സജിത മനോജും കുടുംബവും ഇനി സ്നേഹത്തണലിൽ

 

 

konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി കുടിലിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 235 ആമത് സ്നേഹഭവനം മൈലപ്ര വല്യയന്തി കല്ലുകാലായിൽ സജിതക്കും മനോജിനും 2 കുട്ടികൾക്കുമായി ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ചിക്കാഗോ മലയാളി അസോസിയേഷൻ പ്രതിനിധി സാബു കട്ടപ്പുറം നിർവഹിച്ചു.

 

വർഷങ്ങളായി കൂലിപ്പണിക്കാരനായ മനോജും ഭാര്യ സജിതയും രണ്ടു കൊച്ചുകുട്ടികളും നാല് സെന്റ് ഭൂമിയിൽ ചെറിയ ഒരു കുടിലിലായിരുന്നു താമസം. വെള്ളവും വൈദ്യുതിയും ഇല്ലാതെ കഴിഞ്ഞിരുന്ന കുടുംബം അടച്ചുറപ്പുള്ള ഒരു വീടിനായി മുട്ടാത്ത വാതിലുകളില്ല. ഇവരുടെ വീടിനടുത്തായി രോഗിയായ പൊന്നച്ചനും വിക്ടോറിയക്കും വീട് നൽകുവാനായി എത്തിയപ്പോഴാണ് ടീച്ചർ ഇവരുടെ അവസ്ഥ നേരിൽ കാണുവാൻ ഇടയായത്.

 

ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയ ഒരു വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ഈശോ., വാർഡ് മെമ്പർ ജനകമ്മ ശ്രീധർ ., ഷിക്കാഗോ മലയാളി അസോസിയേഷൻ ട്രഷറർ മനോജ് അച്ചേട്ട്., സണ്ണി ചിറയിൽ., സാബു അച്ചേട്ട്., കെ.. പി. ജയലാൽ എന്നിവർ പ്രസംഗിച്ചു. മലയാളി അസോസിയേഷൻ നൽകുന്ന എട്ടാമത്തെ വീടാണിത്.

error: Content is protected !!