ഡോ. എം.എസ്. സുനിലിന്‍റെ 233-മത് സ്നേഹഭവനം വിധവയായ മണിഅമ്മയ്ക്കും കുടുംബത്തിനും

Spread the love

ന്യൂയോർക്കിലുള്ള സണ്ണി ബെറ്റിയുടെയും കുടുംബത്തിന്റെയും സഹായത്താൽ ഡോ. എം.എസ്. സുനിലിന്റെ 233-ആമത് സ്നേഹഭവനം വിധവയായ മണിഅമ്മയ്ക്കും കുടുംബത്തിനും

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ താമസിക്കുന്ന നിരാലംബർക്കു പണിത് നൽകുന്ന 233 ആമത് സ്നേഹഭവനം ന്യൂയോർക്കിലുള്ള സണ്ണി ബെറ്റിയുടെയും കുടുംബത്തിന്റെയും സഹായത്താൽ പള്ളിക്കൽ കള്ളപ്പഞ്ചിറ സതീഷ് ഭവനത്തിൽ വിധവയായ മണിയമ്മയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി.

 

 

വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും സണ്ണിയുടെ സഹോദരൻ പി.ജെ. ലൂക്കോസും സുഹൃത്തായ റിട്ട. എ.സി. പി. ജോർജ് കോശിയും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി ഇടിഞ്ഞുവീണ ഒറ്റമുറി വീട്ടിൽ ആയിരുന്നു അഞ്ച് അംഗങ്ങൾ അടങ്ങിയ മണിയമ്മ യും കുടുംബവും താമസിച്ചിരുന്നത്. വിധവയായ മണിയമ്മയും മകൾ ശ്രീജയും അസുഖ ബാധിതരായി ചികിത്സയിലായിരുന്നു. ശ്രീജയുടെ ഭർത്താവായ അഭിലാഷ് കൂലിവേല ചെയ്തു കൊണ്ടുവരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രണ്ടു കുട്ടികൾ ഉൾപ്പെടെയുള്ള ഇവരുടെ അഞ്ചംഗ കുടുംബം കഴിഞ്ഞിരുന്നത്.

 

നിത്യ ചിലവിനും ചികിത്സയ്ക്കുമായി ബുദ്ധിമുട്ടിയിരുന്ന ഇവർ അടച്ചുറപ്പുള്ള ഒരു വീടിനായി മുട്ടാത്ത വാതിലുകളില്ല. ഇവരുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ച് നൽകുകയായിരുന്നു.

 

ചടങ്ങിൽ വാർഡ് മെമ്പർ ജഗദീശൻ, അഡ്വ. അജി ജോർജ്, കുഞ്ഞുമോൾ ലൂക്കോസ്, കെ. പി. ജയലാൽ., മന്മഥൻ പിള്ള., ശ്രീലത തങ്കച്ചി എന്നിവർ പങ്കെടുത്തു.

error: Content is protected !!