സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് പ്രതികരണവുമായി നടി ഭാമ

Spread the love

 

സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണ് എന്ന് നടി ഭാമ. കഴിഞ്ഞ ഏതാനം ദിവസങ്ങളായി താരവുമായി ബന്ധപ്പെട്ടുള്ള കേസിലെ പുതിയ വഴിത്തിരിവിനു ശേഷം ഒട്ടേറെ റിപ്പോർട്ടുകൾ ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പ്രചരിച്ചിരുന്നു. ഫേസ് ബുക്ക്‌ ,ഇൻസ്റ്റാഗ്രാം എന്നീ സോഷ്യല്‍ മീഡിയ
പോസ്റ്റിലാണ് ഭാമ ഇക്കാര്യം പറയുന്നത്.

 

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സാമൂഹ്യ മാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അന്വേഷിച്ചവര്‍ക്കായി പറയട്ടെ. ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‍നേഹത്തിനും നന്ദി’ എന്നും ഭാമ പറഞ്ഞു.

 

മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത ഭാമ വിവാഹത്തോടെയാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ദുബായ്‍യില്‍ വ്യവസായിയായ അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം.അരുണ്‍ – ഭാമ ദമ്പതിമാര്‍ക്ക് ഒരു മകളുണ്ട്.

error: Content is protected !!