കോന്നി ബ്ലോക്ക് പഞ്ചായത്ത് – അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തും

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്തിനെതിരെ സി പി എം നേതൃത്വത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടുള്ളത് തികച്ചും ജനാധിപത്യ വിരുദ്ധമാണ് എന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അറിയിച്ചു .

കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി 30 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി ജില്ലയിൽ തന്നെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി കൂടാതെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിലും ജില്ലയിൽ ഒന്നാമതാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത്. എല്ലാ അംഗങ്ങളെയും രാഷ്ട്രീയം കാണാതെ മുന്നോട്ടു കൊണ്ടുപോകുന്നതും പദ്ധതി തയ്യാറാക്കുന്നതിനായി എല്ലാവരുമായു കൂടി ആലോചിച്ച് കൂട്ടുത്തരവാധിത്തത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതുമായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളിയ്ക്കെതിരെ നടത്തുന്ന അവിശ്വാസം രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ്.

ചിറ്റാർ, മൈലപ്ര പഞ്ചായത്തുകളിൽ എം.എൽ.എ ഇടപെട്ടു നടത്തിയ ജനാധിപത്യ നെറികേ
ടിന്‍റെ ബാക്കി പത്രമായിട്ടാണ് കോന്നി ബ്ലോക്ക് പഞ്ചായത്തിനെതിരെ ആറ് മാസം തികഞ്ഞ ദിവസം തന്നെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനായുള്ള നോട്ടീസ് നൽകിയതിലൂടെ സി.പി.എം നേതൃത്വം ലക്ഷ്യം വയ്ക്കുന്നതെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആരോപിച്ചു. അവിശ്വാസ പ്രമേയത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അംഗങ്ങൾ ഒറ്റക്കെട്ടായി നേരിടുമെന്നും ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അറിയിച്ചു.

error: Content is protected !!