ഗുരുനാഥൻ മണ്ണില്‍ സേവാഭാരതി ജലസുഭിക്ഷം കുടിവെള്ള പദ്ധതി ആരംഭിച്ചു

 

KONNIVARTHA.COM : സീതത്തോട് പഞ്ചായത്തിലെ ഗുരുനാഥൻമണ്ണ് ഗ്രാമത്തിലെ ഏതാനും കുടുംബങ്ങൾ വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരുന്ന കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വത പരിഹാരം ഒരുക്കിക്കൊണ്ട് സേവാഭാരതി സീതത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രദേശത്തെ ജനങ്ങൾക്കായി ജലസുഭിക്ഷം കുടിവെള്ള പദ്ധതി ആരംഭിച്ചു

.ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക് വർഷം മുഴുവൻ തടസമില്ലാതെ ശുദ്ധജലം ലഭിക്കും വിധമാണ് പദ്ധതിയുടെ പണി പൂർത്തിയാക്കിയിട്ടുള്ളത്.മിനി ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടന കർമം ഇന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നിർവ്വഹിച്ചു.

സേവാഭാരതി ഗുരുനാഥൻ മണ്ണ് യൂണിറ്റ് പ്രസിഡന്റ് സോജോ അധ്യക്ഷത വഹിച്ചു.സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡി അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ,പഞ്ചായത്ത് അംഗം സുനി അബ്രഹാം,ബാലഗോകുലംതാലൂക്ക് അധ്യക്ഷൻ ജി സുനിൽ കുമാർ,സീതത്തോട് സേവാഭാരതി വൈസ്പ്രസിഡന്റ് അമ്പിളി സുശീലൻ ,സേവാഭാരതി ഗുരുനാഥൻ മണ്ണ് യൂണിറ്റ് സെക്രട്ടറി വിപിൻ സാജു എന്നിവർ പങ്കെടുത്തു.

error: Content is protected !!