KONNIVARTHA.COM : ലൈഫ്മിഷന്റെ ഭാഗമായി ഭൂ-ഭവന രഹിതർക്ക് ഭൂമി ലഭ്യമാക്കാൻ ആരംഭിച്ച ”മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയിനിൽ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനും പങ്കാളിയായി. ഭൂ-ഭവന രഹിതരായ പാവങ്ങൾക്ക് ഭൂമി സംഭാവന ചെയ്യാൻ തയ്യാറാവണമെന്നഭ്യർത്ഥിച്ചുകൊണ്ടുള്ള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അടൂർ ഗോപാലകൃഷ്ണൻ നിറഞ്ഞ മനസ്സോടെ തന്റെ ഭൂമി പങ്കുവെക്കാൻ തീരുമാനിച്ചത്. ഐ പി എസ് ഉദ്യോഗസ്ഥയായി നാഗ്പൂരിൽ ജോലി ചെയ്യുന്ന മകൾ അശ്വതിയോട് അടൂർ ഈ കാര്യം പങ്കുവെച്ചപ്പോൾ മകളും അച്ഛനോടൊപ്പം ചേർന്നു. എത്രയും പെട്ടെന്ന് ഭൂമി നൽകാനുള്ള നടപടികൾ കൈക്കൊള്ളാൻ അശ്വതിയും പറഞ്ഞു. നിറഞ്ഞ മനസ്സോടെ തന്റെ മണ്ണ് പങ്കുവെക്കുന്നുവെന്ന് അറിയിച്ചുള്ള അടൂരിന്റെ ഫോൺ വന്നയുടൻ അദ്ദേഹത്തിന്റെ ആക്കുളത്തെ വീട്ടിലെത്തി മന്ത്രി സംസ്ഥാന സർക്കാരിന് വേണ്ടി നന്ദി അറിയിച്ചു. അടൂർ, ഏറത്ത് പഞ്ചായത്തിലെ തൂവയൂരിലാണ് 13.5…
Read Moreവിഭാഗം: Entertainment Diary
രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ബദൽ മാർഗങ്ങൾ തേടുകയാണ് പത്തനംതിട്ട നഗരസഭ
konnivartha.com : നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്. ജലഅതോറിറ്റിയുടെ പ്ളാന്റിൽ നിന്നും ചെളി നീക്കം ചെയ്ത ശേഷവും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വിതരണ ലൈനിൽ പലഭാഗങ്ങളിലും അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലും ലൈൻ മാറ്റി സ്ഥാപിക്കുന്ന ജോലിയും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ പ്രാദേശികമായ ചെറുകിട പദ്ധതികൾക്ക് രൂപം നൽകുകയാണ് നഗരസഭ. ഇത്തരത്തിലുള്ള ഒരു പദ്ധതിയാണ് നഗരസഭയുടെ പതിനാലാം വാർഡിൽ തുടക്കമാകുന്ന മണ്ണുങ്കൽ കുടിവെള്ള പദ്ധതി. അറബിക് കോളേജ് അംഗനവാടിയോട് ചേർന്നുള്ള കുളമാണ് ജലസ്രോതസ്സ്. ഈ ജലസ്രോതസ്സിൽ നിന്നും എട്ടു ലക്ഷം ലിറ്റർ വെള്ളം ലഭ്യമാകുമെന്നാണ് ഭൂഗർഭ ജല വകുപ്പിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഈൽഡ് പരിശോധനയിലാണ് കണ്ടെത്തൽ. നഗരസഭയിലെ 13, 14, 21 വാർഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകാൻ…
Read Moreഅടൂർ ഭവാനി, അടൂർ പങ്കജം സഹോദരിമാരുടെ സ്മരണകൾ ഒന്നുമില്ലാതെ അടൂർ
മലയാള സിനിമയുടെ അഭ്രപാളികളിൽ നിറഞ്ഞുനിന്ന അടൂർ ഭവാനി, അടൂർ പങ്കജം സഹോദരിമാരുടെ സ്മരണകൾ ഒന്നുമില്ലാതെ അടൂർ. ആകെയുണ്ടായിരുന്ന അടൂർ പന്നിവിഴയിലെ കുടുംബ വീടും കഴിഞ്ഞ ദിവസം പൊളിച്ചു ഈ താരസഹോദരിമാരുടെ ഓർമകൾ സൂക്ഷിക്കാൻ ഒരു സ്മാരകവും ഇന്ന് അടൂരിലില്ല. ആകെയുള്ളത് കുടുംബ വീടിന് സമീപത്തുകൂടി കടന്നു പോകുന്ന റോഡിന് അടൂർ ഭവാനി റോഡ് എന്ന് പേരിട്ടിരിക്കുന്നതു മാത്രമാണ്.12 വർഷം മുമ്പ് വിറ്റു മാറിയതാണ് താര സഹോദരിമാരുടെ 72 സെന്റോളം വരുന്ന സ്ഥലവും കുടുംബവീടും
Read Moreമഞ്ഞനിക്കര തീര്‍ഥാടനം :ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
konnivartha.com : മഞ്ഞനിക്കര തീര്‍ഥാടനത്തോട് അനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. കോവിഡ് സാഹചര്യത്തില്‍ ജില്ല സി കാറ്റഗറിയിലായിരിക്കുകയാണ്. വരും ദിനങ്ങളില്‍ രോഗവ്യാപനം കുറയുമെന്ന പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു. അതിന് മുന്നോടിയായി എല്ലാ വകുപ്പുകളുടേയും നേതൃതത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പെരുന്നാള്‍ നടത്താന്‍ സാധിച്ചാല്‍ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം സാഹചര്യം അനുസരിച്ചായിരിക്കും നിശ്ചയിക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മഞ്ഞനിക്കര പെരുന്നാള്‍ നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മഞ്ഞനിക്കര പെരുന്നാള്‍ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനായി അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചു. മഞ്ഞനിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍…
Read Moreകോന്നി ഡിപ്പോയിൽ നിന്നും പത്തനാപുരം മാങ്കോട് കോന്നി മെഡിക്കല്‍ കോളേജ് ബസ്സ് ആരംഭിച്ചു
KONNIVARTHA.COM : കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയിൽ നിന്നും പത്തനാപുരം, മാങ്കോട്, അതിരുങ്കൽ, രാധപ്പടി, പുളിഞ്ചാണി, വെൺമേലിൽ പടി, എലിയറയ്ക്കൽ, കോന്നി വഴി കോന്നി മെഡിക്കൽ കോളേജിലേക്കുള്ള കെ എസ് ആര്‍ ടി സി ഓർഡിനറി സർവീസ് ആരംഭിച്ചു . കോന്നി എം എല്‍ എ അഡ്വ ജനിഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. കോന്നിയില്‍ കെ എസ് ആര്‍ ടി സി യാർഡിന്റെ നിർമാണ ഉത്ഘാടനത്തിനു എത്തിയ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കിയ നിവേദനത്തിനെ തുടര്‍ന്നാണ് ബസ്സ് അനുവദിച്ചത് എന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി ജോർജ് കൊട്ടാരത്തിൽ പറഞ്ഞു എംഎൽഎയുടെയും ജനപ്രതിനിധികളുടെയും പാർട്ടി ഭാരവാഹികളുടെയും ആവശ്യപ്രകാരം ഈ മാസം 31മുതൽ പത്തനാപുരം മാങ്കോട്, എലിക്കോട്, അതിരുങ്കൽ, കോന്നി, ആനകുത്തി വഴി…
Read Moreകോന്നി പഞ്ചായത്ത് ചെങ്ങറക്കാരോട് “ഈ ” പണി കാണിക്കരുത് :ഉപദ്രവിക്കരുത്
konnivartha.com : അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡരികിലെ കൈതചക്ക തോട്ടങ്ങളും മലനിരകളും നിറഞ്ഞ ചെങ്ങറ വ്യൂ പോയന്റിൽ കോന്നി ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിൻ സന്ദർശകർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. മുൻപ് സ്ഥിരമായി മാലിന്യം നിക്ഷേപിച്ചിരുന്ന പ്രദേശം നാട്ടിലെ യുവാക്കളുടെ നേതൃത്വത്തിലാണ് കാടുകൾ വെട്ടിത്തെളിച്ചു ബോർഡുകൾ സ്ഥാപിച്ചു ഇവിടെയെത്തുന്ന സന്ദർശകർക്ക് ഇരിപ്പടങ്ങൾ ഒരുക്കിയത്. തുടർന്ന് വിവാഹ ആൽബങ്ങളും, യുട്യൂബ് ചാനലുകളും ചിത്രികരിക്കുന്നവരും, വിവിധപ്രദേശങ്ങളിൽ നിന്നും എത്തുന്ന സന്ദർശകരും അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലൂടെ സഞ്ചരിക്കുന്ന ശബരിമല തീർത്ഥാടകരും ഇവിടെത്തി കാഴ്ചകൾ കാണുന്നതും, വിശ്രമിക്കുന്നതും പതിവായിരുന്നു. പ്രദേശത്തു വേസ്റ് ബിൻ സ്ഥാപിച്ചതിനെ തുടർന്ന് ഇവിടെത്തുന്ന സന്ദർശകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവിടെ നിന്നും കൃത്യമായി മാലിന്യങ്ങൾ ശേഖരിച്ചു കൊണ്ട് പോകാത്തതുമൂലം ദുർഗന്ധം വമിക്കുന്നതായി നാട്ടുകാരും സന്ദർശകരും പരാതിപ്പെടുന്നു. പലരും മാലിന്യങ്ങളും, പാഴ് വസ്തുക്കളും വെസ്റ്റ് ബിന്നിനുള്ളിൽ നിക്ഷേപിക്കാതെ പുറത്തു…
Read Moreസജിത മനോജും കുടുംബവും ഇനി സ്നേഹത്തണലിൽ
konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി കുടിലിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 235 ആമത് സ്നേഹഭവനം മൈലപ്ര വല്യയന്തി കല്ലുകാലായിൽ സജിതക്കും മനോജിനും 2 കുട്ടികൾക്കുമായി ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ചിക്കാഗോ മലയാളി അസോസിയേഷൻ പ്രതിനിധി സാബു കട്ടപ്പുറം നിർവഹിച്ചു. വർഷങ്ങളായി കൂലിപ്പണിക്കാരനായ മനോജും ഭാര്യ സജിതയും രണ്ടു കൊച്ചുകുട്ടികളും നാല് സെന്റ് ഭൂമിയിൽ ചെറിയ ഒരു കുടിലിലായിരുന്നു താമസം. വെള്ളവും വൈദ്യുതിയും ഇല്ലാതെ കഴിഞ്ഞിരുന്ന കുടുംബം അടച്ചുറപ്പുള്ള ഒരു വീടിനായി മുട്ടാത്ത വാതിലുകളില്ല. ഇവരുടെ വീടിനടുത്തായി രോഗിയായ പൊന്നച്ചനും വിക്ടോറിയക്കും വീട് നൽകുവാനായി എത്തിയപ്പോഴാണ് ടീച്ചർ ഇവരുടെ അവസ്ഥ നേരിൽ കാണുവാൻ ഇടയായത്. ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയ…
Read Moreരാജ്യത്തെ ഏറ്റവും സമ്പന്ന രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് 4,847.78 കോടി രൂപയുടെ ആസ്തി
രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തി പുറത്തുവിട്ട് ദി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (ADR). 2019-20 സാമ്പത്തിക വര്‍ഷത്തെ വിവരങ്ങളാണ് പുറത്തു വന്നിരിയ്ക്കുന്നത്. 7 ദേശീയ പാര്‍ട്ടികളുടെയും 44 പ്രാദേശിക പാര്‍ട്ടികളുടെയും വിവരങ്ങളാണ് എ.ഡി.ആറിന്‍റെ റിപ്പോര്‍ട്ടിലുള്ളത്. രാജ്യത്തെ ഏറ്റവും സമ്പന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് BJP. റിപ്പോര്‍ട്ട് അനുസരിച്ച് 4,847.78 കോടി രൂപയുടെ ആസ്തിയാണ് ബി.ജെ.പിക്കുള്ളത്. അതേസമയം, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടാം സ്ഥാനത്ത് എത്തിയത് മായാവതിയുടെ BSP ആണ്. ബി.എസ്.പിയ്ക്ക് 698.33 കോടിയുടെ ആസ്തിയാണ് ഉള്ളത്. മൂന്നാം സ്ഥാനത്ത് 588.16 കോടിയുടെ ആസ്തിയുമായി കോണ്‍ഗ്രസ് ആണ്. തൃണമൂല്‍ കോണ്‍ഗ്രസ് (247.78 കോടി), സി.പി.ഐ (29.78 കോടി), എന്‍.സി.പി (8.20 കോടി) എന്നീ ദേശീയ പാര്‍ട്ടികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ദേശീയ പാര്‍ട്ടികള്‍ക്ക് ആകെ 6,988.57 കോടി രൂപയുടെ ആസ്തിയാണുള്ളത്. ബി.ജെ.പിയുടെ മാത്രം ആസ്തി ഇതിന്റെ…
Read Moreമാരാമണ്‍ ,ചെറുകോല്‍പുഴ കണ്‍വന്‍ഷനുകള്‍ : മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മുന്നൊരുക്ക അവലോകനയോഗം ചേര്‍ന്നു
മാരാമണ്‍ ,ചെറുകോല്‍പുഴ കണ്‍വന്‍ഷനുകള്‍ : മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മുന്നൊരുക്ക അവലോകനയോഗം ചേര്‍ന്നു konnivartha.com : ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മാരാമണ്‍ കണ്‍വന്‍ഷന്റെ മുന്നൊരുക്ക അവലോകനയോഗം ഓണ്‍ലൈനായി ചേര്‍ന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ജില്ല സി കാറ്റഗറിയിലാണ്. കണ്‍വന്‍ഷന്‍ നടത്തുന്നതിന് അനുകൂല സാഹചര്യമുണ്ടായാല്‍ ആരോഗ്യവകുപ്പ് പ്രത്യേകശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കണ്‍വന്‍ഷന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ സാഹചര്യം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുള്ള ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവല്ല ആര്‍ഡിഒയെ സ്‌പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി നിയമിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ…
Read Moreഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ താത്പര്യമുള്ള സ്‌കൂൾ, ഡയറ്റ് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) കേരളത്തിലെ സ്‌കൂൾ, ഡയറ്റ് അധ്യാപകരിൽ നിന്ന് ഗവേഷണ പ്രോജക്ടുകൾ ക്ഷണിച്ചു. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ വിവിധ തലങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടുകൾ സമർപ്പിക്കാം. വിശദമായ പ്രോജക്ട് രൂപരേഖയും ആവശ്യമായ സാമ്പത്തിക സഹായവും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ പ്രൊപ്പോസലുകൾ സ്‌കൂൾ മേലധികാരിയുടെ സാക്ഷ്യപ്രതത്തോടെയാണ് സമർപ്പിക്കേണ്ടത്. ഒറ്റയ്ക്കോ ഏതാനും പേർക്ക് കൂട്ടായോ പ്രോജക്ട് ഏറ്റെടുക്കാം. അപേക്ഷകർ വ്യക്തിപരമായ വിവരങ്ങളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾക്ക് സാമ്പത്തിക സഹായവും (പരമാവധി മൂന്ന് ലക്ഷം രൂപ) അക്കാദമിക പിന്തുണയും എസ്.സി.ഇ.ആർ.ടി നൽകും. ഇംഗ്ലീഷിലോ മലയാളത്തിലോ തയാറാക്കിയ അപേക്ഷകൾ ഫെബ്രുവരി 10 ന് മുൻപ് scertresearch@gmail.com ലേക്ക് അയയ്ക്കണം. വിശദാംശങ്ങൾക്ക്: www.scert.gov.in.
Read More