ശിലാ മ്യൂസിയത്തിൽ പി എസ്‌ സി ചോദ്യോത്തരബാങ്ക്‌ ‘അറിവിന്‍റെ കലവറ’ തുറന്നു

konnivartha.com : അടൂർ മാഞ്ഞാലി വേൾഡ്‌ റെക്കോർഡ്‌ ശിലാ മ്യൂസിയം പി എസ്‌ സി ഉദ്യോഗാർത്ഥികൾക്കായി മ്യൂസിയത്തിൽ പ്രത്യേകം തയാറാക്കിയ പി എസ്‌ സി അറിവിന്റെ കലവറ ചോദ്യോത്തരനിധി കൃഷി മന്ത്രി പി പ്രസാദ്‌ പ്രകാശനം ചെയ്തു. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ്‌ കലാരൂപത്തിന്റെ സൃഷ്ടാവ്‌ ആരാണു എന്ന ചോദ്യോത്തരഫലകം അനാവരണം ചെയ്തും

പി എസ്‌ സി മുൻ വർഷ ചോദ്യങ്ങൾ ചോദിച്ചുമാണു മന്ത്രി പി പ്രസാദ്‌ ശിലാ മ്യൂസിയത്തിന്റെ പൊതുവിജ്ഞാന കലവറയ്ക്ക്‌ സമാരംഭം കുറിച്ചത്‌. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്റ്ററും അതിവേഗ ചിത്രകാരനുമായ ജിതേഷ്ജി, ചലച്ചിത്ര ഗാനരചയിതാവ്‌ രാജീവ്‌ ആലുങ്കൽ, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമ്മാൻ സുഗതൻ ശൂരനാട്‌, ശിലാ മ്യൂസിയം ഡയറക്റ്റർ ശിലാ സന്തോഷ്‌, മനുലാൽ, യു റ്റ്യൂബർ ആകാശ്‌ രാജ്‌, ഗ്രീൻ ലീഫ്‌ നേച്ചർ സംസ്ഥാനസെക്രട്ടറി അനിൽ വെമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.

പി എസ്‌ സി യുടെ പതിനായിരത്തോളം ചോദ്യങ്ങളിലേക്കും ഉത്തരങ്ങളിലേക്കും വെളിച്ചം വീശുന്ന ചരിത്രസംഭവങ്ങളുടെ പത്രകട്ടിംഗുകളും കാർട്ടൂണുകളും ആയിരത്തിലേറെ ഔഷധസസ്യങ്ങളും പുരാവസ്തുക്കളും അടങ്ങിയതാണു ശിലയുടെ പി എസ്‌ സി പൊതുവിജ്ഞാന മ്യൂസിയം. പ്രവേശനം ഏവർക്കും പൂർണ്ണമായും സൗജന്യമാണെന്നും കേരളത്തിലെ വിവിധ ഭാഗങ്ങൾ സഞ്ചരിച്ച്‌ പി എസ്‌ സി ഉദ്യോഗാർത്ഥികളിലേക്ക്‌ പൊതുവിജ്ഞാന മെത്തിക്കുക എന്ന ലക്ഷ്യത്തോടെ ശിലാ മ്യൂസിയത്തെ ഒരു സഞ്ചരിക്കുന്ന മ്യൂസിയമാക്കി മാറ്റുമെന്നും മ്യൂസിയം ഡയറക്റ്റർ ശിലാ സന്തോഷ്‌ അറിയിച്ചു

error: Content is protected !!