്ടയുടെ നേതൃത്വത്തില്‍ പെരുനാട് പഞ്ചായത്തില്‍ എംറ്റിഎം ബഥനി ഹോസ്പിറ്റല്‍ കെട്ടിടത്തില്‍ റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.

 

സഹവര്‍ത്തിത്തത്തോടെ വിദ്യാര്‍ഥികള്‍ കഴിയുമ്പോള്‍ ഇവര്‍ക്കിടയില്‍ ധൈര്യവും ആത്മ വിശ്വാസവും ശക്തിപ്പെടും. സന്ദര്‍ഭങ്ങളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാമെന്ന് ഹോസ്റ്റല്‍ അന്തരീക്ഷത്തില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നതായും എംഎല്‍എ പറഞ്ഞു. 2019 ല്‍ തുലാപ്പള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ഹോസ്റ്റലാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. തുലാപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പ്രവര്‍ത്തനയോഗ്യമല്ലാത്ത സാഹചര്യത്തിലാണ് പുതിയ കെട്ടിടത്തിലേക്ക് ഹോസ്റ്റല്‍ മാറ്റിയത്.

 

 

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ശങ്കരന്‍ അധ്യക്ഷത വഹിച്ചു.എസ്.എസ്.കെ പത്തനംതിട്ട ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എ.പി ജയലക്ഷ്മി സ്വാഗതം പറഞ്ഞു. ഹോസ്റ്റലിന്റെ നാള്‍വഴിയേയും പ്രതീക്ഷകളേയും പറ്റി എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ. പ്രകാശ് വിശദീകരിച്ചു.

 

 

ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, പെരുനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. ശ്യാം, പഞ്ചായത്ത് അംഗം റ്റി.ആര്‍. രാജം, പത്തനംതിട്ട ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണു ഗോപാലന്‍, പത്തനംതിട്ട ജില്ലാ ട്രൈബല്‍ ഓഫീസര്‍ എസ്.എസ്. സുധീര്‍, എംറ്റിഎം ബഥനി ഹോസ്പിറ്റല്‍ മാനേജര്‍ ഫാ.മത്തായി ഒഐസി, അധ്യാപക പ്രതിനിധികളായ ബിനു കെ. സാം, വി.ജി. കിഷോര്‍, ബിപിസി പ്രതിനിധികളായ എസ്. ലേഖ, എസ്. ശൈലജകുമാരി, പെരുനാട് സിആര്‍സി കണ്‍വീനര്‍ ഷീലാഭായി, റാന്നി ബിപിസി ഷാജി.എ.സലാം എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!