ഫീച്ചർ ഫിലിം നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Spread the love

സംസ്ഥാന സർക്കാർ വനിതാ ശാക്തീകരണം, പട്ടികജാതി/ പട്ടികവർഗ്ഗ ക്ഷേമം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് 2021-22 സാമ്പത്തിക വർഷത്തിൽ വനിതകളുടെ സംവിധാനത്തിൽ രണ്ട് ഫീച്ചർ ഫിലിമും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വ്യക്തികളുടെ സംവിധാനത്തിൽ രണ്ട് ഫീച്ചർ ഫിലിമും നിർമ്മിക്കുന്നു.

 

കെ.എസ്.എഫ്.ഡി.സിക്കാണ് നിർമ്മാണ ചുമതല.  സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ ജനുവരി 17ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് കെ.എസ്.എഫ്.ഡി.സിയിൽ പ്രൊപ്പോസൽ സമർപ്പിക്കണം.  ഇതിനകം പ്രൊപ്പോസൽ സമർപ്പിച്ചവർ വീണ്ടും പ്രൊപ്പോസൽ നൽകേണ്ടതില്ല.  കൂടുതൽ വിവരങ്ങൾക്ക്: www.ksfdc.in.

error: Content is protected !!