ലിംഗപദവി കൈവരിക്കാന്‍ സ്ത്രീ പുരുഷ സമത്വം ആവശ്യം:  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ലിംഗപദവി കൈവരിക്കാന്‍ സ്ത്രീ പുരുഷ സമത്വം ആവശ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. വനിത ശിശു വികസന വകുപ്പിന്റെയും ജില്ലാ വനിത സംരക്ഷണ ഓഫീസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലിംഗപദവി സമത്വം സംബന്ധിച്ച ജില്ലാതല ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗ സമത്വം ഒരു പൊതു സാഹചര്യത്തിന്റെ ഭാഗമാണ്. ഇതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നില നില്‍ക്കുന്ന തെറ്റായ പ്രവണതകളെയും, കാഴ്ചപ്പാടുകളെയും മാറ്റാന്‍ കൃത്യമായ ബോധവത്ക്കരണ പരിപാടികള്‍ ആവശ്യമാണ്. പുരുഷമേധാവിത്വ സമൂഹമെന്ന ചിന്ത സ്ത്രീകള്‍ തന്നെ വാര്‍ത്തുടയ്ക്കേണ്ടതുണ്ട്.   രാഷ്ട്രീയ പ്രവര്‍ത്തകരുടെയും, മത സാമുദായിക സംഘടനകളുടെയും, ഉദ്യോഗസ്ഥരുടെയും  കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ലിംഗ സമത്വം ഉറപ്പിക്കാനാകു. ലിംഗ സമത്വം, സ്ത്രീ പുരുഷ സമത്വം കൈവരിക്കുക, സ്ത്രീകളുടെ പദവി മെച്ചപ്പെടുത്തുക, ശൈശവ വിവാഹം നിര്‍ത്തലാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ ആവശ്യമായ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍…

Read More

ദേശീയ സമ്മതിദായക ദിനാഘോഷം

സമ്മതിദാനം വിനിയോഗിച്ച് കരുത്തുറ്റ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണം: ജില്ലാ കളക്ടര്‍ സമ്മതിദാനം വിനിയോഗിക്കുന്നതിലൂടെ നമ്മള്‍ ഓരോരുത്തരും കരുത്തുറ്റ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.   നമ്മുടെ രാജ്യത്തിന്റെ നിലനില്‍പിന്റെ അടിസ്ഥാനം ജനാധിപത്യമാണ്. ജനാധിപത്യമില്ലാത്ത ഒരു കാലഘട്ടത്തെ കുറിച്ച് ആലോചിക്കാന്‍ കഴിയില്ല. അത്രത്തോളം ജനാധിപത്യത്തില്‍ വേരൂന്നി നാം അതിന്റെ ഗുണഭോക്താക്കളായി മാറിക്കഴിഞ്ഞു. ദേശീയ സമ്മതിദായക ദിനാചരണം എന്നതിന് അപ്പുറം ഈ ദിവസം ആഘോഷമായി മാറുന്നതും അതുകൊണ്ടാണ്. ജനാധിപത്യത്തെ കാര്യക്ഷമമാക്കാനും നീതിബോധത്തോടെ എല്ലാവരിലേക്കും അതിന്റെ നന്മ എത്തിക്കുവാനും വ്യക്തിപരമായി എന്ത് സംഭാവന നല്‍കാന്‍ കഴിയുമെന്നും ഈ ദിവസം നാം ചിന്തിക്കണം. ജനിച്ച് വീഴുന്ന സമയം മുതല്‍ നാം ഈ ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിന്റെ മൂല്യം തിരിച്ചറിഞ്ഞ് ഓരോ…

Read More

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു:(മേരിഗിരി,മുത്തൂര്‍)

തിരുവല്ല നഗരസഭ പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു konnivartha.com : തിരുവല്ല നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.   തിരുവല്ല നഗരസഭയിലെ വാര്‍ഡ് 34 (മേരിഗിരി), വാര്‍ഡ് 38 (മുത്തൂര്‍) എന്നിവിടങ്ങളിലെ ഓരോ വീടുകളിലെ കോഴികളില്‍ അസാധാരണമായ മരണനിരക്ക് ഉണ്ടാവുകയും പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഈ സ്ഥലത്തെ കോഴികളുടെ സാമ്പിള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍( എന്‍.ഐ.എച്ച്.എസ്.എ. ഡി) അയച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം ലഭ്യമായതിലാണ് പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും (എപ്പിസെന്റര്‍) ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും ഒരു കിലോമീറ്റര്‍…

Read More

കരിങ്കുരങ്ങ് കോന്നിയില്‍ വിലസുന്നു

konnivartha.com : കാടുകളില്‍ കണ്ടു വരുന്ന കരിങ്കുരങ്ങ് കോന്നിയില്‍ വിലസുന്നു . കഴിഞ്ഞ ദിവസം കോന്നി ചന്ത ഭാഗത്ത്‌ നിരവധി വീട്ടു മരങ്ങളില്‍ കയറിയ ഈ വന്യ ജീവി ഇന്ന് ചൈനാ മുക്ക് മഠത്തില്‍ കാവ് ഭാഗത്ത്‌ എത്തി . കോന്നി മഠത്തിൽ കാവ് പുലയൻ പറമ്പിൽ ശശിധരന്‍റെ  പറമ്പിൽ എത്തിയ കരിങ്കുരങ്ങ്  അവിടെ ഉള്ള ഒരു മരത്തില്‍ കയറിക്കൂടി . കാക്കകള്‍ കൊത്താന്‍ എത്തിയതോടെ ഇവിടെ നിന്നും സ്ഥലം വിട്ടു . കോന്നി മങ്ങാരം വയലാത്തല സലിന്‍ വയലാത്തലയുടെ പറമ്പിലെ ഇടതൂര്‍ന്ന മരങ്ങളില്‍ ആണ് ഇതിനെ ആദ്യം കണ്ടത് .മാനും മറ്റും ഇവിടെ നേരത്തെ എത്തിയിരുന്നു . മുരിങ്ങമംഗലം ഭാഗത്ത്‌ കഴിഞ്ഞ ദിവസം കുട്ടിതേവാങ്കിനെയും കണ്ടിരുന്നു .   വനത്തിലെ സ്വാഭാവിക ആവാസ്ഥ വ്യവസ്ഥ നഷ്ടമാകുമ്പോള്‍ ആണ് വന്യ മൃഗങ്ങള്‍ സ്വരക്ഷയ്ക്ക് വേണ്ടിയും ആഹാരത്തിനു വേണ്ടിയും…

Read More

ആലപ്പുഴ:കോവിഷീല്‍ഡ് വാക്‌സിന്‍ ബുധന്‍, ശനി ദിവസങ്ങളില്‍ ലഭിക്കും

  ആലപ്പുഴ: ബുധന്‍, ശനി ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ബ്ലോക്ക് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ല ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ലഭിക്കും. വാക്‌സിന്‍ എടുക്കേണ്ടവര്‍ക്ക് അടുത്തുള്ള സ്ഥാപനത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

Read More

ഔദ്യോഗിക ഭാഷാ വകുപ്പിന്‍റെ  മേഖലാ സമ്മേളനം ജനുവരി 27ന് 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഔദ്യോഗിക ഭാഷാ വകുപ്പിന്റെ  മേഖലാ സമ്മേളനവും സമ്മാന വിതരണ ചടങ്ങും 2023 ജനുവരി 27 ന്  സംഘടിപ്പിക്കുന്നു. പരിപാടി രാവിലെ 9.30 മണിക്ക് തിരുവനന്തപുരത്തെ വഴുതക്കാടുള്ള ടാഗോർ തിയേറ്ററിൽ നടക്കും. ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി  അജയ് മിശ്ര ചടങ്ങിൽ അധ്യക്ഷനാകും. വിവിധ വിഭാഗങ്ങളിലായി ഔദ്യോഗിക ഭാഷയിൽ മികച്ച പ്രവർത്തനം നടത്തുന്ന കേന്ദ്രഗവണ്മെന്റ് ഓഫീസുകൾക്കും ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും ചടങ്ങിൽ അവാർഡുകൾ നൽകും. ടൗൺ ഔദ്യോഗിക ഭാഷാ നിർവഹണ സമിതികൾ ഔദ്യോഗിക ഭാഷാ വകുപ്പിന് സമർപ്പിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അവാർഡുകൾ വിലയിരുത്തുന്നത്. ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രചാരണത്തിനായി ഔദ്യോഗിക ഭാഷാ വകുപ്പ് എല്ലാ സാമ്പത്തിക വർഷവും നാല് മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു. 2022-23 വർഷത്തിൽ, ആദ്യ രണ്ട് പരിപാടികൾ  യഥാക്രമം അമൃത്സറിലും ഭുവനേശ്വറിലും നടന്നു.…

Read More

പത്തനംതിട്ട : റിപ്പബ്ലിക് ദിനാഘോഷം : മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തും

  ഭാരതത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനത്തില്‍ (ജനുവരി.26) പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ മുഖ്യാതിഥിയായ ആരോഗ്യ, വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും.രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് നടക്കും. 8.47ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. ഒന്‍പതിന് മുഖ്യാതിഥി എത്തി അഭിവാദ്യം സ്വീകരിച്ച ശേഷം ദേശീയ പതാക ഉയര്‍ത്തും. 9.10 ന് മുഖ്യാതിഥി പരേഡ് പരിശോധിക്കും. 9.15 ന് പരേഡ് മാര്‍ച്ച് പാസ്റ്റ്. 9.30 ന് മുഖ്യാതിഥിയുടെ റിപ്പബ്ലിക്ദിന സന്ദേശം. 9.40 മുതല്‍ സാംസ്‌കാരിക പരിപാടികള്‍, സമ്മാനദാനം എന്നിവ നടക്കും. പരേഡില്‍ പോലീസ്, ഫയര്‍ ഫോഴ്‌സ്, എക്സൈസ്, ഫോറസ്റ്റ് സേനാംഗങ്ങള്‍, എന്‍.സി.സി, ജൂനിയര്‍ റെഡ്ക്രോസ്, സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, സ്‌കൂള്‍ ബാന്‍ഡ് സെറ്റുകള്‍ തുടങ്ങിയവര്‍ അണിനിരക്കും. റിപ്പബ്ലിക്…

Read More

ലൈഫ് 2020 ഭവനപദ്ധതി: ഗുണഭോക്തൃ സംഗമം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ലൈഫ് 2020 ഭവനപദ്ധതി പൊതുവിഭാഗത്തിലെ ഗുണഭോക്താക്കളുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. ലൈഫ് 2020ല്‍ ഉള്‍പ്പെട്ട പട്ടികജാതി, അതിദരിദ്ര വിഭാഗത്തിലുള്‍പ്പെട്ട എല്ലാ ഗുണഭോക്തക്കളുടെയും ആദ്യഘട്ട സംഗമം നടത്തിയിരുന്നു. പട്ടികജാതി വിഭാഗത്തിന് 77 വീടും പൊതുവിഭാഗത്തിന് 50 ഉം ഉള്‍പ്പെടെ 127 വീടുകള്‍ ഈ വര്‍ഷം നല്‍കും. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് റാഹേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധരപണിക്കര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രിയ ജ്യോതികുമാര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ. ശ്രീകുമാര്‍, ജനപ്രതിനിധികളായ രഞ്ജിത്ത്, ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അംബിക എന്നിവര്‍ പങ്കെടുത്തു.

Read More

കോന്നി സുരേന്ദ്രന്‍: കുങ്കിയാനകളിലെ വമ്പന്‍ : സുരേന്ദ്രന് മുന്നില്‍ പി. റ്റി. സെവന്‍ കീഴടങ്ങി 

    konnivartha.com : ധോണിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ   പി.റ്റി സെവന്‍ എന്ന് നാമകരണം ചെയ്ത കാട്ടു കൊമ്പനെ  പൂട്ടാനുള്ള ദൗത്യത്തില്‍ പ്രധാന പങ്കു വഹിച്ച കുങ്കിയാനയാണ്‌ കോന്നി സുരേന്ദ്രന്‍.പി.റ്റി.-സേവ  പിടികൂടാന്‍ രൂപവത്കരിച്ച സ്‌ക്വാഡില്‍ കുങ്കി ആനകളുടെ കൂട്ടത്തില്‍ സുരേന്ദ്രന്‍  ആദ്യം ഇല്ലായിരുന്നു  .മികച്ച കുങ്കി പരിശീലനം നേടിയ സുരേന്ദ്രനെക്കൂടി ഒടുവില്‍ ഗ്രൂപ്പില്‍  ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു . അങ്ങനെ ആണ് പി റ്റി സെവനെ വളഞ്ഞിട്ട് പിടിക്കാന്‍ സുരേന്ദ്രനെ കൂടി നിയോഗിച്ചത് .   കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങി ശല്യം വിതച്ചതോടെ ആണ് വനം വകുപ്പ് കുങ്കിയാന പരിശീലന പദ്ധതി ആവിഷ്കരിച്ചത് . ആദ്യ ബാച്ചില്‍ തന്നെ സുരേന്ദ്രന്‍ ഇടം പിടിച്ചു .കോന്നിയില്‍ നിന്നും സുരേന്ദ്രനെ കൊണ്ട് പോകുന്നത് നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു എങ്കിലും വനം വകുപ്പ് ഉറച്ച തീരുമാനം എടുത്തു . തമിഴ്‌നാട്ടിലെ മുതുമല ക്യാമ്പില്‍…

Read More

ഓഫീസ് ഉദ്ഘാടനവും ഏരിയ സമ്മേളന സ്വാഗതസംഘം രൂപീകരണവും നടന്നു

  konnivartha.com  : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി റാന്നി ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും 101 അംഗ എക്സിക്യൂട്ടീവ് സ്വാഗത സംഘ രൂപീകരണയോഗവും സിപിഐഎം റാന്നി ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി നിർവഹിച്ചു. ഏരിയ പ്രസിഡന്റ് പി സലാഹുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വ്യാപാരി വ്യവസായി സമിതി റാന്നി ഏരിയ സെക്രട്ടറി മനു മക്കപ്പുഴ സ്വാഗതവും ,സിപിഎം ജില്ലാ കമ്മിറ്റി അംഗം കോമളം അനുരുദ്ധൻ , സിപിഎം റാന്നി ഏരിയ കമ്മിറ്റി അംഗവും പഴവങ്ങാടി ലോക്കൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ, സിപിഎം റാന്നി ഏരിയ കമ്മിറ്റിയംഗം ബെന്നി പുത്തൻപറമ്പിൽ, ഡിവൈഎഫ്ഐ റാന്നി ഏരിയ കമ്മിറ്റി ജോയിൻ സെക്രട്ടറി ലിബിൻ ലാൽ ,സി ഡി എസ് ചെയർപേഴ്സൺ നിഷ രാജീവ് അഭിവാദ്യ അർപ്പിച്ചു. ശംഭു കൊല്ലശ്ശേരി കൃതജ്ഞതയും അർപ്പിച്ചു. സംഘാടക സമിതി യോഗം…

Read More