കോന്നിയില്‍ റോഡ്‌ പണിയ്ക്ക് ഇടയിലും മത്സര ഓട്ടം : ബസ്സുകള്‍ കൂട്ടിയിടിച്ചു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പുനലൂര്‍ റൂട്ടില്‍ കുളത്തുങ്കല്‍ വകയാര്‍ മേഖലയില്‍ റോഡു പണികള്‍ നടക്കുന്നു എന്ന വിചാരം പോലും ഇല്ലാതെ പ്രൈവറ്റ് ബസ്സുകളും കെ എസ് ആര്‍ ടി സി യും മത്സര ഓട്ടം .മത്സര ഓട്ടത്തിന് ഇടയില്‍ ഇന്ന് പ്രൈവറ്റ് ബസ്സും കെ എസ് ആര്‍ ടി സി ബസ്സും തമ്മില്‍ നല്ല രീതിയില്‍ ഇടിച്ചു . ആറു യാത്രികര്‍ക്ക് ചെറിയ പരിക്കും പറ്റി .

റോഡില്‍ ഒരു ഭാഗം അടച്ചു കൊണ്ട് റോഡു പണികള്‍ തകൃതിയായി നടക്കുന്നു .,മറു ഭാഗത്ത്‌ കൂടിയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത് . ഒരു ഭാഗത്തെ വാഹനം കടന്നു പോകുന്നത് വരെ മറുഭാഗത്തെ വാഹനങ്ങള്‍ കാത്തു നില്‍ക്കണം . അങ്ങനെ കാത്തു കാത്തു ക്ഷമ നശിച്ച ബസ്സ് ഡ്രൈവര്‍മാര്‍ വാഹനം കടത്തി വിടുമ്പോള്‍ മുന്നില്‍ കയറി യാത്രികരെ എടുക്കാന്‍ ഉള്ള മരണ പാച്ചില്‍ ആണ് ,ഇതിനു ഇടയില്‍ പെടുന്ന ചെറുകിട വാഹന യാത്രികര്‍ ജീവനും കൊണ്ട് മാറും .

ഇന്നും ഇതാണ് സംഭവിച്ചത് . ഇന്ന് ഈ റോഡില്‍ മൂന്നു സ്ഥലത്ത് നാല് വാഹനം ആണ് അപകടത്തില്‍ പെട്ടത് . കെ എസ് ആര്‍ ടി സി യും സ്വകാര്യ ബസ്സും ഒരിടത്ത് ഇടിച്ചപ്പോള്‍ മറ്റു മൂന്നു സ്ഥലത്തും ഇരു ചക്ര വാഹന യാത്രികര്‍ നിയന്ത്രണം വിട്ടാണ് മറിഞ്ഞു വീണത്‌ .ഇവര്‍ക്ക് ചെറിയ പരിക്ക് ഉണ്ട് .

ഗതാഗതം നിയന്ത്രിയ്ക്കാന്‍ റോഡു പണി ചെയ്യുന്ന ആളുകളെ ആണ് നിയമിച്ചിരിക്കുന്നത് . ഒരു ഭാഗത്ത്‌ ചുമന്ന കൊടി ഉയര്‍ത്തിയാലും വാഹന ഡ്രൈവര്‍മാര്‍ ഇതൊന്നും ശ്രദ്ധിക്കാതെ വാഹനം ഇടയിലേക്ക് കുത്തി കയറ്റി ആണ് വെക്കുന്നത് .ഇത് മൂലം വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാകുന്നു . ഒരു നിയന്ത്രണവും ഇല്ലാതെ ആണ് വാഹനങ്ങള്‍ ഇത് വഴി കുതിച്ചു പായുന്നത് .

error: Content is protected !!