കലഞ്ഞൂർ പഞ്ചായത്ത്‌ വാർഡ് 20 ല്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ അലക്സാണ്ടർ ഡാനിയേൽ വിജയിച്ചു

പല്ലൂര്‍ ഉപതിരഞ്ഞെടുപ്പില്‍  അലക്‌സാണ്ടര്‍ ഡാനിയേലിന് വിജയം
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പല്ലൂര്‍ (20-ാം വാര്‍ഡ്) ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ(എം) സ്ഥാനാര്‍ഥി അലക്‌സാണ്ടര്‍ ഡാനിയേല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 703 വോട്ടുകളാണ് അലക്‌സാണ്ടര്‍ ഡാനിയേലിന് ലഭിച്ചത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോണ്‍ ഫിലിപ്പ് 380 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്‍ 27 വോട്ടുകളും നേടി. ആകെ 1110 വോട്ടുകളാണ് രേഖപ്പെടുത്തിയത്. പോളിംഗ് സ്‌റ്റേഷനുകളില്‍ 1105 വോട്ടുകളും പോസ്റ്റല്‍ ബാലറ്റുകളിലായി 5 വോട്ടുമാണ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച (ഓഗസ്റ്റ് 11) നടന്ന വോട്ടെടുപ്പില്‍ 65.44 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് വാര്‍ഡംഗമായിരുന്ന മാത്യു മുളകുപാടം അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽ.ഡി.എഫ്-7 , യു.ഡി.എഫ് -6 , സ്വതന്ത്രൻ – 2 സീറ്റുകൾ നേടി

സംസ്ഥാനത്തെ 9 ജില്ലകളിലെ 15 തദ്ദേശസ്വയംഭരണ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 7 ഉം യു.ഡി.എഫ് 6 ഉം സ്വതന്ത്രൻ 2 ഉം വീതം സീറ്റുകൾ നേടി.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ 3 മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

എൽ.ഡി.എഫ്. വിജയിച്ച വാർഡ്, സ്ഥാനാർത്ഥി, ഭൂരിപക്ഷം എന്ന ക്രമത്തിൽ: തിരുവനന്തപുരം-നെടുമങ്ങാട് മുനിസിപ്പാലിറ്റി- പതിനാറാംകല്ല്- വിദ്യാ വിജയൻ – 94, പത്തനംതിട്ട-കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്-പല്ലൂർ- അലക്‌സാണ്ടർ ഡാനിയേൽ-323, എറണാകുളം – വേങ്ങൂർ ഗ്രാമ പഞ്ചായത്ത്-ചൂരത്തോട്- പീറ്റർ പി.വി(പിന്റു) -19, മലപ്പുറം തലക്കാട് ഗ്രാമ പഞ്ചായത്ത്- പാറശ്ശേരി വെസ്റ്റ്- സജില (കെ.എം.സജില)-244, കോഴിക്കോട് – വളയം ഗ്രാമ പഞ്ചായത്ത്-കല്ലുനിര-കെ.ടി. ഷബീന -196, വയനാട് സുൽത്താൻബത്തേരി മുനിസിപ്പാലിറ്റി- പഴേരി- എസ്.രാധാകൃഷ്ണൻ -112, കണ്ണൂർ-ആറളം ഗ്രാമ പഞ്ചായത്ത് – വീർപ്പാട് യു.കെ.സുധാകരൻ -137.

യു.ഡി.എഫ്. വിജയിച്ചവ: കോട്ടയം എലിക്കുളം ഗ്രാമ പഞ്ചായത്ത് ഇളങ്ങുളം ജയിംസ് ചാക്കോ ജീരകത്തിൽ – 159, എറണാകുളം മാറാടി ഗ്രാമ പഞ്ചായത്ത് നോർത്ത് മാറാടി രതീഷ് ചങ്ങാലിമറ്റം 91, എറണാകുളം വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത്‌കോഴിപ്പിള്ളി സൗത്ത് ഷജി ബെസ്സി 232, മലപ്പുറം ചെറുകാവ് ഗ്രാമ പഞ്ചായത്ത് ചേവായൂർ – കെ.വി.മുരളീധരൻ – 305, മലപ്പുറം വണ്ടൂർ ഗ്രാമ പഞ്ചായത്ത് മുടപ്പിലാശ്ശേരി യു.അനിൽ കുമാർ -84, മലപ്പുറം – നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ് ബാബു ഏലക്കാടൻ – 429.

ആലപ്പുഴ മുട്ടാർ ഗ്രാമ പഞ്ചായത്ത് നാലുതോട് മത്സരിച്ച എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ആന്റണി (മോനിച്ചൻ)യും സണ്ണി മാമനും 168 വീതം വോട്ടുകൾ നേടി. നറുക്കെടുപ്പിലൂടെ ആന്റണി (മോനിച്ചൻ)യെ വിജയിയായി പ്രഖ്യാപിച്ചു. എറണാകുളം – പിറവം മുനിസിപ്പാലിറ്റി കാരക്കോട് സിനി ജോയി യു. ഡി. എഫ് സ്വതന്ത്ര 205 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

error: Content is protected !!