സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള പോലീസ് നടപടിയില്‍ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 14,014 ഗുണ്ടകള്‍. ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള കണക്കാണിത്.ഇക്കാലയളവില്‍ പോലീസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 6,305 മൊബൈല്‍ ഫോണുകള്‍ പരിശോധനക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു. ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് – 1606 പേര്. ആലപ്പുഴയില്‍ 1337 പേരും കൊല്ലം സിറ്റിയില്‍ 1152 പേരും കാസര്‍ഗോഡ് 1141 പേരും പാലക്കാട് 1045 പേരും പിടിയിലായി. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലില്‍ നിന്നാണ്. 1188 എണ്ണം. ഗുണ്ടകള്‍ക്കെതിരെ നടത്തി വരുന്ന റെയ്ഡുകള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്കി.
Read Moreവിഭാഗം: Entertainment Diary
ആഗോളതലത്തിൽ ഒരു കോടിയിലധികം പേർ സൂര്യ നമസ്കാരം നടത്തി
konnivartha.com : ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്ക് കീഴിൽ ആയുഷ് മന്ത്രാലയം ഇന്ന് “ചൈതന്യത്തിനായുള്ള സൂര്യ നമസ്കാരം” ആചരിച്ചു. ഇന്ത്യയിൽനിന്നുൾപ്പടെ ലോകമെമ്പാടുമുള്ള 75 ലക്ഷത്തിലധികം ആളുകൾ ഒരുമിച്ച് സൂര്യനമസ്കാരം നടത്തി. കേന്ദ്ര ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാളും സഹ\മന്ത്രി ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായിയും ചേർന്നാണ് പരിപാടിക്കു തുടക്കം കുറിച്ചത്. ജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനാണ് സൂര്യ നമസ്കാരത്തിലൂടെ സൂര്യാരാധന നടത്തുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു. വെർച്വൽ ആയി നടന്ന ഈ പരിപാടിയിൽ, ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ യോഗാ ഗുരുക്കന്മാരും യോഗ പ്രേമികളും ചേർന്ന് സൂര്യനമസ്കാരം ചെയ്യുകയും സൂര്യനമസ്കാരത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്തു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, എൻസിസി, എൻഎസ്എസ് വോളന്റിയർമാർ, സൈനിക ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് വലിയ പിന്തുണയും പങ്കാളിത്തവും…
Read Moreസോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് പ്രതികരണവുമായി നടി ഭാമ
സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണ് എന്ന് നടി ഭാമ. കഴിഞ്ഞ ഏതാനം ദിവസങ്ങളായി താരവുമായി ബന്ധപ്പെട്ടുള്ള കേസിലെ പുതിയ വഴിത്തിരിവിനു ശേഷം ഒട്ടേറെ റിപ്പോർട്ടുകൾ ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പ്രചരിച്ചിരുന്നു. ഫേസ് ബുക്ക് ,ഇൻസ്റ്റാഗ്രാം എന്നീ സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഭാമ ഇക്കാര്യം പറയുന്നത്. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സാമൂഹ്യ മാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അന്വേഷിച്ചവര്‍ക്കായി പറയട്ടെ. ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി’ എന്നും ഭാമ പറഞ്ഞു. മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത ഭാമ വിവാഹത്തോടെയാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ദുബായ്യില് വ്യവസായിയായ അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം.അരുണ്‍ – ഭാമ ദമ്പതിമാര്‍ക്ക് ഒരു മകളുണ്ട്.
Read Moreഗുരുനാഥൻ മണ്ണില്‍ സേവാഭാരതി ജലസുഭിക്ഷം കുടിവെള്ള പദ്ധതി ആരംഭിച്ചു
KONNIVARTHA.COM : സീതത്തോട് പഞ്ചായത്തിലെ ഗുരുനാഥൻമണ്ണ് ഗ്രാമത്തിലെ ഏതാനും കുടുംബങ്ങൾ വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരുന്ന കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വത പരിഹാരം ഒരുക്കിക്കൊണ്ട് സേവാഭാരതി സീതത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രദേശത്തെ ജനങ്ങൾക്കായി ജലസുഭിക്ഷം കുടിവെള്ള പദ്ധതി ആരംഭിച്ചു .ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക് വർഷം മുഴുവൻ തടസമില്ലാതെ ശുദ്ധജലം ലഭിക്കും വിധമാണ് പദ്ധതിയുടെ പണി പൂർത്തിയാക്കിയിട്ടുള്ളത്.മിനി ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടന കർമം ഇന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നിർവ്വഹിച്ചു. സേവാഭാരതി ഗുരുനാഥൻ മണ്ണ് യൂണിറ്റ് പ്രസിഡന്റ് സോജോ അധ്യക്ഷത വഹിച്ചു.സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡി അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ,പഞ്ചായത്ത് അംഗം സുനി അബ്രഹാം,ബാലഗോകുലംതാലൂക്ക് അധ്യക്ഷൻ ജി സുനിൽ കുമാർ,സീതത്തോട് സേവാഭാരതി വൈസ്പ്രസിഡന്റ് അമ്പിളി സുശീലൻ ,സേവാഭാരതി ഗുരുനാഥൻ മണ്ണ് യൂണിറ്റ് സെക്രട്ടറി വിപിൻ സാജു എന്നിവർ പങ്കെടുത്തു.
Read Moreഡോ. എം.എസ്. സുനിലിന്റെ 233-മത് സ്നേഹഭവനം വിധവയായ മണിഅമ്മയ്ക്കും കുടുംബത്തിനും
ന്യൂയോർക്കിലുള്ള സണ്ണി ബെറ്റിയുടെയും കുടുംബത്തിന്റെയും സഹായത്താൽ ഡോ. എം.എസ്. സുനിലിന്റെ 233-ആമത് സ്നേഹഭവനം വിധവയായ മണിഅമ്മയ്ക്കും കുടുംബത്തിനും പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ താമസിക്കുന്ന നിരാലംബർക്കു പണിത് നൽകുന്ന 233 ആമത് സ്നേഹഭവനം ന്യൂയോർക്കിലുള്ള സണ്ണി ബെറ്റിയുടെയും കുടുംബത്തിന്റെയും സഹായത്താൽ പള്ളിക്കൽ കള്ളപ്പഞ്ചിറ സതീഷ് ഭവനത്തിൽ വിധവയായ മണിയമ്മയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും സണ്ണിയുടെ സഹോദരൻ പി.ജെ. ലൂക്കോസും സുഹൃത്തായ റിട്ട. എ.സി. പി. ജോർജ് കോശിയും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി ഇടിഞ്ഞുവീണ ഒറ്റമുറി വീട്ടിൽ ആയിരുന്നു അഞ്ച് അംഗങ്ങൾ അടങ്ങിയ മണിയമ്മ യും കുടുംബവും താമസിച്ചിരുന്നത്. വിധവയായ മണിയമ്മയും മകൾ ശ്രീജയും അസുഖ ബാധിതരായി ചികിത്സയിലായിരുന്നു. ശ്രീജയുടെ ഭർത്താവായ അഭിലാഷ് കൂലിവേല ചെയ്തു കൊണ്ടുവരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രണ്ടു…
Read Moreആയിരങ്ങളുടെ ശരണംവിളികളോടെ തിരുവാഭരണഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ വരവേല്‍പ്പ്
ആയിരങ്ങളുടെ ശരണംവിളികൾ അന്തരീക്ഷത്തിൽ ഉയരവേ, മകരസംക്രമ സന്ധ്യയിൽ ശബരീശനു ചാർത്താനുള്ള തിരുവാഭരണങ്ങളുമായി രാജപ്രതിനിധി മൂലംനാൾ ശങ്കർ വർമ്മ നയിക്കുന്ന തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നു പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയ്ക്കാണു പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടത്. ഒരു മണിയോടെ വലിയകോയിക്കൽ ക്ഷേത്ര ശ്രീകോവിലിനു മുകളിൽ ആകാശത്തു കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നതോടെ ഘോഷയാത്രയ്ക്കു തുടക്കം കുറിച്ചുകൊണ്ടു രാജപ്രതിനിധി പുറപ്പെട്ടു. പിന്നാലെ ഗുരുസ്വാമി കളത്തിനാലിൽ ഗംഗാധരൻ പിള്ള തിരുമുഖമടങ്ങുന്ന പ്രധാന പേടകം ശ്രീകോവിലിനു പുറത്തെത്തിച്ചു. തുടർന്നു പേടകമേന്തി ഗുരുസ്വാമിയും, വെള്ളിയാഭരണങ്ങളടങ്ങുന്ന കലശപ്പെട്ടിയുമായി മരുതവന ശിവൻ പിള്ളയും കൊടിയും ജീവിതയുമടങ്ങുന്ന കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തിൽ ബി. പ്രതാപചന്ദ്രൻ നായരും അനുഗമിച്ചു. രാജപ്രതിനിധി കൈപ്പുഴ കൊട്ടാരത്തിലെത്തി അവിടെ നിന്നു ഭക്ഷണം കഴിച്ചു വലിയതമ്പുരാട്ടി മകംനാൾ തന്വംഗി തമ്പുരാട്ടിയുടെ അനുഗ്രഹവും വാങ്ങി. തുടർന്നു പരദേവതയായ മധുരമീനാക്ഷി സങ്കല്പത്തിലുള്ള മണ്ണടി ഭഗവതിയെ…
Read Moreകോന്നിയില്‍ റോഡ് പണിയ്ക്ക് ഇടയിലും മത്സര ഓട്ടം : ബസ്സുകള്‍ കൂട്ടിയിടിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പുനലൂര്‍ റൂട്ടില്‍ കുളത്തുങ്കല്‍ വകയാര്‍ മേഖലയില്‍ റോഡു പണികള്‍ നടക്കുന്നു എന്ന വിചാരം പോലും ഇല്ലാതെ പ്രൈവറ്റ് ബസ്സുകളും കെ എസ് ആര് ടി സി യും മത്സര ഓട്ടം .മത്സര ഓട്ടത്തിന് ഇടയില്‍ ഇന്ന് പ്രൈവറ്റ് ബസ്സും കെ എസ് ആര് ടി സി ബസ്സും തമ്മില്‍ നല്ല രീതിയില്‍ ഇടിച്ചു . ആറു യാത്രികര്‍ക്ക് ചെറിയ പരിക്കും പറ്റി . റോഡില്‍ ഒരു ഭാഗം അടച്ചു കൊണ്ട് റോഡു പണികള്‍ തകൃതിയായി നടക്കുന്നു .,മറു ഭാഗത്ത് കൂടിയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത് . ഒരു ഭാഗത്തെ വാഹനം കടന്നു പോകുന്നത് വരെ മറുഭാഗത്തെ വാഹനങ്ങള്‍ കാത്തു നില്‍ക്കണം . അങ്ങനെ കാത്തു കാത്തു ക്ഷമ നശിച്ച ബസ്സ് ഡ്രൈവര്‍മാര്‍ വാഹനം കടത്തി വിടുമ്പോള്‍ മുന്നില്‍…
Read Moreവിവാഹയാത്രയ്ക്കായി ആംബുലൻസ്: വാഹനം പിടിച്ചെടുത്തു
ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവം; വാഹനം പിടിച്ചെടുത്തു konnivartha.com : കായംകുളത്ത് ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവത്തിൽ വാഹനം പിടിച്ചെടുത്തു. നൂറനാട് പൊലീസാണ് ആംബുലൻസ് കസ്റ്റഡിയിലെടുത്തത്. ആംബുലൻസ് ഉടമയ്ക്കും ഡ്രൈവർക്കും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നോട്ടിസ് നൽകി സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നാണ് ജില്ലാ ആർടിഒ സജി പ്രസാദ് പറയുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും സസ്പെൻഡ് ചെയ്യുമെന്നും എംവിഡി വ്യക്തമാക്കി.കായംകുളം കറ്റാനത്താണ് ആംബുലൻസിൽ വധു വരന്മാർ യാത്ര ചെയ്തത്. കായംകുളം ഏയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ വാഹനമാണ് വിവാഹയാത്രയ്ക്കായി ഉപയോഗിച്ചത്. അത്യാഹിത സമയത്ത് ആളുകളെ കൊണ്ടുപോകുന്നതിന് സമാന രീതിയിലാണ് സൈറൻ മുഴക്കി വധു വരന്മാർ യാത്ര ചെയ്തത്. സംഭവത്തിൽ പരാതിയുമായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അത്യാഹിത സർവീസ് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആർടിഒയും അറിയിച്ചിരുന്നു.
Read Moreകോന്നി ഗവ.ഹൈസ്ക്കൂൾ എസ്.പി.സി കേഡറ്റായ സ്നേഹ ബിജുവിന് ‘വിമുക്തി’പുരസ്കാരം
konnivartha.com : എക്സൈസ് വകുപ്പ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പത്തനംതിട്ടയെ പ്രതിനിധീകരിച്ച് സമ്മാനത്തിന് അർഹയായ കോന്നി ഗവ.ഹൈസ്ക്കൂൾ എസ്.പി.സി കേഡറ്റായ സ്നേഹ ബിജുവിന് ‘വിമുക്തി’ നൽകിയ പുരസ്കാരം സ്കൂൾ ഹെഡ്മിസ്ടസ്സ് എസ്.സന്ധ്യ വിതരണം ചെയ്തു . ചടങ്ങിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ മുഹമ്മദാലി ജിന്ന, വനിത എക്സൈസ് ഓഫീസർ ഇ.സന്ധ്യ, ഡ്രൈവർ എ.ഷമീം കെ.സന്തോഷ് കുമാർ, കെ.എസ്.അജി, രാജികുമാർ, എ. രജിത കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എസ്.ബിന്ദു, എസ്.സുഭാഷ് എന്നിവരും സന്നിഹിതരായിരുന്നു.
Read Moreദേശത്തുടി സാംസ്കാരിക സമന്വയം : സാമൂഹികമാറ്റം ഉണ്ടാകേണ്ടത് എഴുത്തിലൂടെ
KONNIVARTHA.COM : പുരോഗമനപരമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ എഴുത്തുകാരൻ കടന്നുപോകുന്നത് ഭീഷണി കളിലൂടെയാണെന്ന് എഴുത്തുകാരായ ബെന്യാമിനും എസ്. ഹരിഷും പറഞ്ഞു. ദേശത്തുടി സാംസ്കാരിക സമന്വയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സാഹിത്യോത്സവത്തിന്റെ സമാപന ദിവസം നടന്ന സർഗ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. പുരോഗമന വീക്ഷണങ്ങളെ ഉൾക്കൊ ള്ളാൻ സമൂഹം ഇനിയും വളർന്നിട്ടില്ല എന്നത് ഖേദകരമാണ്. ഇതിന് മാറ്റമുണ്ടാകേണ്ടത് എഴുത്തിലൂടെ തന്നെയാണെന്ന് അവർ പറഞ്ഞു. ബിനു. ജി. തമ്പി മോഡറേറ്ററായിരുന്നു. സെക്രട്ടറി നാടകക്കാരൻ മനോജ് സുനി നന്ദി രേഖപ്പെടുത്തി. ചലച്ചിത്ര സെമിനാർ സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്തു. സിനിമ സമൂഹം സംസ്കാരം എന്ന വിഷയം ഡോ. ബിജു അവതരിപ്പിച്ചു. ചലച്ചിത്ര സെമിനാർ ചലച്ചിത്ര സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്തു. ജിനു ഡി രാജ് മോഡറേറ്ററായി.. ഡോ. മോൻസി ബി ജോൺ , കുമ്പളത്ത് പത്മകുമാർ , സുനിൽ മാലൂർ, സുനിൽ മാമ്മൻ…
Read More