രാജ്യത്തെ ഏറ്റവും സമ്പന്ന രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് 4,847.78 കോടി രൂപയുടെ ആസ്തി

 

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തി പുറത്തുവിട്ട്‌ ദി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (ADR). 2019-20 സാമ്പത്തിക വര്‍ഷത്തെ വിവരങ്ങളാണ് പുറത്തു വന്നിരിയ്ക്കുന്നത്‌. 7 ദേശീയ പാര്‍ട്ടികളുടെയും 44 പ്രാദേശിക പാര്‍ട്ടികളുടെയും വിവരങ്ങളാണ് എ.ഡി.ആറിന്‍റെ റിപ്പോര്‍ട്ടിലുള്ളത്.

 

രാജ്യത്തെ ഏറ്റവും സമ്പന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് BJP. റിപ്പോര്‍ട്ട് അനുസരിച്ച് 4,847.78 കോടി രൂപയുടെ ആസ്തിയാണ് ബി.ജെ.പിക്കുള്ളത്.

 

അതേസമയം, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടാം സ്ഥാനത്ത് എത്തിയത് മായാവതിയുടെ BSP ആണ്. ബി.എസ്‌.പിയ്ക്ക് 698.33 കോടിയുടെ ആസ്തിയാണ് ഉള്ളത്. മൂന്നാം സ്ഥാനത്ത് 588.16 കോടിയുടെ ആസ്തിയുമായി കോണ്‍ഗ്രസ് ആണ്. തൃണമൂല്‍ കോണ്‍ഗ്രസ് (247.78 കോടി), സി.പി.ഐ (29.78 കോടി), എന്‍.സി.പി (8.20 കോടി) എന്നീ ദേശീയ പാര്‍ട്ടികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

 

ദേശീയ പാര്‍ട്ടികള്‍ക്ക് ആകെ 6,988.57 കോടി രൂപയുടെ ആസ്തിയാണുള്ളത്. ബി.ജെ.പിയുടെ മാത്രം ആസ്തി ഇതിന്റെ 69.37 ശതമാനമാണ്. ബി.എസ്.പിയുടേത് മൊത്തം ആസ്തിയുടെ 9.99 ശതമാനവും കോണ്‍ഗ്രസിന്റേത് 8.42 ശതമാനവുമാണ്.

 

പ്രാദേശിക പാര്‍ട്ടികള്‍ക്ക് 2,129.38 കോടിയുടെ ആസ്തിയാണുള്ളത്. സമാജ്‍വാദി പാര്‍ട്ടിയാണ് പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും സമ്പന്നമായ പാര്‍ട്ടി. 563.47 കോടി. രണ്ടാം സ്ഥാനത്ത് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) ആണ്; 301.47 കോടി. മൂന്നാം സ്ഥാനത്ത് 267.61 കോടിയുടെ ആസ്തിയുമായി അണ്ണാ ഡി.എം.കെയാണ് മൂന്നാം സ്ഥാനത്ത്. പ്രാദേശിക പാര്‍ട്ടികളുടെ ആസ്തിയില്‍ 76.99 ശതമാനവും സ്ഥിരനിക്ഷേപമാണ്.

error: Content is protected !!