മിസ്റ്റർ പത്തനംതിട്ട മോഡൽ ഫിസിക്കായി കോന്നി വകയാര്‍ നിവാസി അനന്ദു കൃഷ്ണനെ തിരഞ്ഞെടുത്തു

Spread the love

മിസ്റ്റർ പത്തനംതിട്ട മോഡൽ ഫിസിക്കായി കോന്നി വകയാര്‍ നിവാസി അനന്ദു കൃഷ്ണനെ തിരഞ്ഞെടുത്തു

കോന്നി വാര്‍ത്ത ഡോട്ട് കോം KONNIVARTHA.COM : 37 മത് പത്തനംതിട്ട ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ മിസ്റ്റർ പത്തനംതിട്ട മോഡൽ ഫിസിക്കായി കോന്നി വകയാർ മുഞ്ഞനാട്ടു ഹൌസ്സില്‍ അനന്ദു കൃഷ്ണനെ(22) തിരഞ്ഞെടുത്തു . ഡിഗ്രി തലത്തില്‍ പഠനം നടത്തിയ അനന്ദു പത്തനംതിട്ട ഫിറ്റ്നസ് പാര്‍ക്ക് ജിമ്മില്‍ ആണ് പരിശീലനം നടത്തുന്നത് .ആദ്യമായാണ് അംഗീകാരം ലഭിക്കുന്നത് . ഈ സ്ഥാപനത്തിലെ പരിശീലകരായ കിഷോര്‍ ,കാര്‍ത്തിക്ക് എന്നിവര്‍ ചേര്‍ന്നാണ് അനന്ദു കൃഷ്ണനു കൃത്യമായ പരിശീലനം നല്‍കിയത് .

രാവിലെയും വൈകിട്ടും ഫിറ്റ്നസ് സെന്‍ററില്‍ പോകും . ചിക്കന്‍ ഉപ്പില്ലാതെ മഞ്ഞള്‍ പൊടി ഇട്ടു വേവിച്ചു ദിനവും കഴിക്കും . ദിവസം ഇരുപത്തി അഞ്ചു മുട്ട മഞ്ഞക്കരു നീക്കി കഴിക്കും . എട്ടു ലിറ്റര്‍ ചൂട് വെള്ളം കുടിക്കും . പതിനെട്ടാം വയസ്സ് മുതല്‍ ആണ് പരിശീലനം തുടങ്ങിയത് . മത്സരത്തിനു വേണ്ടി കഠിനമായ പരിശീലനം തുടങ്ങിയത് ആറു മാസം മുന്നേ ആണ് .
വീട്ടില്‍ എല്ലാവരും കൂടെ നിന്നത് കൊണ്ട് ആണ് വിജയിക്കാന്‍ കഴിഞ്ഞത് എന്ന് അനന്ദു കൃഷ്ണന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് “പറഞ്ഞു . കോന്നി ഗവ സ്കൂളില്‍ ആണ് പത്തു വരെ പഠിപ്പിച്ചത് . കൊന്നപ്പറ വി എന്‍ എസ് കോളേജില്‍ ഡിഗ്രി പഠിച്ചു .

പിതാവ് അനില്‍ കുമാര്‍(കുവൈറ്റ് ) അമ്മ പ്രമീള(വീട്ടമ്മ )സഹോദരന്‍ അനില്‍ ശിവ രാമ കൃഷ്ണന്‍(മുംബൈ ) ആരതി കൃഷ്ണ സഹോദരി (പത്താംതരം )

 

 

error: Content is protected !!