വിരല്‍ത്തുമ്പിലാണ് ഭാരതത്തിന്റെ ഭാവി എന്ന് തിരിച്ചറിയണം; വിദ്യാര്‍ഥികള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയയില്‍ പങ്കാളിയാകണം: ജില്ലാ കളക്ടര്‍ സമ്മതിദാനം നിറവേറ്റാന്‍ 18 വയസ് പൂര്‍ത്തിയായ ഓരോ വിദ്യാര്‍ഥിയും വിരല്‍ത്തുമ്പിലാണ് ഭാരതത്തിന്റെ ഭാവി എന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിന്റെ ആദ്യപടിയായ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയയില്‍ പങ്കാളിയാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ കാമ്പയിന്റെ ഭാഗമായുള്ള സമ്മറി റിവിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. എല്ലാ പുതിയ വോട്ടര്‍മാരേയും വോട്ടര്‍ പട്ടികയിലേയ്ക്ക് കൈപിടിച്ച് കയറ്റാനുള്ള യജ്ഞമാണ് ഇതിന്റെ ഭാഗമായി ജില്ലയിലെ കോളജുകളില്‍ നടക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. കുട്ടികളുമായി കളക്ടര്‍ തെരഞ്ഞെടുപ്പിന്റെ ആവശ്യകതയെപ്പറ്റിയും മറ്റും സംവദിക്കുകയും ചെയ്തു. ജില്ലയിലെ കോളജുകള്‍/ ഐടിഐ/പോളിടെക്‌നിക്ക് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണം വര്‍ധിപ്പിക്കുന്നതിനും വോട്ടര്‍…
Read Moreവിഭാഗം: election 2021
കരട് വോട്ടര്‍പട്ടിക പട്ടിക നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും
സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍: കരട് വോട്ടര്‍പട്ടിക പട്ടിക നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും konnivartha.com : 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയാകുന്ന എല്ലാ പൗരന്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കല്‍, നിലവിലുള്ള സമ്മതിദായകര്‍ക്ക് പട്ടികയിലെ വിവരങ്ങള്‍ നിയമാനുസൃതമായി മാറ്റങ്ങള്‍ വരുത്തുന്നതിനും പോളിംഗ് സ്റ്റേഷന്‍ മാറ്റുന്നതിനും സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് മുന്നോടിയായി കരട് വോട്ടര്‍പട്ടിക പട്ടിക നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും. പത്തനംതിട്ട ജില്ലയിലെ സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിനോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും സഹകരണം ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു. നവംബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെ ഒരു മാസക്കാലയിളവിലാണ്…
Read Moreകലഞ്ഞൂർ പഞ്ചായത്ത് വാർഡ് 20 ല്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ അലക്സാണ്ടർ ഡാനിയേൽ വിജയിച്ചു
പല്ലൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അലക്‌സാണ്ടര്‍ ഡാനിയേലിന് വിജയം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പല്ലൂര്‍ (20-ാം വാര്‍ഡ്) ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ(എം) സ്ഥാനാര്‍ഥി അലക്‌സാണ്ടര്‍ ഡാനിയേല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 703 വോട്ടുകളാണ് അലക്‌സാണ്ടര്‍ ഡാനിയേലിന് ലഭിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോണ്‍ ഫിലിപ്പ് 380 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്‍ 27 വോട്ടുകളും നേടി. ആകെ 1110 വോട്ടുകളാണ് രേഖപ്പെടുത്തിയത്. പോളിംഗ് സ്‌റ്റേഷനുകളില്‍ 1105 വോട്ടുകളും പോസ്റ്റല്‍ ബാലറ്റുകളിലായി 5 വോട്ടുമാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച (ഓഗസ്റ്റ് 11) നടന്ന വോട്ടെടുപ്പില്‍ 65.44 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് വാര്‍ഡംഗമായിരുന്ന മാത്യു മുളകുപാടം അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽ.ഡി.എഫ്-7 , യു.ഡി.എഫ് -6 , സ്വതന്ത്രൻ – 2 സീറ്റുകൾ നേടി സംസ്ഥാനത്തെ…
Read Moreകോന്നി ബ്ലോക്ക് പഞ്ചായത്ത് – അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തും
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്തിനെതിരെ സി പി എം നേതൃത്വത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടുള്ളത് തികച്ചും ജനാധിപത്യ വിരുദ്ധമാണ് എന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അറിയിച്ചു . കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി 30 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി ജില്ലയിൽ തന്നെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി കൂടാതെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിലും ജില്ലയിൽ ഒന്നാമതാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത്. എല്ലാ അംഗങ്ങളെയും രാഷ്ട്രീയം കാണാതെ മുന്നോട്ടു കൊണ്ടുപോകുന്നതും പദ്ധതി തയ്യാറാക്കുന്നതിനായി എല്ലാവരുമായു കൂടി ആലോചിച്ച് കൂട്ടുത്തരവാധിത്തത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതുമായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളിയ്ക്കെതിരെ നടത്തുന്ന അവിശ്വാസം രാഷ്ട്രീയ…
Read Moreഎം ബി രാജേഷിനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു
എം ബി രാജേഷിനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു കേരളത്തിന്‍റെ 23ാം സ്പീക്കറായാണ് എം ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്.96 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. യുഡിഎഫിന്റെ പി സി വിഷ്ണുനാഥായിരുന്നു എതിരാളി. വിഷ്ണുനാഥിന് 40 വോട്ടുകളാണ് കിട്ടിയത്. ഒരു വോട്ടും അസാധുവായില്ല. മുഖ്യമന്ത്രി അടക്കമുള്ള കക്ഷി നേതാക്കള്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. മുന്‍ലോക്സഭാ എംപിയും ഡി വൈ എഫ് ഐ അഖിലേന്ത്യാ നേതാവുമാണ്. തൃത്താലയില്‍ നിന്നാണ് എം ബി രാജേഷ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന്റെ വി ടി ബല്‍റാമിയിരുന്നു പ്രധാന എതിരാളി. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം സഭ ഇന്ന് പിരിയും. 140 അംഗ സഭയില്‍ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്. കഴിഞ്ഞ ദിവസം 136 എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭ സമ്മേളനത്തിന് തുടക്കമായിരുന്നു. കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ കെ.ബാബു, എം.വിന്‍സന്റ് എന്നിവര്‍ക്കും, ആരോഗ്യ പ്രശ്നങ്ങളാല്‍ വി. അബ്ദുറഹ്മാനും സത്യപ്രതിജ്ഞയ്ക്ക്…
Read More15ാം നിയമസഭാ ആദ്യസമ്മേളനം :ജനീഷ് കുമാര്‍ കോന്നി എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു
15ാം നിയമസഭാ ആദ്യസമ്മേളനം :കോന്നി എം എല്‍ എ സത്യപ്രതിജ്ഞ ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : 15‐മത് നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി.രാവിലെ ഒമ്പതിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു.പ്രോടേം സ്പീക്കര്‍ പിടിഎ റഹീം ആണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ഇംഗ്ളീഷ് അക്ഷരമാലക്രമത്തിലാണ് നിയമസഭാ സെക്രട്ടറി അംഗങ്ങളെ പേരു വിളിച്ച് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്.ആദ്യം വള്ളിക്കുന്ന് എംഎൽഎ പി അബ്‌ദുൾ ഹമീദാണ് സത്യപ്രതിജ്ഞ ചെയ്തത്. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളിയാണ് അവസാനം സത്യപ്രതിജ്ഞയെടുക്കുക. സഭയിൽ 140 അംഗങ്ങളിൽ 53 പേർ പുതുമുഖങ്ങളാണ്.കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറും ജില്ലയിലെ മറ്റ് എം എല്‍ എ മാരും സത്യപ്രതിജ്ഞ ചെയ്തു സത്യപ്രതിജ്ഞക്ക് മുമ്പ് തെരഞ്ഞെടുക്കപ്പെട്ടതായി വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എഎല്‍എമാര്‍ നിയമസഭാ സെക്രട്ടറിക്ക് കൈമാറി .ഒപ്പം,…
Read Moreവി ഡി സതീശന്‍ പ്രതിപക്ഷത്തെ നയിക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് ഹൈക്കമാന്‍ഡ്. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും എംഎല്‍എമാരുടെ പിന്തുണ ആദ്യ ഘട്ടത്തില്‍ തന്നെ സതീശനായിരുന്നു. യുവ എംഎല്‍എമാരുടെ ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് നിര്‍ണായകമായ തീരുമാനത്തിന് കാരണം. ഭരണപക്ഷം യുവനേതൃത്വത്തെ രംഗത്തിറക്കുമ്പോള്‍ പ്രതിപക്ഷം പഴയ തലമുറയില്‍ നില്‍ക്കുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. രാഹുല്‍ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമായി. യുവ എംഎല്‍എമാരുടെ നിലപാട് കാണാതെ പോകരുത്. കേരളത്തില്‍ ഇപ്പോള്‍ എടുക്കുന്ന നിലപാട് ദേശീയ തലത്തിലും ഒരു സന്ദേശമാവും. അതുകൊണ്ട് തന്നെ എത്രയും വേഗം വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്.
Read Moreമന്ത്രിമാർക്ക് ഔദ്യോഗിക വസതി അനുവദിച്ചു
സംസ്ഥാന മന്ത്രിമാര്‍ക്ക് ഔദ്യോധിക വസതി അനുവദിച്ചു ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ” നിള “ കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ മന്ത്രിമാർക്ക് ഔദ്യോഗിക വസതി അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ- ക്‌ളിഫ് ഹൗസ്, നന്ദൻകോട്, കെ. രാജൻ- ഗ്രേസ്, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം, റോഷി അഗസ്റ്റിൻ- പ്രശാന്ത്, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, കെ. കൃഷ്ണൻകുട്ടി- പെരിയാർ, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, എ. കെ. ശശീന്ദ്രൻ- കാവേരി, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം, അഹമ്മദ് ദേവർകോവിൽ-തൈക്കാട് ഹൗസ്, വഴുതയ്ക്കാട്, ആന്റണി രാജു- മൻമോഹൻ ബംഗ്‌ളാവ്, വെള്ളയമ്പലം, അഡ്വ. ജി. ആർ. അനിൽ- അജന്ത, രാജ്ഭവന് എതിർവശം, വെള്ളയമ്പലം, കെ. എൻ. ബാലഗോപാൽ -പൗർണമി, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, പ്രൊഫ. ആർ. ബിന്ദു- സനഡു, വഴുതയ്ക്കാട്, ജെ. ചിഞ്ചുറാണി-…
Read Moreവീണാ ജോർജിന് ആരോഗ്യ വകുപ്പിന് പുറമെ വനിതാ – ശിശുക്ഷേമവും ലഭിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രിക്ക് മുൻപത്തേക്കാൾ കൂടുതൽ വകുപ്പുകളുണ്ട്. പരിസ്ഥിതിയും പ്രവാസികാര്യവും മുഖ്യമന്ത്രിക്ക് തന്നെയാണ്. വി അബ്ദുറഹ്മാന് കായികവും വഖഫും ഒപ്പം റെയിൽവേയും ലഭിച്ചു. ഫിഷറീസ്, സാംസ്ക്കാരിക വകുപ്പിന് പുറമേ സജി ചെറിയാന് യുവജന കാര്യവും നൽകി. വീണാ ജോർജിന് ആരോഗ്യ വകുപ്പിന് പുറമെ വനിതാ – ശിശുക്ഷേമവും ലഭിച്ചു. ഭക്ഷ്യമന്ത്രി ജിആർ അനിലിനാണ് ലീഗൽ മെട്രോളജി വകുപ്പ്.ഉന്നത വിദ്യാഭ്യാസ മന്ത്ര ആർ ബിന്ദുവിന് സാമൂഹിക സുരക്ഷയുടെ ചുമതല കൂടിയുണ്ട്.
Read Moreആറന്‍മുള എം എല്‍ എ വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും
ആരോഗ്യ വകുപ്പ് മന്ത്രിയായി ആറന്‍മുള എം എല്‍ എ വീണ ജോര്‍ജ് നാളെ സത്യപ്രതിജ്ഞ ചെയ്യും കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തിയിരുന്നത്. ആഭ്യന്തരം, ഐടി, പൊതുഭരണം, വിജിലൻസ്, മെട്രോ, ആസൂത്രണം എന്നീ ചുമതകൾ മുഖ്യമന്ത്രി തന്നെ വഹിക്കും. മന്ത്രിമാരും വകുപ്പുകളും പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി കെ.എന്‍. ബാലഗോപാല്‍- ധനകാര്യം കെ.രാജന്‍- റവന്യു വീണ ജോര്‍ജ്- ആരോഗ്യം പി. രാജീവ്- വ്യവസായം കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം വി.ശിവന്‍കുട്ടി – തൊഴില്‍ എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ് പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷൻ കെ.…
Read More